"വയനാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 52:
[[1890]]-ൽ കോളിൻ മെക്കൻസി സുൽത്താൻ ബത്തേരിയിൽ നിന്നും കണ്ടെത്തിയ നവീനശിലായുഗ കാലത്തെ ശിലായുധങ്ങളും [[1901]]-ൽ ഫോസൈറ്റ്, എടക്കൽ ഗുഹയിൽ നിന്ന് കണ്ടെത്തിയ മിനുസപ്പെടുത്തിയ കന്മഴുവും കല്ലുളിയും ശിലായുഗകാലത്ത് വയനാട്ടിൽ സംസ്കാരം നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്. എടക്കൽ ഗുഹാ ചിതങ്ങൾ നവീനശിലായുഗത്തിലേതായിരിക്കാമെന്ന നിഗമനത്തിനു പിന്നീൽ ഈ തെളിവുകളാണ്‌. അമ്പുകുത്തി എന്ന മലയുടെ കിഴക്കുഭാഗത്തായി ഏതാണ്ട് അഞ്ചു കി.മീ. അകലെ കിടക്കുന്ന തൊവരിമലയിലും എടക്കൽ ചിത്രങ്ങളോട് സാദൃശ്യമുള്ള കൊത്തുചിത്രങ്ങൾ കാണുന്നുണ്ട്. ഈ മലയുടെ താഴ്വരയിൽ കാണപ്പെട്ട മഹാശിലായുഗാവശിഷ്ടങ്ങൾ വയനാടിന്റെ പ്രാക്‌ചരിതം സൂചിപ്പിക്കുന്നുണ്ട്. ഈ ശവകുടീരമാതൃകകൾ വയനാട്ടിലെ തന്നെ മേപ്പാടിക്കടുത്ത ചമ്പ്രമലത്താഴ്വരയിലും മീനങ്ങാടിക്കടുത്ത പാതിരിപ്പാറയുടെ ചരിവിലും, ബത്തേരി-ചുള്ളിയോട് വഴിയരികിലെ മംഗലം കുന്നിലുമുണ്ട്. ഇവയെല്ലാം തെളിയിക്കുന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഒരു സംസ്കാരത്തിന്റെ സമൃദ്ധമായ ഒരു തുടർച്ച വയനാട്ടിൽ നിലനിന്നിരുന്നു എന്നാണ്‌.
 
[[യേശു|ക്രിസ്തുവിനു]] മുന്ന്മുമ്പ്‌ മൂന്നാം നൂറ്റാണ്ടാണ്‌ എടക്കൽ ലിപിനിരകളുടെ കാലമെന്ന് പ്രൊഫ. ബ്യൂളർ അഭിപ്രായപ്പെടുന്നു. ആറായിരം വർഷങ്ങൾക്ക് ശേഷമാണ്‌ ലിപി നിരകൾ കൊത്തിരേഖപ്പെടുത്തിയത് എന്നു കേസരിയും; പ്രാചീന സംസ്കൃതത്തിലുള്ള ലിഖിതം ക്രി.വ. അഞ്ചാം നൂറ്റാണ്ടിലേതാണ്‌ എന്ന് ടിൽനറും അഭിപ്രായപ്പെട്ടിരിക്കുന്നു. ശിലാലിഖിതങ്ങളിലുള്ള [[പാലി ഭാഷ|പാലി ഭാഷയിൽ]] എഴുതപ്പെട്ട "'''ശാക്യമുനേ ഒവരകോ ബഹുദാനം'''" എന്ന വരികൾ [[ബുദ്ധമതം]] വയനാട്ടിൽ പ്രചരിച്ചിരുന്നതിന്റെ സൂചനയാണ്‌ എന്നാണ്‌ കേസരി അഭിപ്രായപ്പെടുന്നത്. ആ വാക്കിന്റെ അർത്ഥം [[ഗൗതമബുദ്ധൻ|ബുദ്ധന്റെ]] ഒവരകൾ(ഗുഹകൾ) പലതും ദാനം ചെയ്തു എന്നാണ്‌. വയനാട്ടിനടുത്തുള്ള സ്ഥലങ്ങൾക്ക് പള്ളി എന്ന പേർ ചേർന്നതും [[ബുദ്ധമതം|ബുദ്ധമതത്തിന്റെ]] പ്രചാരത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഉദാ: പുല്പ്പള്ളി, എരിയപ്പള്ളി, പയ്യമ്പള്ളി.
 
എടക്കലിലെ സ്വസ്തികം ഉൾപ്പെടെയുള്ള അഞ്ച് ചിഹ്നങ്ങൾക്ക് മൊഹെഞെദാരോവിലെ ചിഹ്നങ്ങളുമായി സാമ്യമുണ്ട് എന്ന് കേസരി ബാലകൃഷ്ണപ്പിള്ള അവകാശപ്പെടുന്നുണ്ട്.
വരി 60:
എടക്കൽ ചിത്രങ്ങളുടെ രചനയെ തുടർന്ന് അടുത്ത ഘട്ടത്തിലാണ്‌ തൊവരിച്ചിത്രങ്ങൾ രചിക്കപ്പെട്ടത്. എടക്കലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെയാണ്‌ തൊവരി മലകൾ. എടക്കലിൽ ഉപയോഗിച്ചതിനേക്കാൾ കൂർത്തതും സൂക്ഷ്മവുമായ കല്ലുളികളാണ്‌ ഇവിടെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് ഡോ. രാഘവ വാര്യർ അവകാശപ്പെടുന്നു.
[[File:Valliyurkavu bhagavathhi temple.jpg|thumb|300px| വള്ളിയൂർക്കാവ് ഭഗവതിക്ഷേത്രം]]
 
==സന്ദർശിക്കേണ്ട സ്ഥലങ്ങൾ==
*[[എടക്കൽ ഗുഹ]]
"https://ml.wikipedia.org/wiki/വയനാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്