"റോമൻ റിപ്പബ്ലിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130:
==== ഗൈയുസ് മാരിയുസ് ====
[[പ്രമാണം:Marius Glyptothek Munich 319.jpg|thumb|150px|right| ഗൈയുസ് മാരിയുസ്]]
താമസിയാതെ റോമാ റിപ്പബ്ലിക്കിന് യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ക്രി.മു. 118-ൽ [[മീഡിയ|മീഡിയയുടെ]] രാജാവ് [[മിശിപസ്]] മരണമടഞ്ഞപ്പോൾ തക്കം നോക്കി അനന്തരവനും റോമൻ സൈന്യത്തിലെ ഒരു ശക്തനായ യോദ്ധാവുമായ [[ജുഗുർത്താ]] അങ്ങോട്ട് കടന്ന് രാജവിന്റെ പുത്രന്മാരെ നിഷ്കാസനം ചെയ്ത് രാജാവായി. പുത്രന്മാർ റോമിന്റെ സഹായം തേടി. ക്രി.മു. 112 മുതൽ 106 വരെ റോമാക്കാർ ജുഗുർത്തായുമായ് യുദ്ധം ചെയ്തെങ്കിലും കൌശലക്കാരനായ ജുഗുർത്താ റോമൻ സൈന്യാധിപന്മാരെ കൈക്കൂലി കൊടുത്ത് പാട്ടിലാക്കി, അങ്ങനെ കാര്യമായ വികാസമൊന്നും യുദ്ധം കൊണ്ടുണ്ടായില്ല. ഇതിന് അറുതി വരുത്തിയത് [[ഗൈയുസ് മാരിയുസ്]] എന്ന സൈന്യാധിപൻ ആയിരുന്നു. കൈക്കൂലിക്ക് വശംവദനാകാതെ അദ്ദേഹം [[ജുഗുർത്ത]]യെ പിടിച്ച് തടങ്കലിലാക്കി. ഇത് അദ്ദേഹത്തെ [[കോൺസുൾ]] സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കുന്നതിന് സഹായിച്ചു. റോമിൽ തിരിച്ചെത്തുന്നതിനു മുൻപേ ക്രി.മു. 104 -ൽ അദ്ദേഹം [[റോമൻ കോൺസുൾ|കോൺസുളായി]] തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം ഏഴു പ്രാവശ്യം [[റോമൻ കോൺസുൾ|കോൺസുൾ]] സ്ഥഥനത്തേയ്ക്ക് തിർഞ്ഞെടുക്കപ്പെട്ടു. ഇതോടേ അദ്ദേഹം വർ‍ഷം തോറും [[റോമൻ കോൺസുൾ|കോൺസുൾമാരെ]] തിരഞ്ഞെടുക്കുന്ന ഏർപ്പാട് നിർത്തലാക്കി. യുദ്ധ രംഗത്ത് മികച്ച നേട്ടങ്ങൾ [[ഗൈയുസ് മാരിയുസ്|മാരിയുസ്]] നേടി. [[ബാർബേറിയൻ]] വർഗ്ഗക്കാരായ [[ടൂട്ടൺ]], [[സിമ്പ്രിയൻ]] എന്നീ രാജ്യക്കാരെ തോല്പിച്ചു. ഇവർ റോമിന്റെ ഉത്തരപശ്ചിമപ്രദേശങ്ങൾ കൈയടക്കിയിരുന്നു. ആദ്യം വീഴ്ച പറ്റിയ റോമാക്കാർക്ക് മാരിയുസ് ആണ് വിജയം കണ്ടെത്തിക്കൊടുത്തത്. ക്രി.മു. 102-ൽ ടൂട്ടണ്മാരേയും 101-ൽ സിമ്പ്രിയന്മാരേയും തറ പറ്റിച്ചു. സിമ്പ്രിയന്മാർ വൻ ചെറുത്തുനില്പ് നടത്തിൽ. സിമ്പ്രിയന്മാരിലെ വനിതകളും യുദ്ധ രംഗത്തുണ്ടായിരുന്നു. റോമൻ പട്ടാളക്കാരാൽ മാനഹാനി ഭയന്ന് യുദ്ധം തോറ്റപ്പോൾ വനിതകൾ ആത്മാഹുതി ചെയ്യുകയായിരുന്നു.
 
യുദ്ധങ്ങൾക്കു ശേഷം പിടിക്കപ്പെട്ട രാജ്യം റോമുമായി ചേർക്കുമായിരുന്നെങ്കിലും പൗരന്മാരെ, റോമാക്കാരായി കണക്കാക്കിയിരുന്നില്ല. അവർ ഗ്രാക്ചുസ് സഹോദരന്മാർ ഉയർത്തിവിട്ട പ്രത്യാശകളിൽ അള്ളിപ്പിടിച്ച് പ്രക്ഷോഭണം ആരംഭിച്ചു. [[സാംനെറ്റുകൾ]] ആണ് ആദ്യം സമരം തുടങ്ങിയത്. ഇറ്റാലിയന്മാരും മറ്റും ഇവരോട് ചേർന്നു. ക്രി.വ. 90 മുതൽ 86 വരെ ഈ പ്രക്ഷോഭം തുടർന്നു. ഇറ്റാലിയന്മാരും ഇതിൽ പങ്കു ചേർന്നു. അവർക്കെല്ലാം റോമൻ പൗരാവകാശം അനുവദിച്ചാണ് സമരം അവസാനിപ്പിച്ചത്.
"https://ml.wikipedia.org/wiki/റോമൻ_റിപ്പബ്ലിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്