"സംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,962 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{പ്രധാന ലേഖനം|ശ്രുതി (സംഗീതം)}}
സമകാലിക ഭാരതീയ സംഗീതസദസ്സുകളിൽ സാധാരണ മനസ്സിലാക്കുന്ന അർത്ഥത്തിൽ ശ്രുതി എന്നാൽ ഒരു ഗാനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സ്ഥായിയായി നിലനിൽക്കേണ്ടുന്ന, നിശ്ചിതസ്വരങ്ങൾ മിശ്രണം ചെയ്ത ഒരു പശ്ചാത്തലശബ്ദം ആണു് (സ്ഥായീശ്രുതി). പക്ഷേ, സംഗീതശാസ്ത്രത്തിന്റെ ഗൌരവമായ തലത്തിൽ, നിയതമായ ആവൃത്തിബന്ധത്തിൽ തൊട്ടടുത്തുള്ള ഏതെങ്കിലും രണ്ടു് സ്വരസ്ഥാനങ്ങൾക്ക് ഇടയിലുള്ള ഇടവേളകളെ പൊതുവായി വിളിക്കാവുന്ന പേരാണു് ശ്രുതികൾ (Tone). വിവിധ സംഗീതപാരമ്പര്യങ്ങളിൽ ഇവയുടെ എണ്ണം വ്യത്യസ്തമാണു്.
 
==താളം==
{{പ്രധാന ലേഖനം|താളം)}}
സംഗീതത്തിന്റെ സമയക്രമത്തെയാണ്‌ താളം എന്നു പറയുന്നത്. സം‌ഗീതത്തിന്റെ പിതാവ് താളവും മാതാവ് ശ്രുതിയുമാണെന്ന് സങ്കൽ‌പിച്ചുവരുന്നു.തൗര്യത്രികങ്ങളായ നൃത്തം,ഗീതം,വാദ്യം എന്നിവയെ കോർ‌ത്തിണക്കുന്നതാണ് താളം.നാട്യശാസ്ത്രം 108 തരത്തിൽ താളം പ്രയോഗിയ്ക്കുന്നതിനുള്ള രീതി നിർ‌ദ്ദേശിയ്ക്കുന്നുണ്ട്.സംഗീതത്തിനും നൃത്തത്തിനും അടിസ്ഥാനമായ താളക്രമത്തേയാണ് നാട്യശാസ്ത്രത്തിൽ വിവരിയ്ക്കുന്നത്.
 
==രാഗം==
{{പ്രധാന ലേഖനം|രാഗം)}}
വ്യക്തവും സുനിശ്ചിതവും ആയ സ്വരസ്ഥാനങ്ങളിലൂടെ ഉള്ള ശബ്ദ സഞ്ചാരം കൊണ്ട് ഉണ്ടാവുന്ന സംഗീതം ആണ് രാഗം. അതായത് ചിട്ടയായി ക്രമീകരിച്ചിട്ടുള്ള സ്വരസ്ഥാനങ്ങളിലൂടെ ശബ്ദം കടന്നുപോവുമ്പോൾ വളരെ വ്യക്തമായ ഒരു ഈണം.
 
==പല്ലവി==
പാട്ടുകളുടെ ആരംഭത്തിൽ ഉള്ളതും ഓരോചരണം കഴിഞ്ഞ് എടുത്തുപാടുന്നതുമായ ഭാഗം.
 
== ഭാരതീയ സംഗീതം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2192156" എന്ന താളിൽനിന്ന് ശേഖരിച്ചത്