"തേഭാഗ ഭൂസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
1946-47കളിൽ [[ബംഗാൾ|അവിഭക്ത ബംഗാളിൽ]] വ്യാപകമായി പടർന്നു പിടിച്ച കാർഷികത്തൊഴിലാളികളുടെ പ്രക്ഷോഭമാണ് '''തേഭാഗാ സമരം'''. തേഭാഗാ എന്നാൽ മൂന്നു ഭാഗം. ഭൂവുടമകൾ പരമ്പരാഗതമായി കുടിയാന്മാരിൽ നിന്ന് ഈടാക്കിയിരുന്ന രണ്ടിലൊന്ന് പാട്ടം മൂന്നിലൊന്നായി കുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.<ref name= Tebhaga1>[http://opendocs.ids.ac.uk/opendocs/handle/123456789/3302#.VXGFSNKqqko ബംഗാളിലെ തേഭാഗാ സമരം]</ref>,<ref name= Majumdar>{{cite book|author=Asok Majumdar|title=The Tebhaga Movement : Politics of Peasant Protest in Bengal 1946-1950|date=2011|publisher=Aakar Books|isbn=978-9350021590}}</ref>,<ref name=frontier>{{cite web |title=പൊളിറ്റിക്കൽ മൊബിലൈസേഷൻ , സോഷ്യൽ സ്ട്രക്ടചർ ആന്റ് ചേഞ്ച് എ സ്റ്റഡി ഓഫ് പെസന്റ് അപ്റൈസിങ് ഇൻ കാക്വദ്വിപ്| url=http://shodhganga.inflibnet.ac.in/bitstream/10603/14015/12/12_chapter%206.pdf|publisher=ശോധ്ഗംഗ }}</ref>ഏതാണ്ട് ഇതേ സമയത്തുതന്നേ നടന്ന കാർഷിക പ്രക്ഷോഭങ്ങളാണ് [[ആന്ധ്രപ്രദേശ്|ആന്ധ്രപ്രദേശിലെ]] [[തെലുങ്കാന സമരം| തെലുങ്കാനാ സമരവും ]] തിരുവിതാംകൂറിലെ [[പുന്നപ്ര-വയലാർ സമരം |പുന്നപ്ര-വയലാർ സമരവും]] <ref name=moic>{{cite book|title=ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ|last=ഇ.എം.എസ്സ്|first=നമ്പൂതിരിപ്പാട്|publisher=ചിന്ത പബ്ലിഷേഴ്സ്|isbn=9382328769|page=112|year=1982}}</ref>
 
== പശ്ചാത്തലം ==
1764-ലെ [[ബക്സർ യുദ്ധം| ബക്സർ യുദ്ധത്തിനു]] ശേഷം ബംഗാൾ-ബീഹാർ പ്രവിശ്യകളിലെ നികുതി പിരിവിനുളള അധികാരം [[ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി |ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്]] ലഭിച്ചുവെങ്കിലും [[മുഗൾ സാമ്രാജ്യം |മുഗൾ വാഴ്ചക്കാലത്ത് ]] നടപ്പിലിരുന്ന റവന്യു നിയമങ്ങളും ജമീന്ദാരി സമ്പ്രദായങ്ങളും കമ്പനി അതേ പടി തുടർന്നുകൊണ്ടു പോന്നു.<ref name= Floud/>,<ref name= Muir>[https://archive.org/details/cu31924024059663 The making of British India, 1756-1858 By Ramsay Muir]</ref>. എന്നാൽ കമ്പനിയുടെ ലാഭവീതം എന്നെന്നേക്കുമായി ഉറപ്പിക്കാനായി 1793-ൽ അന്നത്തെ [[ഈസ്റ്റ് ഇന്ത്യാ കമ്പനി]] ഭരണാധികാരി [[ കോൺവാലിസ് പ്രഭു |കോൺവാലിസ് ]] [[ശാശ്വതഭൂനികുതിവ്യവസ്ഥ| ശാശ്വത ഭൂനികുതി വ്യവസ്ഥ]] (Permanent Settelement)നടപ്പിലാക്കി. ഇതനുസരിച്ച് കൃഷിയിടങ്ങളുടെ വലിപ്പവും വളക്കൂറും വിളസാധ്യതകളും കണക്കിലെടുത്ത് കമ്പനി ഒരു നിശ്ചിത വാർഷിക കരം ജമീന്ദാർമാരിൽ ചുമത്തി. ഈ സംഖ്യ ഒരു കാലത്തും പുതുക്കുകയില്ലെന്ന ഉറപ്പ് ജമീന്ദാർമാരെ കൂടുതൽ വിളവെടുപ്പിന് പ്രോത്സാഹിപ്പിക്കുമെന്ന് കമ്പനി കണക്കു കൂട്ടി. ഏറ്റവും ഉയർന്ന നിരയിലുളള ജമീന്ദർമാർക്കും ഏറ്റവും താഴേക്കിടയിലുളള കർഷകത്തൊഴിലാളികൾക്കുമിടയിലായി ഇതിനകം ഇടത്തരം കുടിയാന്മാരുടെ ഒരു പാടു ശ്രേണികൾ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.<ref name= Floud> [http://archive.org/stream/reportofthelandr032033mbp/reportofthelandr032033mbp_djvu.txt റിപ്പോർട്ട് ഓഫ് ദ ലാന്റ് റെവന്യൂ കമ്മീഷൻ ബംഗാൾ 1940] </ref>.
 
[[ ബംഗാൾ|അവിഭക്തബംഗാളിൽ]] 1920-മുതൽക്കൊണ്ടുതന്നെ, ബംഗീയ നിഖിൽ പ്രജാസമിതി,ബംഗാൾ കൃഷക് റൈത്ത് സഭാ, സെൻട്രൽ റൈത്ത് അസോസിയേഷൻ, മാൽദാ റൈത്ത് അസോസിയേഷൻ,ദിനാജ്പൂർ പ്രജാസമിതി,രംഗാപൂർ പ്രജാസമിതി എന്നിങ്ങനെ പല കർഷകത്തൊഴിലാളി സംഘടനകളും ഉണ്ടായിരുന്നു. പിന്നീടാണ് ഓൾ ഇന്ത്യാ കൃഷക് സഭയുടെ ഭാഗമായി ബംഗാൾ പ്രൊവിൻഷ്യൽ കൃഷക് സഭ (BPKS, Bengal Provincial Krishak Sabha)രൂപം കൊണ്ടത്. പ്രക്ഷോഭം പ്രത്യക്ഷമായി ഭൂവുടമകൾക്കെതിരെയായിരുന്നെങ്കിലും പരോക്ഷമായി അന്നത്തെ ബ്രിട്ടിഷു സർക്കാറിനും എതിരായിരുന്നു. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|ഭാരതീയ കമ്യുണിസ്റ്റ് പാർട്ടിക്ക് ]] സർക്കാർ വിലക്കു കല്പിച്ചിരുന്നെങ്കിലും ക്രമേണ ദേശീയതലത്തിലും പ്രാദേശികതലത്തിലും ബി പി.കെ. എസ്സിന്റെ ഭാരവാഹിത്വം [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|സി.പി.ഐ]] ഏറ്റെടുത്തു, സാമ്രാജ്യവാദിയായ ബ്രിട്ടീഷുരാജിനെതിരായി പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/തേഭാഗ_ഭൂസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്