"ഫ്രാൻസ് കാഫ്‌ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed typo
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
Fixed typo
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 126:
 
== വിലയിരുത്തൽ ==
കാഫ്കയുടെ രചനയെ വിമർശകന്മാർ സാഹിത്യത്തിലേയും ദർശനത്തിലേയും ഒട്ടേറെ പ്രസ്ഥാനങ്ങളെ ആശ്രയിച്ചു വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്. ആധുനികത, മാന്ത്രികറിയലിസം തുടങ്ങിയ പ്രസ്ഥാനങ്ങളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തുന്നവരുണ്ട്. കാഫ്കയുടെ കൃതികളിൽ നിറഞ്ഞു നിൽക്കുന്നതായി കാണപ്പെടുന്ന നിരാശതയും അസംബന്ധഭാവവും അസ്തിത്വവാദത്തിന്റെ ഛിഹ്നങ്ങളായി വിലയിരുത്തപ്പെട്ടു.<ref name="exist">Existential Primer, [http://www.tameri.com/csw/exist/kafka.shtml Franz Kafka, the Absurdity of Everything]</ref> ശിക്ഷാകോളനി, ട്രയൽ, ദുർഗ്ഗം തുടങ്ങിയ കൃതികളിൽ തെളിയുന്ന ഉദ്യോഗസ്ഥവ്യവസ്ഥയുടെ ഹാസ്യചിത്രത്തിൽ [[മാർക്സിസം|മാർക്സിസത്തിന്റെ]] സ്വാധീനം കാണുന്നവരുണ്ട്. അതേസമയം ഉദ്യോഗസ്ഥവർഗ്ഗത്തിന്റെ ചിത്രീകരണത്തിൽ മറ്റുചിലർ കാണുന്നത് അരാജകതാവാദത്തിന്റെ (anarchism) സ്വാധീനമാണ്. [[ജോർജ് ലൂയി ബോർഹെ|ജോർജ് ലൂയി ബോർഹെയും]] മറ്റും കാഫ്കയുടെ രചനയെ [[യഹൂദമതം|യഹൂദമതത്തിന്റെ]] കണ്ണാടിയിൽ കൂടി കണ്ടു. ഇനിയും ചിലർ പിതാവുമായുള്ള കാഫ്കയുടെ വിഷമം പിടിച്ച ബന്ധം കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ സാഹിത്യത്തെ [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയിഡിയൻ]] മനഃശാസ്ത്രത്തിന്റെ നിലപാടിൽ വിലയിരുത്തുന്നു. [[തോമസ് മാൻ|തോമസ് മാനും]] മറ്റും തത്ത്വമീമാസാപരമായതത്ത്വമീമാംസാപരമായ ദൈവാന്വേഷണത്തിന്റെ അന്യാപദേശങ്ങളായി അദ്ദേഹത്തിന്റെ കഥകളെ കണ്ടു.<ref>''Thomas Mann, the ironic German''. E Heller, T Mann – 1981</ref> ഈ വാദമനുസരിച്ച്, അവിശ്വാസിയായിരിക്കുമ്പോഴും [[ദൈവം|ദൈവത്തെ]] മറക്കാതിരിക്കുന്ന കാഫ്ക [[ബൈബിൾ|ബൈബിളിലെ]] [[ഇയ്യോബിന്റെ പുസ്തകം|ഇയ്യോബിനെപ്പോലെ]] നീതിയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നു. തോമസ് മാൻ കാഫ്കയെ ധാർമ്മികഹാസ്യകാരൻ (religious humorist) എന്നു വിളിച്ചു.<ref>സാഹിത്യവും ബൈബിളും, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ പീറ്റർ ഡി. ഹീനെഗ്ഗ് എഴുതിയ ലേഖനം (പുറം 451)</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ഫ്രാൻസ്_കാഫ്‌ക" എന്ന താളിൽനിന്ന് ശേഖരിച്ചത്