"നളചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 59.89.202.210 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 6:
[[ഉണ്ണായിവാര്യർ|ഉണ്ണായിവാര്യരുടെ]] നളചരിതത്തെ യാഥാസ്ഥിതികരും ഉത്പതിഷ്ണുക്കളുമായ എല്ലാ നിരൂപകന്മാരും ഒന്നുപോലെ പുകഴ്ത്തുന്നു. കവന നൈപുണിയും കലാമർമജ്ഞതയും, ജീവിത തത്ത്വാവബോധവും, നിരീക്ഷണപാടവവും സമഞ്ജസമായി സമ്മേളിച്ചിട്ടുള്ള ഒരു കൃതിയാണത്. പഠിക്കുന്തോറും പഠിപ്പിക്കുന്തോറും പുതിയ പുതിയ ആശയങ്ങളും, നവനവോല്ലേഖകല്പനകളും, മനുഷ്യ സ്വഭാവവൈചിത്യ്രങ്ങളും, ജീവിതത്തിന്റെ ഗതിവിഗതികളും ഒന്നോടൊന്നു പൊന്തിപ്പൊന്തി വന്ന് സഹൃദയരെ ആനന്ദലഹരിയിൽ ആ കൃതി ആറാടിക്കുന്നു. വായിച്ചു രസിക്കാനും, കണ്ടുരസിക്കാനും, കേട്ടുരസിക്കാനും പറ്റിയ ഒരാട്ടക്കഥയെന്ന നിലയിലും അത് ഉയർന്നുനിൽക്കുന്നു. [[സംഗീതം]], [[സാഹിത്യം]], അഭിനയം എന്നീ മൂന്നു കലകളുടെ സൌന്ദര്യവും സ്വാരസ്യവും ഹൃദയാവർജകതയും അതിൽ ഒത്തിണങ്ങിയിട്ടുണ്ട്.
 
==കഥകളിപ്പാട്ട്==
==കഥകളിപ്ട്ട്==
 
കഥകളിക്കാർക്കെന്നല്ല, തിരുവാതിരക്കളിക്കാർക്കും പാടാൻ അത്യന്തം ഉതകുന്ന പദങ്ങൾ നളചരിതത്തിൽ ധാരാളമുണ്ട്. അതിലെ പ്രാസഭംഗിയും താളഭംഗിയും സംഗീതത്തിന്റെ മാറ്റുകൂട്ടുന്നു. സാഹിത്യത്തിന്റെ ഏതു മാനദണ്ഡമനുസരിച്ചു നോക്കിയാലും നളചരിതം ഒന്നാം കിടയിൽത്തന്നെ ശോഭിക്കുന്നു. ശൃംഗാരാദി നവരസങ്ങളും ഭക്തിവാത്സല്യാദി ഭാവങ്ങളും സന്ദർഭോചിതമായി കൂട്ടിയിണക്കിയിട്ടുള്ളത് ഈ കഥയുടെ രസാഭിനയയോഗ്യതയെ വർധിപ്പിക്കുന്നു. വേഷവൈവിധ്യം കൊണ്ട് ഈ ദൃശ്യകാവ്യത്തെ സുന്ദരമാക്കുവാനും കവിശ്രദ്ധിച്ചിട്ടുണ്ട്. [[നൃത്തം]], നൃത്യം, [[നാട്യം]], ആങ്ഗികം, സാത്വികം, ആഹാര്യം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ ഘടകങ്ങളും ഇതിൽ സമന്വയിച്ചിരിക്കുന്നു. സാത്വികാഭിനയത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ട്. വാചികത്തിനു പകരമാണു സംഗീതം.
വരി 14:
==കഥ==
 
[[മഹാഭാരതം]] വനപർവത്തിൽ 52 മുതൽ 79 വരെയുള്ള 28 അധ്യായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കഥാഭാഗമായ ''നളോപാഖ്യാന''ത്തെ അവലംബിച്ചാണ് വാരിയർ ആട്ടക്കഥയെഴുതിയിട്ടുള്ളത്. മൂലകഥയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ണായി തന്റെ കഥയിൽ വരുത്തിയിട്ടില്ല. അല്പം ചില സ്ഥലങ്ങളിൽ ചില നിസ്സാര വ്യതിയാനങ്ങൾ വരുത്തിയിട്ടുള്ളത് ഒരു ദൃശ്യകാവ്യമെന്ന നിലയിൽ തന്റെ കൃതിയെ മോടിപിപ്പിക്കാനാണ്മോടിപിടിപ്പിക്കാനാണ്. അതിൽ വേണ്ടത്ര ഔചിത്യവും അദ്ദേഹം ദീക്ഷിക്കുന്നുണ്ട്. ഒന്നാം ദിവസത്തെ കഥയെ സംബന്ധിച്ചിടത്തോളം ശ്രീഹർഷന്റെ നൈഷധീയ ചരിതം മഹാകാവ്യത്തെയാണ് വാരിയർ പല സ്ഥലത്തും അനുകരിച്ചിരിക്കുന്നത്.
 
മഹാഭാരതത്തിൽ വനപർവ്വത്തിൽ വനവാസക്കാലത്ത് കഷ്ടപ്പെടുന്ന പാണ്ഡവരെ കണ്ട്‌, ബൃഹദശ്വൻ എന്ന മുനി സമാശ്വസിപ്പിക്കാനായി പറഞ്ഞുകൊടുക്കുന്ന കഥയാണ് നളോപാഖ്യാനം. ഇക്കഥയെ അധികരിച്ച് നൈഷധീയചരിതം (നൈഷധം മഹാകാവ്യം) എന്ന് പേരായി സംസ്കൃതത്തിൽ ശ്രീഹർഷൻ എഴുതിയ ഒരു ഉത്തമകാവ്യം ഉണ്ട്. നൈഷധീയചരിതത്തെ അനുകരിച്ചാണ് ഉണ്ണായി വാര്യർ “നളചരിതം” ആട്ടക്കഥ എഴുതിയത്.
"https://ml.wikipedia.org/wiki/നളചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്