"ഏഷ്യാമൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഉപദ്വീപുകൾ നീക്കം ചെയ്തു; വർഗ്ഗം:ഏഷ്യയിലെ ഉപദ്വീപുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്ക...
No edit summary
വരി 3:
 
[[file:Ethnicturkey1911.jpg|thumb|right|300px|ഏഷ്യാമൈനറിന്റെ ഭൂപടം.]]
[[ഏഷ്യ|ഏഷ്യാ]] വൻ‌കരയുടെ പടിഞ്ഞാറേ അരികിലുള്ള വിസ്തൃതമായ ഉപദ്വീപാണ് '''ഏഷ്യാമൈനർ''' (ഏഷ്യാ മൈനർ) അഥവാ '''അനറ്റോളിയ'''. തുർക്കി റിപ്പബ്ലിക്കിന്റെ ഏറിയഭാഗവും ഏഷ്യാമൈനറിലാണ്. വടക്ക് [[കരിങ്കടൽ]] പടിഞ്ഞാറ് [[ഈജിയൻ കടൽ|ഈജിയൻ കടലും]] മർമറാകടലും തെക്ക് [[മെഡിറ്ററേനിയൻ കടൽ]] എന്നിങ്ങനെ മൂന്നു വശവും കടലുകൾ ചൂഴ്ന്ന ഏഷ്യാമൈനറിന്റെ കിഴക്കേ അതിർത്തി ആന്റിടാറസ് മലനിരകളായി നിർ‌‌വചിക്കപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തെ ജലവിഭാജകമാണെന്നതുകൊണ്ടു മാത്രമല്ല ആന്റീടാറസ് അതിർത്തിയായി ഗണിക്കപ്പെട്ടിട്ടുള്ളത്; പ്രാക്കാലം മുതൽക്കേ സാംസ്കാർകവും രാഷ്ട്രീയവും ഭരണപരവും ആയ അതിക്രമങ്ങളെ ചെറുക്കുവാൻ ഈ മലനിരകൾക്ക് കഴിഞ്ഞിട്ടുള്ളതുകൊണ്ട് കൂടിയാണ്. ഉപദ്വീപിന്റെ വിസ്തൃതി ഉദ്ദേശം 1,99,300 ച. കി. മീ. ആണ്.<ref>http://reference.allrefer.com/encyclopedia/A/AsiaMino.html Asiaminor</ref>
 
എ. ഡി. അഞ്ചാം ശതകത്തിൽ എഴുതപ്പെട്ട ''ഹിസ്റ്റോറിയ അഡ്‌‌വേഴ്സസ് പാഗനോസ്'' എന്ന ഗ്രന്ഥത്തിലാണ് ഏഷ്യാമൈനർ എന്ന പദം ആദ്യമായി ഉപയോഗിച്ചു കാണുന്നത്; ഏഷ്യാവൻ‌‌കരയിലെ റോമൻ പ്രവിശ്യയെ വ്യതിരിക്തമാക്കുവാനാണ് ഈവിശേഷനാമം സ്വീകരിച്ചത്. ഈ ഉപദ്വീപിന് അനാതോലിയ എന്ന പേരും പ്രചരത്തിലുണ്ടായിരുന്നു. തുർക്കികൾ ''അനാദോൽ'' എന്നാണ് ഇതിനെ വിളിച്ചുപോന്നത്. തന്മൂലം ഏഷ്യാമൈനർ എന്ന നാമം ലുപ്തപ്രചാരമായിത്തീർന്നു<ref>http://www.turkishnews.com/DiscoverTurkey/anatolia/history.html History of Anatolia</ref>
"https://ml.wikipedia.org/wiki/ഏഷ്യാമൈനർ" എന്ന താളിൽനിന്ന് ശേഖരിച്ചത്