"ബെയൊവുൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ക്രിസ്തീയ ഘടകങ്ങൾ: ചെറിയ തിരുത്തുകൾ. and thanks for great article
വരി 63:
ഇപ്പോൾ കാണപ്പെടുന്ന ജനതകളെയെല്ലാം സജ്ജീവമാക്കുകയും<br />}}
 
ചെയ്തതിനെക്കുറിച്ചാണെന്ന് ബെയൊവുൾഫിന്റെ തുടക്കത്തിൽ തന്നെ പറയുന്നു.<ref>ബെയൊവുൾഫ്, 91 മുതൽ 98 വരെ വരികൾ - അദ്ധ്യായം ഒന്ന്</ref> തുടർന്നുള്ള വരികളിൽ ഭീകരസത്വമായ ഗ്രെൻഡലിനെ [[കായേൻ|കായേന്റെ]] വംശത്തിൽ പിറന്നവൻ <ref>ബെയൊവുൾഫ്, 106-ആം വരി, അദ്ധ്യായം ഒന്ന്</ref>എന്നു വിശേഷിപ്പിക്കന്നതുകൂടി വായിക്കുമ്പോൾ ഈ സൃഷ്ടിവർണ്ണനയ്ക്ക് ബൈബിളിലെ ഉല്പത്തിക്കഥയുമായുള്ള ബന്ധം വ്യക്തമാകും. ക്രൈസ്തവസംന്യാസാശ്രമങ്ങളിൽ പരിരക്ഷിക്കപ്പെട്ട ഈ കൃതിക്ക് ക്രിസ്തീയതയുടെ നിറം പകർന്നത് പകർത്തിയെഴുത്തുകാരായ സംന്യാസിമാരായിരിക്കണം.<ref>William J Long - English Literature, Its History and Its Significance for the Life of English-Speaking World(പന്ത്രണ്ടാം പുറത്തെ അടിക്കുറിപ്പ്)</ref> ദയാലുവായ ഏതോ സംന്യാസസംശോധകൻ ("some kindly monkish editor") 'അവിശ്വാസികളുടെ' ഈ നായകശില്പം ക്രൈസ്തവലോകത്ത് സ്വീകാര്യതകിട്ടി നിലനിൽക്കാനായി ഭക്തിയുടെ വരികൾ അങ്ങിങ്ങ് വിതറുകമൂലമാണ് ബെയൊവുൾഫിൽ ക്രിസ്തീയാംശങ്ങൾ കടന്നുവന്നതെന്ന് ചരിത്രകാരനായ [[വിൽ ഡുറാന്റ്]] അഭിപ്രായപ്പെട്ടിട്ടുണ്ട്. ബെയൊവുൾഫിന്റെ ചൈതന്യവും സംഭവങ്ങളും തീർത്തും അക്രൈസ്തവമാണെന്ന് അദ്ദേഹം പറയുന്നു. അതിലെ മനുഷ്യരെ ആകർഷിച്ചത് മരണത്തിനപ്പുറത്തെ ശാന്തിയുടെ പറുദീസയല്ല, ഭൂമിയിലെ ജീവിതവും, പ്രേമവും സമരവുമാണ്.<ref>വിൽ ഡുറാന്റ് - സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം - വിശ്വാസത്തിന്റെ യുഗം - പുറം 490</ref>
 
 
എന്നാൽ പകർത്തിയെഴുത്തുകാരായ സംന്യാസികൾ നടത്തിയ സംശോധനത്തിലാണ് ബെയൊവുൾഫിൽ ക്രിസ്തീയാംശങ്ങൾ കടന്നുകൂടിയതെന്ന ഈ വാദം എല്ലാവരും അംഗീകരിക്കുന്നില്ല. കഥാബീജത്തിന്റേയും കാവ്യത്തിന്റെ വാമൊഴിരൂപത്തിന്റെയും പശ്ചാത്തലം അക്രൈസ്തവമായിരിക്കാമെങ്കിലും ക്രിസ്തീയാംശങ്ങൾ ബെയൊവുൾഫിന്റെ അദ്യത്തെ ലിഖിതിരൂപത്തിൽ തന്നെ ഉണ്ടായിരുന്നിരിക്കണം എന്ന് കരുതുന്നവരുണ്ട്. [[സ്കാൻഡിനേവിയ|സ്കാൻഡിനേവിയൻ]] നാടുകളിൽ നിന്ന് വൈക്കിങ്ങ്[[വൈക്കിങ്]] സാഹസികർ വഴിയോ [[ആംഗ്ലോ-സാക്സൻ]] യാത്രക്കാർ വഴിയോ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെത്തിയിരിക്കാവുന്ന]] ബെയൊവുൾഫിന്റെ കഥക്ക് ആ നാടിന്റെ ക്രൈസ്തവീകരണത്തിനുശേഷം കിട്ടിയ ആദ്യത്തെ ലിഖിതരൂപത്തിൽ തന്നെ ക്രിസ്തീയാംശങ്ങൾ കടന്നുകൂടിയെന്നാണ് അവർ വാദിക്കുന്നത്.<ref>ബെയൊവുൾഫിന്റെ ബർട്ടൻ റാഫൽ പരിഭാഷക്ക് റോബർട്ട് പി. ക്രീഡ് എഴുതിയ Afterword</ref>
 
