"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71:
}}
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഒരു [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹമാണ്‌]] '''പ്ലൂട്ടോ'''. [[2006]] [[ഓഗസ്റ്റ്‌]] വരെ ഇതിനെ ഒരു [[ഗ്രഹം|ഗ്രഹമായാണ്]] കണക്കാക്കിയിരുന്നത്‌. [[1930]]-ൽ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കകാരനായ]] [[ക്ലൈഡ്‌ ടോംബോഗ്]] ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്‌. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. '''വെനിഷ്യ ബെർണി'''(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്.
== അടിസ്ഥാനവിവരങ്ങൾ ==
[[1930|1930-ലാണ്]] ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. [[സൂര്യൻ|സൂര്യനിൽ]] നിന്ന് ശരാശരി 590 കോടി [[കിലോമീറ്റർ]] അകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം [[കൈപ്പർ വലയം]] എന്നറിയപ്പെടുന്നു.248 ഭൗമ വർഷങ്ങൾ വേണം പ്ലൂട്ടോയ്ക്ക് ഒരു തവണ ഭൂമിയെ പ്രദക്ഷിണം വെയ്ക്കാൻ.2360 കിലോമീറ്റർ ആണ് ഇതിന്റെ വ്യാസം. [[ഭൂമി|ഭൂമിയുടെ]] [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണബലത്തിന്റെ]] ആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത്. പ്രതലോഷ്മാവ് -233 ഡിഗ്രി സെൽഷ്യസ്. ഇതിന് വർത്തുളഭ്രമണ പഥമാണുള്ളത്. ചില വേളകളിൽ ഈ പഥത്തിൽ നിന്നും മാറി [[നെപ്റ്റ്യൂൺ|നെപ്റ്റ്യൂണിനോടടുത്ത്]] വരും.
 
പ്ലൂട്ടോയ്ക്ക്‌ 5 ഉപഗ്രഹങ്ങളുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. [[ഷാരോൺ]], [[നിക്സ്‌]], [[ഹൈഡ്ര]], [[കെർബറോസ്]], [[സ്റ്റൈക്സ്]] എന്നിവ‌<ref name=Deshabhimani> പ്ലൂട്ടോക്ക് ഇനി അഞ്ച് ചന്ദ്രന്മാർ-എൻ.എസ്.അരുൺകുമാർ[http://www.deshabhimani.com/newscontent.php?id=327396]</ref>. ഇതിൽ ഷാരോൺ പ്ലൂട്ടോയുമായി വലിപ്പത്തിൽ ഒപ്പം നിൽക്കുന്ന ഒരു ഉപഗ്രഹമാണ്. മാത്രമല്ല ഇതിന്റെ ബാരി സെന്റെർ പ്ലൂട്ടോയ്ക്ക്‌ പുറത്താണ്. അതിനാൽ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായി കരുതാൻ പറ്റില്ല എന്ന വാദം ഉണ്ട്‌. ആ വാദം അംഗീകരിച്ചാൽ സൗരയൂഥത്തിലെ ഏക [[ദ്വന്ദ്വ ഗ്രഹം]] ആയി മാറും പ്ല്യൂട്ടോയും ഷാരോണും.
 
248 ഭൂവർഷം കൊണ്ട്‌ [[സൂര്യൻ|സൂര്യനെ]] ഒരു പ്രാവശ്യം വലം വെക്കുന്ന പ്ലൂട്ടോ 6 ദിവസം 9 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.
 
നാസയുടെ പ്ലൂട്ടോ പര്യവേഷണ ദൗത്യമാണ് ന്യൂ ഹൊറൈസൺസ്<ref>
മാതൃഭൂമി ഹരിശ്രീ 2006 സെപ്റ്റംബർ 16 പേജ് 4
</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്ലൂട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്