"അന്താരാഷ്ട്ര യോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അന്താരാഷ്ട്ര യോഗ ദിനം സൃഷ്ടിക്കുന്നു
(വ്യത്യാസം ഇല്ല)

16:04, 21 ജൂൺ 2015-നു നിലവിലുണ്ടായിരുന്ന രൂപം


ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം പ്രഖ്യാപിച്ചു.[1] ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്ലർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.[2]

അന്താരാഷ്ട്ര യോഗ ദിനം
IDY Logo in English
അന്താരാഷ്ട്ര യോഗ ദിനം
ഔദ്യോഗിക നാമംഅന്താരാഷ്ട്ര യോഗ ദിനം - IDY
ഇതരനാമംയോഗ ദിനം, ലോക യോഗ ദിനം
ആചരിക്കുന്നത്ലോകം മുഴുവൻ
തരംഐക്യരാഷ്ട്രസഭ
ആഘോഷങ്ങൾയോഗാഭ്യാസം, ധ്യാനം
തിയ്യതി21 ജൂൺ
ആവൃത്തിവാർഷീകം
First time21 ജൂൺ 2015
ബന്ധമുള്ളത്യോഗ, ധ്യാനം, സാംസ്‌കാരിക പ്രദർശനം, ആരോഗ്യം

യോഗയുമായുള്ള കാഴ്ചപ്പാടിൽ, ഉത്തരായനാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂർണിമ എന്നറിയപ്പെടുന്നു. യോഗ പണ്ഡിതൻ സത്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തിൽ ഈ ദിവസമാണ് യോഗയുടെ ആദി ഗുരുവായ ശിവനിൽ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്.[3] ആത്മിയ കാര്യങ്ങൾ തുടങ്ങുന്നതിനുള്ള പിന്തുണ കിട്ടുന്നതിന് ദക്ഷിണായനമാണ് എറ്റവും നല്ല സമയം.[4]

2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.[5][6] wherein he stated:[7] അന്ന് അദ്ദേഹം പറഞ്ഞു:

"ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസിന്റേയും ഒരുമ, ചിന്തയും പ്രവർത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. അത് കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു."

അവലംബങ്ങൾ

  1. UN Declared 21st June as International Day of Yoga
  2. UN declares June 21 as 'International Day of Yoga'
  3. Sadhguru, J (3 July 2012). "The first Guru is born". Times of India. Times News Service. Retrieved 23 February 2015.
  4. Sadhguru, J (28 November 2014). "Spiritual Process As A Kind Of Agriculture". Speaking Tree. Times News Service. Retrieved 23 February 2015.
  5. UN should adopt an International Yoga Day: Modi
  6. PM Modi asks world leaders to adopt International Yoga Day
  7. Modi calls for Yoga Day in US General Assembly

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അന്താരാഷ്ട്ര_യോഗ_ദിനം&oldid=2185688" എന്ന താളിൽനിന്ന് ശേഖരിച്ചത്