== കയ്യെഴുത്തുപ്രതി ==
 
പതിനാറാം നൂറ്റണ്ടിലെ [[ഇംഗ്ലീഷ്]] മതനവീകരണത്തിനിടെ, ഹെൻട്രി[[ഹെൻറി എട്ടാമൻ]] രാജാവ് [[ബ്രിട്ടൺ|ബ്രിട്ടണിലെ]] ക്രൈസ്തവ സംന്യാസാശ്രമങ്ങളെ അമർച്ച ചെയ്യുകയും അവയുടെ വസ്തുവകകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആശ്രമങ്ങളോടനുബന്ധിച്ചുള്ള വലിയ ഗ്രന്ഥശാലകൾ നശിപ്പിച്ചപ്പോൾ നഷ്ടപ്പെട്ടുപോയ അനേകം ഗ്രന്ഥങ്ങളിൽ ബെയൊവുൾഫിന്റെ കയ്യെഴുത്തുപ്രതികളിൽ ഒന്നൊഴികെയുള്ളവയും ഉൾപ്പെട്ടിരുന്നുവെന്ന് കരുതപ്പെടുന്നു. ആ നശീകരണത്തെ അതിജീവിച്ച ബെയൊവുൾഫിന്റെ ഏക കയ്യെഴുത്തു പ്രതി ഇപ്പോൾ ലണ്ടണിലെ [[ലണ്ടൺ|ലണ്ടണിലെ]]ബ്രിട്ടീഷ് മ്യൂസിയം|ബ്രിട്ടീഷ് സംഗ്രഹാലയത്തിലാണ്]]. ആ പ്രതിയുടെ നിർമ്മാണകാലം ക്രിസ്തുവർഷം ആയിരാമാണ്ടിനടുത്താണ്. രണ്ടുതരം കയ്യക്ഷരങ്ങളിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ പണ്ഡിതൻ [[ലോറൻസ് നോവെൽ|ലോറൻസ് നോവെലിന്റെ]] പേര് ആ കയ്യെഴുത്തുപ്രതിയുടെ പുറങ്ങളിലൊന്നിൽ കാണുന്നതുകൊണ്ട്, അദ്ദേഹമാണ് അതിനെ നാശത്തിൽ നിന്നു കാത്ത് ബെയൊവുൾഫിന്റെ കഥയേയും അത് പ്രതിനിധാനം ചെയ്യുന്ന [[സാഹിത്യം|സാഹിത്യസംസ്കാരത്തെ]] തന്നെയും വിസ്മൃതിയിൽ നിന്ന് രക്ഷിച്ചതെന്ന് കരുതപ്പെടുന്നു. ആ പ്രതി അറിയപ്പെടുന്നതു തന്നെ നോവൽ കയ്യെഴുത്തുപുസ്തകപാഠം (Novell Codex Manuscript) എന്നാണ്. 1731-ലെ ഒരഗ്നിബാധ ദുർബ്ബലമാക്കിയ കയ്യെഴുത്തുപ്രതിയുടെ പല ഭാഗങ്ങളും കാലാന്തരത്തിൽ വായിക്കുക ബുദ്ധിമുട്ടായി. [[ഡെന്മാർക്ക്|ഡെന്മാർക്കിലെ]] പണ്ഡിതനായ തോർക്കെലിൻ പതിനെട്ടാം നൂറ്റാണ്ടിൽ എടുത്ത രണ്ടു പകർപ്പുകളും നോവെൽ പ്രതിയുടെ അൾട്രാവയലറ്റ് ഛായാഗ്രഹണവും ഇപ്പോൾ ബെയൊവുൾഫിന്റെ പാഠനിർണ്ണയത്തെ സഹായിക്കുന്നു.<ref>തന്റെ ബെയൊവുൾഫ് പരിഭാഷക്ക്(1963) ബർട്ടൻ റാഫൽ എഴുതിയ ആമുഖം</ref>
 
 
"https://ml.wikipedia.org/wiki/ബെയൊവുൾഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്