"കെയ്ൽ മിൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 117:
===ഏകദിനം===
നീണ്ട 14 വർഷത്തെ കരിയറിനിടയിൽ 170 ഏകദിനങ്ങളിൽ നിന്നായി 240 വിക്കറ്റുകളാണ് മിൽസ് നേടിയത്.വെട്ടോറിക്ക് ശേഷം ന്യൂസിലാൻഡിനായി ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന താരമാണ് മിൽസ്.22 ാമത്തെ വയസ്സിൽ 2001ൽ ഷാർജയിൽ വെച്ച് പാകിസ്ഥാനെതിരായിട്ടാണ് മിൽസ് ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.2007 നവംബറിൽ ഡർബനിൽ ദക്ഷിണാഫ്രിക്കക്കെതിരെ 25 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിന കരിയറിലെ മികച്ച പ്രകടനം.<ref>http://www.doolnews.com/mills-retire-from-cricket765.html</ref>
1047 റൺസും ഏകദിനത്തിൽ നേടിയിട്ടുണ്ട്.2015 ജനുവരി 31ന് പാക്കിസ്ഥാനെതിരെ വെല്ലിംഗ്ടണിലാണ് മിൽസ് അവസാന ഏകദിനം കളിച്ചത്. ന്യൂസിലാൻഡിന് വേണ്ടി 3 ലോകകപ്പുകളിൽ കളിച്ചിട്ടുള്ള മിൽസ് 2015 ലോകകപ്പ് ടീമിലും സ്ഥാനം പിടിച്ചിരുന്നു.എന്നാൽ ടീം ഫൈനൽ വരെ എത്തിയിരുന്നെങ്കിലും ഒറ്റ മത്സരത്തിൽ പോലും അദ്ദേഹത്തിന് കളിക്കാനായിരുന്നില്ല.[[അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ]] നടത്തുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം കെയിൽ മിൽസ് ആണ്
 
===ട്വൻറി20 ===
ട്വൻറി20 ഫോർമാറ്റിൻെറ ആദ്യ മത്സരമായ 2005 ഫെബ്രുവരി 17 ലെ ആസ്ട്രേലിയ-ന്യൂസിലൻഡ് പോരാട്ടത്തിൽ മിൽസ് മൂന്നു വിക്കറ്റുകൾ നേടിയിരുന്നു.2014 ഡിസംബർ അഞ്ചിന് പാകിസ്താനെതിരെ ദുബൈയിൽ നടന്നതാണ് ഈ ഫോർമാറ്റിലെ അവസാന അന്താരാഷ്ട്ര മത്സരം.26 റൺസിന് മൂന്നുവിക്കറ്റ് എന്നതാണ് ട്വൻറി20യിലെ മികച്ച പ്രകടനം.42 ട്വന്റി 20യിൽ നിന്നായി 43 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.<ref>http://www.janmabhumidaily.com/news278449</ref>
"https://ml.wikipedia.org/wiki/കെയ്ൽ_മിൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്