"ഫ്രാൻസിസ് മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pope Francis South Korea 2014.png
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 74:
[[പ്രമാണം:Coat of arms of Franciscus.svg|ലഘുചിത്രം]]
[[കത്തോലിക്കാ സഭ|ആഗോള കത്തോലിക്കാ സഭയിലെ]] ഇപ്പോഴത്തെ മാർപ്പാപ്പയാണ് '''ഫ്രാൻസിസ്'''. (യഥാർഥ നാമം: ''ഹോസെ മരിയോ ബെർഗോളിയോ'' (ജനനം ഡിസംബർ 17, 1936). 2013 മാർച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടന്നത്.<ref name=vatican1>{{cite news|title=കർദ്ദിനാൾ ബെർഗോളിയോ ഇലക്ടഡ് അസ് പോപ്പ്|url=http://en.radiovaticana.va/news/2013/03/13/habemus_papam!_cardinal_bergoglio_elected_pope/en1-673085|publisher=വത്തിക്കാൻ റേഡിയോ|accessdate=13-മാർച്ച്-2013}}</ref> [[അർജന്റീന|അർജന്റീനക്കാരനായ]] ഇദ്ദേഹം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു.ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി [[യൂറോപ്പ്|യൂറോപ്പിനു]] പുറത്തുനിന്ന് മാർപ്പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി മാർപ്പാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ [[ഈശോസഭ|ഈശോസഭയിൽ]] നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.
സഭയിൽ പുതിയ മാറ്റങ്ങൾ സ്ഥാനാരോഹണത്തിനു ശേഷം ഉടൻ തന്നെ ഇദ്ദേഹം വരുത്തുകയുണ്ടായി. അതിനാൽ മാറ്റങ്ങളുടെ മാർപ്പാപ്പ എന്ന് മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/ഫ്രാൻസിസ്_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്