"ഫ്രാൻസ് കാഫ്‌ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed typo
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
Fixed typo
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 85:
1912 സെപ്തംബർ 23-നു രാത്രിയിൽ ഒറ്റയിരിപ്പിൽ എഴുതിയ കഥയാണ് "ന്യായവിധി". "ഈവിധമാണ് എഴുത്ത് നടക്കേണ്ടത്" എന്നു തുടർന്ന് കാഫ്ക സ്വന്തം ഡയറിയിൽ തൃപ്തിയോടെ എഴുതുകയും ചെയ്തു. മാർക്സ് ബ്രോഡ് നടത്തിയിരുന്ന 'അർക്കാഡിയ' മാസികയിൽ അത് അടുത്ത വർഷം പ്രസിദ്ധീകരിക്കുകയും ചെയ്തു.
 
ഗെയോർഗ് ബെൻഡെമാൻ എന്ന ചെറുപ്പക്കാരൻ, എഫ്.ബി.{{സൂചിക|൭}} എന്നു പേരായ പെണ്ണുമായുള്ള തന്റെ വിവാഹനിശ്ചയവാർത്ത അറിയിക്കാൻ [[റഷ്യ|റഷ്യയിലുള്ള]] സുഹൃത്തിന് കത്തെഴുതുന്നതാണ് കഥയുടെ ആദ്യപകുതി. വാർത്ത സുഹൃത്ത് എങ്ങനെ സ്വീകരിക്കുമെന്ന ഭയത്തിൽ മടിച്ചുമടിച്ച് എഴുതുന്നതിനാൽ അതിന്റെ വിശദാംശങ്ങളിൽ ചിലത് അവൻ കെട്ടി ചമക്കുന്നു. കഥയുടെ രണ്ടാം പകുതിയിൽ, എഴുത്തു പൂർത്തിയാക്കിയ ഗെയോർഗ്, പടുവൃദ്ധനായ തന്റെ പിതാവുമായി അതിന്റെ കാര്യം ചർച്ച ചെയ്യുന്നു. വൃദ്ധൻ ആദ്യം ചെയ്തത്, മകന് അങ്ങനെയൊരു സുഹൃത്തേയില്ലെന്നും അവൻ സുഹൃത്തിന്റെ കഥ ചമച്ചുണ്ടാക്കിയതാണെന്നും പറയുകയായിരുന്നു. പിന്നെ നിലപാട് മാറ്റിയ വൃദ്ധൻ, മകന്റെ സുഹൃത്തിനെ തനിക്കറിയാമെന്നും, അവനേക്കാൽ മെച്ചപ്പെട്ടവനാണ് സുഹൃത്തെന്നും പറയുന്നു. തുടർന്ന് അയാൾ മകന്റെ പ്രതിശൃതവധുവിന്റെപ്രതിശ്രുതവധുവിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും വിവാഹപൂർവബന്ധത്തിൽ ഏർപ്പെട്ടതായി അവനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈവിധം പ്രകോപിക്കപ്പെട്ട മകൻ എന്തോ പറഞ്ഞപ്പോൽ വൃദ്ധൻ അതിനെ മകന്റെ പിതൃഹത്യാവാഞ്ഛയായി വ്യാഖ്യാനിച്ച് അവനെ മരണത്തിനു വിധിക്കുകയും പോയി മുങ്ങിച്ചാകാൻ പറയുകയും ചെയ്യുന്നു. തുടർന്ന്, സ്വപ്നാടനത്തിലെന്ന പോലെ നദിക്കു മുകളിലുള്ള പാലത്തിലേക്കു നടന്നു കയറിയ മകൻ നദിയിൽ ചാടി മരിക്കുന്നു. മാതാപിതാക്കൾ എപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ചുറുചുറുക്കിന്റെ ആ അവസാന പ്രകടനം നടത്തുമ്പോൾ, താൻ അവരെ എപ്പോഴും സ്നേഹിച്ചിരുന്നുവെന്ന കാര്യം അവൻ നിമിഷനേരത്തേക്കാണെങ്കിലും ഓർത്തു.<ref>E Notes.com, 20th Century Criticism [http://www.enotes.com/twentieth-century-criticism/judgment-franz-kafka The Judgment, Franz Kafka - Introduction]</ref><ref name = "stanley"/>
 
==== ശിക്ഷാകോളനിയിൽ ====
"https://ml.wikipedia.org/wiki/ഫ്രാൻസ്_കാഫ്‌ക" എന്ന താളിൽനിന്ന് ശേഖരിച്ചത്