"മറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
മർയം പറഞ്ഞു: `ഞാൻ നിങ്ങളിൽനിന്ന് കാരുണികനായ ദൈവത്തിൽ അഭയംതേടുന്നു; നിങ്ങളൊരു ദൈവഭയമുള്ളവനാണെങ്കിൽ.` അയാൾ പറഞ്ഞു: `ഞാനോ, നിന്റെ നാഥന്റെ ദൂതനാകുന്നു; നിനക്കൊരു വിശുദ്ധനായ പുത്രനെത്തരുന്നതിനുവേണ്ടി നിയുക്തനായവൻ. മർയം പറഞ്ഞു: "എനിക്കു പുത്രനുണ്ടാകുന്നതെങ്ങനെ? എന്നെ യാതൊരു പുരുഷനും സ്പർശിച്ചിട്ടുപോലുമില്ല. ഞാൻ ദുർന്നടത്തക്കാരിയുമല്ല."
 
മലക്ക് പറഞ്ഞു: "അവ്വിധംതന്നെ സംഭവിക്കും. അപ്രകാരം പ്രവർത്തിക്കുക എനിക്കു വളരെ നിസ്സാരമാണെന്നു" നിന്റെ നാഥൻ പറയുന്നു. "ആ കുഞ്ഞിനെ ജനങ്ങൾക്കൊരു ദൃഷ്ടാന്തവും നമ്മുടെ പക്കൽനിന്നുള്ള കാരുണ്യവും ആക്കേണ്ടതിനത്രെ നാം ഇങ്ങനെ ചെയ്യുന്നത്. അതു സംഭവിക്കുകതന്നെ ചെയ്യും"<ref>[http://www.nicheoftruth.org/ShowReference.php?fno=19:16 സൂറത്ത് മറിയം, 16-19] [[ ഖുർആൻ]], [[ഖുർആൻ]]</ref>.
 
അങ്ങനെ മർയം ആ കുഞ്ഞിനെ ഗർഭം ധരിച്ചു. ഗർഭവുമായി അവൾ അകലെയുള്ള ഒരു സ്ഥലത്ത് ചെന്നെത്തി. പിന്നെ പേറ്റുനോവ് അവളെ ഒരു ഈത്തപ്പനയുടെ ചുവട്ടിലെത്തിച്ചു. അവൾ കേണുകൊണ്ടിരുന്നു: `ഹാ കഷ്ടം! ഇതിനു മുമ്പുതന്നെ ഞാൻ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കിൽ!
 
അപ്പോൾ താഴെനിന്ന് മലക്ക് അവളെ വിളിച്ചറിയിച്ചു: "വ്യസനിക്കാതിരിക്കുക. നിന്റെ നാഥൻ നിനക്കു താഴെ ഒരു അരുവി പ്രവഹിപ്പിച്ചിരിക്കുന്നു. നീ ആ ഈത്തപ്പനയുടെ തടിയൊന്നു കുലുക്കിനോക്കുക. അത് നിനക്ക് പുതിയ ഈത്തപ്പഴം തുടരെ വീഴ്ത്തിത്തരും. അതു തിന്നുകയും കുടിക്കുകയും കൺകുളിർക്കുകയും ചെയ്തുകൊള്ളുക. പിന്നെ വല്ല മനുഷ്യരെയും കാണുകയാണെങ്കിൽ, അവരോടു പറഞ്ഞേക്കുക: ഞാൻ കാരുണികനായ ദൈവത്തിനുവേണ്ടി വ്രതം നേർന്നിരിക്കുകയാണ്. അതിനാൽ ഇന്ന് ആരോടും സംസാരിക്കുന്നതല്ല"<ref>[http://nicheoftruth.orgShowReferenceShowReference.php?fno=19:22 സൂറത്ത് മറിയം, 20-26] [[ഖുർആൻ]], [[ഖുർആൻ]]</ref>.
 
പിന്നെ ആ ശിശുവിനേയുമെടുത്ത് അവൾ സ്വജനത്തിലേക്കു ചെന്നു. അവർ പറയാൻ തുടങ്ങി: "ഓ മർയം, നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ. ഓ ഹാറൂനിന്റെ സോദരീ, നിന്റെ പിതാവ് ദുഷിച്ച മനുഷ്യനായിരുന്നില്ല. മാതാവ് ദുർന്നടത്തക്കാരിയുമായിരുന്നില്ല." അപ്പോൾ മർയം ശിശുവിനുനേരെ ചൂണ്ടി.
 
ജനം ചോദിച്ചു: `തൊട്ടിലിൽ കിടക്കുന്ന ശിശുവിനോട് ഞങ്ങൾ സംസാരിക്കുന്നതെങ്ങനെ? ശിശു പറഞ്ഞു: `ഞാൻ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്കവൻ വേദം നൽകുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. എവിടെയായിരിക്കുമ്പോഴും അവൻ എന്നെ അനുഗൃഹീതനുമാക്കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കാരവും സകാത്തുമനുഷ്ഠിക്കുവാൻ എന്നോട് അനുശാസിച്ചിരിക്കുന്നു. അവൻ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്റെ ജനന നാളിലും മരണ നാളിലും ഞാൻ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!<ref>[http://www.nicheoftruththafheem.orgnet/ShowReference.php?fno=19:27 സൂറത്ത് മറിയം, 27-33] [[ ഖുർആൻ]], [[ഇസ്‌ലാം]]</ref>
 
ഇതാകുന്നു മർയമിന്റെ പുത്രൻ ഈസാ. ഇതാകുന്നു അദ്ദേഹത്തെ സംബന്ധിച്ച് ജനങ്ങൾ സംശയിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിലുള്ള സത്യപ്രസ്താവന. പുത്രനെ സ്വീകരിക്കുകയെന്നത് അല്ലാഹുവിന്റെ സ്വഭാവമേയല്ല. അവൻ പരിശുദ്ധനാകുന്നു. അവൻ ഒരു കാര്യം തീരുമാനിച്ചാൽ, അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ, ഉടനെ അതു സംഭവിക്കുന്നു.
 
ഈസാ പറഞ്ഞിട്ടുണ്ടായിരുന്നു: "അല്ലാഹു എന്റെ നാഥനാകുന്നു. നിങ്ങളുടെയും നാഥനാകുന്നു. അതിനാൽ നിങ്ങൾ അവന്ന് വഴിപ്പെടുവിൻ. ഇതാണ് നേരായ വഴി"<ref>[http://www.nicheoftruth.org/ShowReference.php?fno=19:34 സൂറത്ത് മറിയം, 34-37] [[ഖുർആൻ]], [[നിച് ഓഫ് ്രടൂതത്]]</ref>.}}
 
==ആരാണ് മറിയം?==
"https://ml.wikipedia.org/wiki/മറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്