"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 191:
കാര്യക്ഷമമായ നഗരപരിപാലനത്തിനായി പാരിസ് ഇരുപത് നഗരവാർഡുകളായി (arrondisement) വിഭജിക്കപ്പെട്ടിരിക്കുന്നു. ഇവ നദിയുടെ ഇരുകരകളിലുമായി വൃത്താകൃതിയിൽ ചുരുളഴിയുന്നു. ഓരോ നഗരവാർഡും വീണ്ടും നാലു ഉപവാർഡുകളായി (quartier) വിഭജിക്കപ്പെട്ടിരിക്കുന്നു. അഞ്ചും ആറും വാർഡുകളിലായി പാരിസിലെ മിക്ക വിദ്യാഭ്യാസസ്താപനകളും നിലകൊള്ളുന്നത്. ലുക്സംബർഗ് ഉദായ്നം നഗരമധ്യത്തിൽ ആറാം വാർഡിലാണ്. ടുയിലെറി പാർക് ഒന്നാം വാർഡിലും. ഇവ കൂടാതെ മിക്ക വാർഡുകളിലും ഉദ്യാനങ്ങളുണ്ട്. നഗരത്തിന്റെ തെക്കുകിഴക്കും തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന അതി വിശാലമായ രണ്ടു ഉദ്യാനങ്ങളാണ് യഥാക്രമം വിസെനും ബൊളോണ്യെയും . പന്ത്രണ്ടാം വാർഡിലെ വിസെൻ ഉദ്യാനവനത്തിന് 2459 ഏക്കർ വിസ്തീർണവും പതിനാറാം വാർഡിന്റെ ഭാഗമായ ബൊളോണ്യെ ഉദ്യാനവനത്തിന് 2091 ഏക്കർ വിസ്തീർണവുമുണ്ട്.<ref>{{cite book|title= Hidden Gadens of Paris- A guide to the Parks, squares and woodlands of the city of light|author= Susan Cahill|publisher= St. Martin's Griffin| year= 2012|
ISBN= 978-0312673338}}</ref>
ഓരോ വാർഡും സ്വന്തം മേയറേയും പാരിസ് കൗൺസിലിലേക്കായി പ്രതിനിധികളേയും തെരഞ്ഞെടുക്കുന്നു. ഈ കൗൺസിലർമാരാണ് പാരിസ് മേയറെ തെരഞ്ഞെടുക്കുന്നത്. പാരിസ് മേയറും ഇരുപത്തിയൊന്നു ഡെപ്യൂട്ടികളും 163 കൺസിലർമാരുമടങ്ങുന്ന സംഘമാണ് ഭരണനിർവഹണം നടത്തുന്നത്.
== അവലംബം ==
{{Reflist|3}}
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്