"മുഹമ്മദ് ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 41:
മറാഠശക്തികളുമായുളള ഏറ്റുമുട്ടലുകൾ മൂർദ്ധന്യത്തിലെത്തിയപ്പോൾ മുഹമ്മദ് ഷാ [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിനോട്]] സഹായമഭ്യർഥിക്കുകയും [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിന്]] അസഫ് ജാ എന്ന പട്ടം നല്കി പ്രീതിപ്പെടുത്തുകയും ചെയ്തു. പക്ഷെ [[ അസഫ് ജാ ഒന്നാമൻ |നിസാം ഉൾ മുൾക്കിൻറെ ]]സൈന്യത്തെ ബാജിറാവുവിൻറെ സൈന്യം അമ്പേ പരാജയപ്പെടുത്തി. തുടർന്നുണ്ടായ ഉടമ്പടിയനുസരിച്ച് ( 1738 ജനുവരി) മാൾവാ പ്രവിശ്യയും , നർമ്മദക്കും യമുനക്കും ഇടയിലുളള പ്രദേശം മുഴുവനും 50 ലക്ഷം രൂപയും ബാജിറാവുവിനു ലഭിച്ചു. മുഗൾ സാമ്രാജ്യത്തിൻറെ അധഃപതനം ആരംഭിച്ചു.
===[[നാദിർ ഷാ |നാദിർ ഷായുടെ]] ആക്രമണം ===
വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ കാര്യത്തിൽ മുഹമ്മദ് ഷാ ഒട്ടും ജാഗരൂകനായിരുന്നില്ല. പേർഷ്യൻ ഭരണാധികാരി [[നാദിർ ഷാ |നാദിർ ഷായുടെ ]] സൈന്യം 1739, മാർച്ച് 20ന് ദൽഹിയിലെത്തി. രണ്ടു മാസത്തോളം നീണ്ടുന്ന ഉപരോധത്തിൽ നഗരത്തിൻറെ പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. കൂട്ടകൊലകൾ നടന്നു. 17361739, മേയ് 16നു തിരിച്ചു പോകുമ്പോൾ [[കോഹിനൂർ|കോഹിനൂർ രത്നവും]] [[മയൂരസിംഹാസനം |മയൂരസിംഹാസനവുമടക്കം]] വമ്പിച്ച സ്വത്ത് കൊളളമുതലായി കൊണ്ടു പോയി. കൂടാതെ സിന്ധുവിന് പടിഞ്ഞാറുളള സ്ഥലങ്ങളും നാദിർ ഷായുടേതായി.
 
===പ്രവിശ്യകൾ നഷ്ടപ്പെടുന്നു ===
1740-ൽ ബീഹാർ പ്രവിശ്യയുടെ ഗവർണ്ണർ അലി വർദി ഖാൻ ബംഗാളും ഒറീസ്സയും തൻറെ കീഴിലാക്കി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രവിശ്യകളുടെ അധിപതിയായി സ്വയം പ്രഖ്യാപിച്ചു. 1748-ൽ [[അഹ്മദ് ഷാ അബ്ദാലി]] റോഹിലാഖണ്ഡ് കീഴ്പ്പെടുത്തി.
"https://ml.wikipedia.org/wiki/മുഹമ്മദ്_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്