"അരുണാചൽ മകാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''അരുണാചൽ സിംഹവാലൻ കുരങ്ങ്''' താരതമ്യേന ചെറിയ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''അരുണാചൽ സിംഹവാലൻ കുരങ്ങ്'''
താരതമ്യേന ചെറിയ വാലും,സാമാന്യം വലിതും, തവിട്ടു നിറത്തോടുകൂടിയതുമായ പ്രൈമേറ്റായ അരുണാചൽ സിംഹവാലൻ കുരങ്ങിന്റെ (മകാക മുൻസാല) സ്വദേശം വടക്കുകിഴക്കൻ ഇന്ത്യയിലെ അരുണാചൽ പ്രദേശാണ്. ഇതിന്റെ സ്പീഷീസ് പേര് വന്നത് ദിറാങ് മോൻപ ഗോത്രം ഇതിനെ വിളിക്കുന്ന മുൻസാല (ഉൾവനത്തിലെ കുരങ്ങ്) എന്ന പേരിൽ നിന്നാണ്. 1997ൽ പ്രശസ്ത ഇന്ത്യൻ പ്രൈമെറ്റോളജിസ്റ്റായ അൻവറുദ്ദീൻ ചൗധരി ഇതിനെ പുതിയൊരു വർഗ്ഗമെന്ന നിലയിൽ കണ്ടെത്തി. എന്നാൽ അദ്ദേഹം ചിന്തിച്ചത് ഇത് ടിബറ്റൻ (അല്ലെങ്കിൽ Père David's macaque) സിംഹവാലൻ കുരങ്ങിന്റെ ഒരു പുതിയ ഉപസ്പീഷീസായിരിക്കാം എന്നാണ്.2004 ൽ ഇന്ത്യയിലെ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ നിന്ന് ഒരു സംഘം ഗവേഷകർ ഇതിനെക്കുറിച്ച് പ്രസ്താവിച്ചപ്പോഴാണ് ഇത് ഒരു പുതിയ സ്പീഷീസായി നിർദ്ദേശിക്കപ്പെട്ടത്. 1903ന് ഇന്തോനേഷ്യൻ പഗായ് ഐലന്റ് സിംഹവാലൻ കുരങ്ങിനെ കണ്ടെത്തിയതിനു ശേഷം കണ്ടെത്തുന്ന സിംഹവാലൻ കുരങ്ങിന്റെ ആദ്യ സ്പീഷീസാണിത്.
==അവലംബം==
"https://ml.wikipedia.org/wiki/അരുണാചൽ_മകാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്