"റോമാ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ക്രിസ്തുമതം: കോൺസ്റ്റാൻ്റ്റൈൻ കുരിശല്ല xp ചിഹ്നമാണ് ഉപയോഗിച്ചത്.
→‎ക്രിസ്തുമതം: കുരിശല്ല Chi Roh ആണ്.
വരി 77:
റോമാ സാമ്രാജ്യത്തിന്റെ ആദ്യ ചക്രവർത്തിയായ അഗസ്റ്റസ്‌ സീസറീന്റെ കാലത്താണ്‌ യേശു ജനിച്ചത്‌. ടൈബീരിയസിന്റെ കാലത്ത്‌ അദ്ദേഹം സുവിശേഷം പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതിനു വളരെക്കാലങ്ങൾക്കുശേഷം ആണ്‌ ക്രിസ്തുമതം റോമിൽ പ്രചരിക്കുന്നത്‌. ഇതിന്റെ മുഖ്യ പങ്കു വഹിച്ചത്‌ വിശുദ്ധനായ പൗലോസ്‌ ആണ്‌. അദ്ദേഹം യേശുവിനെ കാണുകയോ സുവിശേഷം കേൾക്കുകയോ ചെയ്തിട്ടുള്ള ആൾ അല്ല. മറിച്ച്‌ ആദ്യകാലങ്ങളിൽ യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാരുടെ പ്രവർത്തികൾക്ക്‌ പ്രതിബന്ധം സൃഷ്ടിക്കുകയും അവരെ എതിർക്കുകയും ഉപദ്രവിക്കുകയും ചെയ്ത ശൗൽ എന്ന ആളായിരുന്നു. പിന്നീട്‌ പൗലോസ്‌ എന്ന പേര്‌ സ്വീകരിക്കുകയും ക്രിസ്തു മത പ്രചരണത്തിൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹം റോമിലെ അടിമകളോട്‌ സുവിശേഷം പറയുകയും അവരെ ക്രിസ്തുമതത്തിലേക്ക്‌ ചേർക്കുകയും ചെയ്തു. താമസിയാതെ ക്രിസ്തുവിനു ശേഷമുള്ള രണ്ടു നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിന്‌ മറ്റെങ്ങുമില്ലാത്ത പ്രചാരം റോമിൽ ലഭിച്ചു. റോമിലെ മറ്റും മതങ്ങൾ ഒന്നുകിൽ ക്രിസ്തുമതത്തിൽ ലയിക്കുകയോ നാമാവശേഷമാകുകയോ ചെയ്തു.
 
എന്നാൽ ചക്രവർത്തിമാർ വിരോധം മുതൽ സഹിഷ്ണുത വരെ കാണിക്കുന്നവരുണ്ടായിരുന്നു. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ കാലത്ത്‌ ക്രി.വ. 303 ൽ ക്രിസ്ത്യാനികളെ കിരാതമായ പിഢനങ്ങൾക്ക്‌ വിധേയമാക്കി. ഗ്രന്ഥങ്ങളും പള്ളികളും തീവച്ച്‌ നശിപ്പിച്ചു. പലരേയും വധിച്ചു. എന്നാൽ ഇത്‌ പ്രതീക്ഷിച്ച ഫലം കണ്ടില്ല. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരിൽ പലരും ക്രിസ്ത്യാനികളായിരുന്നു. ക്രി.വ. 317 കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ഗലീറിയസ്‌ ഒരു മതസ്വാതന്ത്ര്യ വിളംബരം പുറപ്പെടുവിച്ചു. എന്നാൽ ഏറ്റവുൻ വലിയ വഴിത്തിരിവായത്‌ [[കോൺസ്റ്റന്റൈൻ ഒന്നാമൻ|കോൺസ്റ്റാന്റിൻ ചക്രവർത്തി]] ക്രിസ്തു മതത്തെ തന്റെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി സ്വീകരിച്ചതാണ്‌. അദ്ദേഹം തന്റെ സൈന്യത്തിന്റെ കൊടിയിലും പരിചകളിലും കുരിശ്‌{{fact}}[[Chi Rho|കൈറോ]] ഒരു ചിഹ്നാമായി സ്വീകരിച്ചു, ഏതാനും വർഷങ്ങൾക്കുള്ളിൽ ക്രിസ്തുമതം റോമിൽ ചിരപ്രതിഷ്ഠ നേടി. <ref> {{cite book |last= എച്ച്.ജി. |first= വെൽസ്|authorlink=എച്ച്.ജി. വെൽസ് |coauthors= |editor= |others=സി. അച്യുതമേനോൻ |title= ലോകചരിത്ര സംഗ്രഹം|origdate= |origyear= 1943|origmonth= |url= |format= |accessdate= |accessyear= |accessmonth= |edition=1st |series= |date= |year= 1999|month= ഏപ്രിൽ|publisher=പ്രഭാത് ബുക്ക് ഹൗസ് |location=തിരുവനന്തപുരം |language=മലയാളം |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/റോമാ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്