"വ്ലാഡിമിർ നബക്കോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
എന്റെ എല്ലാ പുസ്തകങ്ങളിലും വെച്ച് ''ലോലിത'' ആണ് എനിക്ക് എഴുതിക്കഴിഞ്ഞപ്പോൾ ഏറ്റവും സന്തോഷപ്രദമായ അനുഭൂതി നൽകിയത്. എന്റെ ഏറ്റവും ശുദ്ധമായ കൃതിയും ഏറ്റവും അമൂർത്തം ആയ കൃതിയും ഏറ്റവും ശ്രദ്ധയോടെ നിർമ്മിച്ച കൃതിയും ആയതുകൊണ്ടാവാം ഇങ്ങനെ. ആളുകൾ തങ്ങളുടെ പെണ്മക്കൾക്ക് ലോലിത എന്ന പേര് ഇപ്പോൾ ഇടാറില്ലാത്തതിന് ഉത്തരവാദി ഞാൻ ആയിരിക്കാം. [[1956]] മുതൽ [[പൂഡിൽ]] പെൺപട്ടികൾക്ക് ലോലിത എന്ന പേര് ഇട്ടതായി കേട്ടിട്ടുണ്ടെങ്കിലും മനുഷ്യർക്ക് ഈ പേര് ഇട്ടതായി കേട്ടിട്ടില്ല.
}}
 
മികച്ച ചെസ് കളിക്കാരനായിരുന്ന ഇദ്ദേഹം 1930-ൽ പ്രസിദ്ധീകരിച്ച ദ് ഡിഫൻസ് എന്ന കൃതിയിൽ ഒരു ഗ്രാൻഡ് മാസ്റ്ററുടെ നിലയിലാണ് അനുവാചകരെ സമീപിക്കുന്നത്. ഹെയ്ൻഡിന്റെ ഗാനങ്ങൾ പരിഭാഷപ്പെടുത്തി ഇക്കാലത്ത് ഇദ്ദേഹം ജനശ്രദ്ധ നേടി. ആദ്യത്തെ നോവലായ മഷെങ്ക (1926) റഷ്യയിലാണ് പ്രസിദ്ധീകരിച്ചത്. ആദ്യകാലത്തെ ഒൻപതു നോവലുകളിൽ വ്ളാദിമിർ സിറിൻ എന്ന തൂലികാനാമമാണ് ഉപയോഗിച്ചിരുന്നത്. 1937-ൽ പ്രസിദ്ധീകരിച്ച ദ് ഗിഫ്റ്റ് എന്ന നോവൽ പത്തൊൻപതാം നൂറ്റാണ്ടിലെ റഷ്യയുടെ ചരിത്രം വിശകലനം ചെയ്യുന്നു. ഇൻവിറ്റേഷൻ ടു എ ബിഹെഡിങ് (1938) എന്ന കൃതി ഒരു രാഷ്ട്രീയ ഫാന്റസിയാണ്. 1937-ൽ പിതാവിന്റെ കൊലപാതകിയെ ഹിറ്റ്ലർ മോചിപ്പിക്കുമ്പോൾ നബക്കോഫ് പാരിസിലേക്ക് താമസം മാറ്റി. ഇവിടെവച്ച് ഐറിഷ് നോവലിസ്റ്റ് ജെയിംസ് ജോയ്സുമായി സൌഹൃദത്തിലായി. മൂന്നു വർഷങ്ങൾക്കുശേഷം അമേരിക്കയിലേക്ക് താമസം മാറ്റിയ ഇദ്ദേഹം വെല്ലെസ്ലി കോളജിലും കോർണെൽ യൂണിവേഴ്സിറ്റിയിലും അധ്യാപനം നടത്തി. ഫ്ളാബേർ, ജോയ്സ്, തർജനിഫ്, ദസ്തയവ്സ്കി തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചുള്ള നബക്കോഫിന്റെ പ്രഭാഷണങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്തി വർധിപ്പിച്ചു.
 
ആദ്യകാല ഇംഗ്ലീഷ് നോവലുകൾ ദ് റിയൽ ലൈഫ് ഒഫ് സബാസ്റ്റ്യൻ നൈറ്റ് (1941), ബെന്റ്സിനിസ്റ്റർ (1947) എന്നിവയാണ്. ഇക്കാലത്ത് അത് ലാന്തിക്, ന്യൂയോർക്കർ എന്നീ മാസികകളിൽ നബക്കോഫിന്റെ ചെറുകഥകളും പ്രസിദ്ധീകരിക്കുകയുണ്ടായി. 1951-ൽ പ്രസിദ്ധീകരിച്ച കൺക്ളൂസീവ് എവിഡൻസ് എന്ന ആത്മകഥ 1966-ൽ സ്പീക്ക്, മെമ്മറി എന്ന പേരിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. വിപ്ളവത്തിനു മുൻപുള്ള റഷ്യയാണ് ഈ കൃതിയുടെ പശ്ചാത്തലം.
 
== അവലംബം ==
"https://ml.wikipedia.org/wiki/വ്ലാഡിമിർ_നബക്കോവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്