"കർണാടക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
(ചെ.) ലിങ്ക്
വരി 26:
പ്രാചീനശിലായുഗം മുതൽക്കുതന്നെ കർണ്ണാടകയുടെ പല ഭാഗങ്ങളിലും ജനവാസം ഉണ്ടായിരുന്നു എന്നുള്ളതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. [[ഹാരപ്പ|ഹാരപ്പയിൽ]] നിന്നു ലഭിച്ചിട്ടുള്ള സ്വർണ്ണം കർണ്ണാടകയിൽ നിന്ന് ഖനനം ചെയ്തതണെന്നു തെളിഞ്ഞിട്ടുണ്ട്. ബിസി മൂന്നാം നൂറ്റാണ്ടിൽ [[മൗര്യ രാജവംശം|മൗര്യചക്രവർത്തിയായ]] [[അശോകചക്രവർത്തി|അശോകന്റെ]] കീഴിൽ വരുന്നതിനു മുൻപ് [[നന്ദരാജവംശം|നന്ദരാജവംശമാണ്]] കർണ്ണാടക ഭരിച്ചിരുന്നത്. പിന്നീട് സതവാഹനരാജാക്കന്മാർ നാലു നൂറ്റാണ്ട് ഇവിടം ഭരിച്ചു. ഇതിനുശേഷം അധികാരത്തിൽ വന്ന കഡംബ രാജവംശവും പടിഞ്ഞാറ് ഗംഗ രാജവംശവുമാണ് തദ്ദേശത്തുനിന്നുമുള്ള ആദ്യ രാജവംശങ്ങൾ. മയൂരശർമ്മൻ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം ബനവസിയായിരുന്നു; തലക്കാട് പടിഞ്ഞാറ് ഗംഗ രാജവംശത്തിന്റേതും. കന്നഡ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങളും ഇവതന്നെയായിരുന്നു.
 
പിന്നീടുള്ള നൂറ്റാണ്ടുകളിൽ [[ഡെക്കാൻ]] ഭരിച്ച ചാലൂക്യന്മാർ, രാഷ്ട്രകൂടന്മാർ തുടങ്ങിയ പല രാജവംശങ്ങളും കർണ്ണാടക ഭരിച്ചു. 990-1210 എഡി വരെ കർണ്ണാടകയുടെ പല ഭാഗങ്ങളും [[ചോള രാജവംശം|ചോളരാജവംശത്തിനു]] കീഴിലായിരുന്നു. 1116ൽ വിഷ്ണുവർദ്ധൻറെ നേതൃത്വത്തിലുള്ള [[ഹൊയ്സാലരാജവംശംഹൊയ്സള സാമ്രാജ്യം|ഹൊയ്സാല രാജവംശം]] ചോളന്മാരെ യുദ്ധത്തിൽ തോല്പ്പിച്ച് അധികാര്ത്തിൽഅധികാരത്തിൽ വന്നു. ഈ കാലയളവിൽ കന്നഡ ഭാഷാ സാഹിത്യം പുരോഗമിക്കുകയും വേസര ശൈലിയിലുള്ള വാസ്തുകല പ്രചാരത്തിലാവുകയും ചെയ്തു. ഹൊയ്സാലരാജാക്കന്മാർ ആന്ധ്രയുടേയും തമിഴ്നാടിന്റ്റെയും ഭാഗങ്ങൾ കൂടി ഭരിച്ചിരുന്നു. 14ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹരിഹരൻ, ബുക്കാ രായൻ എന്നിവർ ചേർന്ന് ഹോസപ്പട്ടണത്തിൽ (പിന്നീട് [[ഹമ്പി|വിജയനഗരം]]) [[വിജയനഗരം|വിജയനഗര രാജവംശം]] സ്ഥാപിച്ചു.
 
[[തളിക്കോട്ട യുദ്ധം|തളിക്കോട്ട യുദ്ധത്തിൽ]] ഒരുകൂട്ടം ഇസ്ലാമികസുൽത്താനേറ്റുകളുടെ മുന്നിൽ വിജയനാഗരരാജാക്കന്മാർ പരാജയപ്പെട്ടു. [[ബിജാപ്പൂർ സുൽത്താനേറ്റ്]] ഡക്കാന്റെ മൊത്തം ഭരണം 17ആം നൂറ്റാണ്ടിൽ [[മുഗൾ രാജവംശം|മുഗൾ ചക്രവർത്തിമാർ]] തോല്പ്ിക്കുന്നതുവരെതോൽപ്പിക്കുന്നതുവരെ കയ്യാളി. ഇവരുടെ കാലത്താണ് പ്രശസ്തമായ [[ഗോൽ ഗുംബാസ്]] നിർമ്മിക്കപ്പെട്ടത്. തുടർന്നുള്ള കാലഘട്ടത്തിൽ ഉത്തരകർണ്ണാടകത്തിന്റെ ഭാഗങ്ങൾ [[നൈസാം|നൈസാമും]], ബ്രിട്ടീഷ് ഭരണകൂടവും ഭരിച്ചു. തെക്കൻ കർണ്ണാടകം [[മൈസൂർ രാജ്യം|മൈസൂർ രാജവംശത്തിനു]] കീഴെയായിരുന്നു. [[ഹൈദരാലി|ഹൈദരാലിയും]] അദ്ദേഹത്തിന്റെ മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനും]] ബ്രിട്ടീഷ് ആധിപത്യത്തിന് എതിരേ നാലു യുദ്ധങ്ങാൾ ചെയ്തു. ഒടുവിൽ 1799ല് ടിപ്പുവിന്റെ മരണത്തോടെ മൈസൂറും [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് രാജിന്]] കീഴിലായി. ബ്രിട്ടീഷുകാർ മൈസൂർ രാജ്യം [[വൊഡെയാർ]] രാജകുടുംബത്തെ തിരിച്ചേല്പ്പിച്ചുതിരിച്ചേൽപ്പിച്ചു.
 
1830കളിൽ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്ന് എതിരേ കർണ്ണാടകയുടെ പലഭാഗത്തും ലഹളകൾ ഉണ്ടായിട്ടുണ്ട്. [[ശിപായി ലഹള|1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ]] ബാഗൽക്കോട്ട്, ദൻഡേലി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ നടന്നു. കർണ്ണാട് സദാശിവറാവു, എസ് നിജലിംഗപ്പ, കെംഗാൾ ഹനുമന്തയ്യ, നിട്ടൂർ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വാതന്ത്രസമരവുംസ്വാതന്ത്ര്യസമരവും ശക്തി പ്രാപിച്ചൂ.
 
സ്വാതന്ത്ര്യത്തീനു ശേഷംസ്വാതന്ത്ര്യലബ്ദിക്കുശേഷം [[മൈസൂർ രാജ്യം]] ഇന്ത്യയോട് ചേർന്നു. 1950ല്1950-ൽ [[മൈസൂർ സംസ്ഥാനം]] രൂപവത്കരിക്കപ്പെട്ടു. 1956ൽ കന്നഡയും [[കുടക്]] പ്രദേശങ്ങളും മൈസൂറിൽ കൂട്ടിച്ചേർത്തു. 1973ൽ സംസ്ഥാനം കർണ്ണാടക എന്നു പുനർനാമകരണം ചെയ്തു. 1990കളിൽ കർണ്ണാടകസംസ്ഥാനം ഐടി മേഖലയിലെ വികസനത്തിൽ മുന്നിലെത്തി.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/കർണാടക" എന്ന താളിൽനിന്ന് ശേഖരിച്ചത്