"വിത്തുകോശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 63 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q48196 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 31:
ഭ്രൂണവിത്തുകോശങ്ങൾ (എംബ്രിയോണിക് സ്റ്റെം സെൽ)എന്നും പരിപക്വവിത്തുകോശങ്ങൾ (അഡൾട്ട് സ്റ്റെം സെൽ)എന്നും വിത്തുകോശങ്ങളെ രണ്ടായി തിരിക്കാം. ഭ്രൂണങ്ങളിൽ നിന്ന് രൂപപ്പെടുന്ന കോശങ്ങൾ വിവിധപരീക്ഷണഘട്ടങ്ങളിലൂടെ സാധാരണ വിത്തുകോശങ്ങളുടെ ഗുണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കപ്പെടുന്നു. പിന്നീട് വളർച്ചാമാധ്യമങ്ങളിൽ വച്ച് ഇവയെ പരുവപ്പെടുത്തി പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നു. പൂർണ്ണ വളർച്ചയെത്തിയ അവയവങ്ങളിലോ കലകളിലോ കാണപ്പെടുന്ന രൂപഭേദമോ വികാസമോ പ്രാപിച്ചിട്ടില്ലാത്ത തരത്തിലുള്ള കോശങ്ങളാണ് പരിപക്വവിത്തുകോശങ്ങൾ. സൊമാറ്റിക് സ്റ്റെം സെൽ എന്നും ഇവ വിവക്ഷിക്കപ്പെടുന്നു. അസ്ഥിമജ്ജയും ആഡിപ്പോസ് കലകളും രക്തവുമാണ് ഇത്തരം കോശങ്ങളുടെ ഏറ്റവും വിലപ്പെട്ട സ്വാഭാവികഉറവിടങ്ങൾ.<ref>http://en.wikipedia.org/wiki/Stem_cell</ref>
== പ്രാധാന്യം ==
വിത്തുകോശങ്ങളുടെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. രക്താർബുദം പോലെയുള്ള രോഗങ്ങളുടെ ചികിത്സയിൽ ആശാവഹമായ മുന്നേറ്റമുണ്ടാക്കാൻ വിത്തുകോശപഠനങ്ങൾക്ക് കഴിയുന്നു. പാർക്കിൻസൺസ്, അമയിലോട്രോഫിക്ക് ലാറ്റിറൽ സ്ക്ളീറോസിസ്, മൾട്ടിപ്പിൽ സ്ക്ളിറോസിസ്, പേശീനാശം എന്നിവയുടെ ചികിത്സയ്ക്ക് വിത്തുകോശങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
രോഗബധിതമായി നശിച്ചുപോയതോ പ്രവർത്തനരഹിതമായ അവയവങ്ങളെ മൂല കോശങ്ങളുടെ സഹായത്തോടെ പുതിയ കോശങ്ങളുണ്ടാക്കി പുനരുജ്ജീവിപ്പിക്കുന്ന പ്രക്രിയ യാണ് മൂല കോശ ചികിത്സ
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/വിത്തുകോശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്