"ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 38:
}}
 
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] [[കാർത്തികപ്പള്ളി]] താലൂക്കിലെ പ്രധാന നഗരമാണു''' ഹരിപ്പാട്'''. ഹരിപ്പാടിന്റെ പ്രാന്തപ്രദേശങ്ങളായ [[നങ്ങ്യാർകുളങ്ങര]], [[ചേപ്പാട്]], [[ചിങ്ങോലി]], [[പള്ളിപ്പാട്]], [കുമാരപുരം],കാ൪ത്തികപ്പള്ളി,[[കാരിച്ചാൽ]], [[ആനാരി]], [[ചെറുതന]], [[വെള്ളംകുളങ്ങര]], [[പിലാപ്പുഴ]], [[പായിപ്പാട്]], [[മണ്ണാറശ്ശാല]] എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാടിനെ 'ക്ഷേത്രങ്ങളുടെ നഗരം' എന്നാണു അറിയപ്പെടുന്നത്. [[മഹാഭാരതം|മഹാഭാരത കഥയിലെ]] 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. [[കേരളചരിത്രം|കേരളചരിത്രത്തിൽ]] പരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം. ഹരിപ്പാട്ടുള്ള [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] വളരെ പ്രസിദ്ധമാണ്.<ref>കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ [[ഐതിഹ്യമാല|ഐതിഹ്യമാലയിൽ]] മണ്ണാറശാല വിശദമായി പരാമർശിക്കപ്പെടുന്നുണ്ട്</ref>
 
==സാംസ്കാരികം==
പ്രശസ്തമായ [[മണ്ണാറശ്ശാല നാഗരാജക്ഷേത്രം]] സ്ഥിതി ചെയ്യുന്നതു ഹരിപ്പാടാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളുകളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമങ്ങളിൽ പങ്കെടുക്കാൻ കേരളത്തിനു പുറത്തുനിന്നും നിരവധി ആളുകളും വിദേശികളും ഇവിടെ എത്താറുണ്ട്. [[ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം]],' 'ത്യപ്പക്കുടം മഹാദേവക്ഷേത്രം'വലിയകുളങ്ങര ദേവീക്ഷേത്രം, [[മണക്കാട്ട്‌ ദേവി ക്ഷേത്രം]] എന്നിവയും പ്രശസ്തങ്ങളാണ്.
 
ക്ഷേതങ്ങളുടെ കാര്യത്തിലെന്നപോലെ, നിരവധി ബ്രാഹ്മണ ഇല്ലങ്ങളും, കൊട്ടാരങ്ങളും, ഹരിപ്പാടിന്റെ പ്രത്യേകതയാണ്. , അനന്തപുരത്ത് കൊട്ടാരം, കാ൪ത്തികപ്പള്ളി കൊട്ടാര൦, ചെമ്പ്രോത്ത് കൊട്ടാരം, കരിപ്പോലിൽ കൊട്ടരം, പുല്ലാംവഴി ഇല്ലം, കരിങ്ങമൺ ഇല്ലം, ചെങ്ങാറപ്പള്ളി ഇല്ലം,Kanjoor Madom എന്നിവ പ്രസിദ്ധങ്ങളാണ്.
 
ക്ഷേത്രങ്ങളുടെ ബാഹുല്യം കൊണ്ടുതന്നെ അമ്പലവാസി സമൂഹത്തിൽപെട്ട [[വാര്യർ]], [[മൂസ്സത്]], [[മാരാർ]], [[ഇളയത്]], [[ശർമ്മ]], തുടങ്ങിയ അബ്രാഹ്മണ സമൂഹത്തിൽ പെട്ടവരുടേയും, [[നമ്പൂതിരി]], [[പോറ്റി]], [[എമ്പ്രാന്തിരി]], അയ്യർ തുടങ്ങിയ ബ്രാഹ്മണസമൂഹത്തിൽ പെട്ടവരുടേയും കുടുംബങ്ങൾ ഹരിപ്പാട് ധാരാളമായി കാണാൻ കഴിയും.ജനസംഖ്യയുടെ സിംഹഭാഗവും ഈഴവരും നായന്മാരും ആണ്
"https://ml.wikipedia.org/wiki/ഹരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്