"വിശുദ്ധ ഡൊമിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Image:Pedro_Berruguete_-_Saint_Dominic_Presiding_over_an_Auto-da-fe_(1475).jpg നെ Image:Pedro_Berruguete_Saint_Dominic_Presiding_over_an_Auto-da-fe_1495.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്...
വരി 45:
തന്റെ സമകാലീനനായിരുന്ന [[അസ്സീസിയിലെ ഫ്രാൻസിസ്|അസ്സീസിയിലെ ഫ്രാൻസിസിന്റെ]] വ്യക്തിത്വത്തിൽ പ്രകടമായ നിറപ്പകിട്ട് ഡൊമിനിക്കിന് ഉണ്ടായിരുന്നില്ലെങ്കിലും സ്വന്തം പേരിൽ അറിയപ്പെടുന്ന സന്യാസസഭയെ തന്റെ തനിപ്പകർപ്പായി രൂപപ്പെടുത്തുന്നതിൽ കൂടുതൽ വിജയിച്ചത് ഡൊമിനിക്കാണ്. അതേസമയം, രണ്ടു വട്ടം വച്ചുനീട്ടപ്പെട്ട [[മെത്രാൻ]] പദവി തിരസ്കരിക്കാൻ മാത്രം വിനീതനുമായിരുന്നു അദ്ദേഹം. ജീവിതാവസാനത്തോടടുത്ത്, ഡൊമിനിക്കൻ സഭാധിപന്റെ സ്ഥാനം ഒഴിയാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പ്രായത്തിൽ തന്നേക്കാൾ 12 വയസ്സ് ഇളപ്പമുണ്ടായിരുന്ന ഫ്രാൻസിസിനെ അദ്ദേഹം വിശുദ്ധിയിൽ തനിക്കു മേലുള്ളവനായി ബഹുമാനിച്ചു.{{സൂചിക|൧|}} ക്രിസ്തീയാദർശമനുസരിച്ചുള്ള സഹോദരപ്രേമം അദ്ദേഹത്തിൽ പ്രകൃതത്തിന്റെ ഭാഗം തന്നെയായിരുന്നു. പാലെൻഷ്യായിൽ വിദ്യാർത്ഥിയായിരിക്കെ അവിടെ ക്ഷാമമുണ്ടായപ്പോൾ ദരിദ്രർക്കു ഭക്ഷണം നൽകാനായി, താൻ വായിച്ച് അടിവരയിട്ട പുസ്തകങ്ങൾ ഉൾപ്പെടെ തനിക്കുണ്ടായിരുന്നതെല്ലാം അദ്ദേഹം വിറ്റതായി പറയപ്പെടുന്നു. അടിമകളുടെ മോചനത്തിനായി സ്വയം വിൽക്കാൻ ഡൊമിനിക് രണ്ടു വട്ടം ഒരുങ്ങിയതായി സമകാലീനനും ജീവചരിത്രകാരനുമായ ബെർത്തലോമ്യോ ട്രെന്റും പറയുന്നു.<ref name ="cath"/><ref name ="dict"/>
 
സ്വന്തം കാര്യത്തിൽ തികഞ്ഞ കാർക്കശ്യം പുലർത്തിയ താപസനായിരുന്നിട്ടും അദ്ദേഹം എപ്പോഴും ഉല്ലാസപ്രകൃതിയായിരുന്നു.<ref name ="scott"/> അതേസമയം, ആഡംബരങ്ങളേയും ധൂർത്തിനേയും വിമർശിക്കുന്നതിൽ ഡൊമിനിക് ഒരിക്കലും മടികാട്ടിയില്ല്ലമടികാട്ടിയില്ല. ലാംഗ്വേഡൊക്കിലെ [[കാത്താറിസം|അൽബിജൻഷ്യൻ]] 'ഭീഷണി' നേരിടാൻ [[മാർപ്പാപ്പ]] അയച്ച ദൂതന്മാർ ആർഭാടപൂർവം പരിവാരസമേതം എത്തിയപ്പോൾ അവരെ അദ്ദേഹം ഒരു പ്രവാചകന്റെ ധർമ്മരോഷത്തോടെ ശകാരിച്ചു. ലജ്ജിതരായ ദൂതന്മാർ അതോടെ ആർഭാടമെല്ലാം ഉപേക്ഷിച്ചതായി പറയപ്പെടുന്നു.<ref name ="durant"/>
 
തന്റെ ബോദ്ധ്യങ്ങൾക്കനുസരിച്ച് മനുഷ്യവ്യക്തികളുടെ മോക്ഷത്തിനായി പ്രവർത്തിച്ച ഡൊമിനിക്കിന്റെ പൈതൃകം ലോകമെമ്പാടും ഇന്നും സജീവമാണ്. ക്രിസ്തീയചിന്തയിൽ പിൽക്കലത്തു ജീവിച്ചിരുന്ന അതികായന്മാരിൽ പലരും ഡൊമിനിക്കന്മാരായിരുന്നു. [[സ്കൊളാസ്റ്റിസിസം|സ്കൊളാസ്റ്റിക്]] ദൈവശാസ്ത്രപാരമ്പര്യത്തിലെ മഹാരഥികളായിരുന്ന [[വലിയ അൽബർത്തോസ്]], [[തോമസ് അക്വീനാസ്]], ക്രിസ്തീയ മിസ്റ്റിക്കുകളായ [[മെയ്സ്റ്റർ എക്കാർട്ട്]], ജൊഹാനസ് ടാവ്ലർ, പരിഷ്കർത്താവും ക്രിസ്തീയവിമതനും ആയിരുന്ന [[സവനരോള]] എന്നിവർ അതിൽപ്പെടുന്നു.<ref>John A. Hutchison "Paths of Faith" (പുറം 504)</ref>
"https://ml.wikipedia.org/wiki/വിശുദ്ധ_ഡൊമിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്