"അണുഭൗതികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Atomic physics}}[[അണു|അണുവിന്റെ]] (atom) പ്രകൃതിയേയും ഘടനയേയും കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണു '''അണുഭൗതികം (Atomic Physics)'''. ആധുനിക അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് രസതന്ത്രാധ്യാപകനായിരുന്ന [[ജോണ്‍ ഡാള്‍ട്ടന്‍]] (1766-1844) ആണ്. ഏതു മൂലകവും വിഭജിക്കാനാവാത്ത ചെറിയ ഘടകങ്ങള്‍ (atoms) കൂടിച്ചേര്‍ന്നുണ്ടായതാണെന്നും, രണ്ടു വസ്തുക്കള്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഓരോന്നിന്റെയും ഒന്നോ അധികമോ ഇത്തരം ഘടകങ്ങള്‍ചേര്‍ന്ന് സംയുക്ത ഘടകങ്ങളായ [[തന്‍മാത്ര|തന്‍മാത്രകള്‍]] (molecules) രൂപം കൊള്ളുമെന്നും ആയിരുന്നു ഡാള്‍ട്ടന്റെ തത്ത്വം. പ്രസ്തുത സിദ്ധാന്തം വളരെക്കാലത്തേക്ക് രസതന്ത്രത്തിലും ഭൌതികശാസ്ത്രത്തിലും സ്വാധീനത ചെലുത്തിയിരുന്നു. 19-ആം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ വാതകങ്ങളുടെ സ്വഭാവം വിവരിക്കുന്നതിനുവേണ്ടി ആവിഷ്കരിക്കപ്പെട്ട 'ഗതിക സിദ്ധാന്തം' (Kinetic Theory), ആറ്റം, തന്മാത്ര എന്ന സങ്കല്പങ്ങള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. ചുരുക്കത്തില്‍ 19-ആം ശതകത്തിന്റെ അവസാനമായപ്പോഴേക്കും ആറ്റത്തിന്റെ അസ്തിത്വം ഭൌതികശാസ്ത്രജ്ഞന്‍മാരുടെയും, രസതന്ത്രജ്ഞന്‍മാരുടെയും ഇടയില്‍ പരക്കെ അംഗീകരിക്കപ്പെട്ടു.
 
അണു എന്ന സങ്കല്പത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. ഭാരതീയാചാര്യനായ [[കണാദന്‍]] തന്റെ വൈശേഷികദര്‍ശനത്തില്‍ ദ്രവ്യത്തിന്റെ സൂക്ഷ്മരൂപമായി അണുവിനെ ചിത്രീകരിച്ചിട്ടുണ്ട്. ഭാരതീയദര്‍ശനത്തിലെ 'ആത്മ' സങ്കല്പവും 'ബ്രഹ്മ' സങ്കല്പവും ആറ്റം എന്ന ഒരസ്തിത്വത്തെയാണ് കുറിക്കുന്നത്. സ്ഥൂലരൂപത്തിലുള്ള പദാര്‍ഥം അതിസൂക്ഷ്മവും അവിഭക്തവുമായ പദാര്‍ഥകണങ്ങളില്‍ നിര്‍മിതമാണെന്ന് പ്രാചീന [[ഗ്രീസ്|ഗ്രീക്കുകാരും]] വിശ്വസിച്ചിരുന്നു.
"https://ml.wikipedia.org/wiki/അണുഭൗതികം" എന്ന താളിൽനിന്ന് ശേഖരിച്ചത്