"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Alpualeef (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ...
വരി 173:
കേരളത്തിലെ പ്രമുഖ യുക്തിവാദികൾ കോഴിക്കോട്ട്, മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ വീട്ടിൽ സമ്മേളിച്ചു. ഇതായിരുന്നു കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം. യുക്തിവാദി എന്ന ഒരു മാസിക പ്രസിദ്ധീകരിക്കാൻ ഈ യോഗം തീരുമാനിച്ചു. 1929-ൽ സഹോദരൻ പ്രസ്സിൽനിന്ന് ഇത് അച്ചടിച്ച് പ്രസിദ്ധീകരിച്ചുതുടങ്ങി. കെ. രാമവർമത്തമ്പാൻ, കെ. അയ്യപ്പൻ, സി.വി. കുഞ്ഞുരാമൻ, സി. കൃഷ്ണൻ, എം.സി. ജോസഫ് തുടങ്ങിയവരായിരുന്നു അതിന്റെ പത്രാധിപസമിതിയംഗങ്ങൾ.
 
രാമവർമത്തമ്പാൻ പ്രസിഡന്റും എം.സി. ജോസഫ് സെക്രട്ടറിയുമായി 1935-ൽ കൊച്ചിയിൽ യുക്തിവാദി സംഘം രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്തും മറ്റുപലയിടങ്ങളിലും ചെറിയ സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഇടമറുകിന്റെ നേതൃത്വത്തിൽ ഇസ്ത്രാ എന്ന മാസിക പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. 1953-ൽ ആലുവ അദ്വൈതാശ്രമം സ്കൂളിൽവച്ച് യുക്തിവാദിസമ്മേളനം, [[സഹോദരൻ അയ്യപ്പൻ]], കുറ്റിപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. 1946-ൽ അഖില കൊച്ചി മിശ്രവിവാഹസംഘം രൂപീകൃതമായി. 1958-ൽ ഇത് കേരള മിശ്രവിവാഹ സംഘമായി മാറി. 1983-ൽ സംഘം പിളർന്നു. [[ജോസഫ് ഇടമറുക്|ജോസഫ് ഇടമറുകിന്റെ]] നേതൃത്വത്തിൽ ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷനും 1984-ൽ [[കേരള യുക്തിവാദിസംഘടന|കേരള യുക്തിവാദിസംഘടനയും]] രൂപീകൃതമായി. അഖിലേന്ത്യാ സംഘടനയ്ക്കു കേരളത്തിൽ വേരുകൾ നഷ്ടപ്പെട്ടു. നേരത്തേ പരമാർശിക്കപ്പെട്ടവരെക്കൂടാതെ [[ക്യാപ്റ്റൻ ലക്ഷ്മി]], [[പവനൻ]], [[യു. കലാനാഥൻ]], രാജഗോപാൽ വാകത്താനം , [[ശ്രീനി പട്ടത്താനം]], [[പ്രേംനാഥ്]], പ്രഭ, പാറുക്കുട്ടിയമ്മ, കെ. പരമേശ്വരൻ, വി.കെ പവിത്രൻ, ജബ്ബാർ തുടങ്ങിയവരാണ് കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാക്കൾ.
 
യുക്തിവാദ നിലപാടുകൾ ഭൌതികവാദികളുടെ പക്ഷത്തുനിന്നുതന്നെ വിമർശനവിധേയമായിട്ടുണ്ട്. മതത്തെയും വിശ്വാസക്രമങ്ങളെയും ആരാധനയെയും സംബന്ധിച്ച് കേവല യുക്തിവാദികൾ സ്വീകരിക്കുന്ന നിലപാടുകൾ യാന്ത്രികമാണെന്നാണ് ഇതിൽ പ്രധാനം. ഇത്തരം വിശ്വാസ മണ്ഡലം ബോധവത്കരണത്തിലൂടെയും യുക്തിവിചാരത്തിലൂടെയും നിർമാർജനം ചെയ്യാൻ കഴിയുമെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ ജനതയുടെ ഭാവനാലോകത്ത് ഇടംകണ്ടെത്തിയ ഇവയ്ക്ക് ഭൌതികാടിത്തറയുണ്ടെന്നും, അതുതന്നെ ഒരു സാമൂഹികശക്തിയാണെന്നുമുള്ള ധാരണ യുക്തിവാദികൾ പിൻപറ്റുന്നില്ല. ജനങ്ങൾ അജ്ഞതയിലാണെന്നും അവരെ ബോധവത്കരിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും കരുതുന്നത് നവോത്ഥാനകാലത്ത് രൂപപ്പെട്ട കേവല യുക്തിയുടെ തുടർച്ചയാണ്. ഭൌതികാടിത്തറയെ വർഗസമരത്തിലൂടെ മാറ്റിമറിക്കുമ്പോൾ മാത്രമേ മതവും വിശ്വാസങ്ങളും അപ്രത്യക്ഷമാവുകയുള്ളൂ എന്നാണ് മാർക്സിസ്റ്റ് വാദം. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അവിടെ തിരിച്ചെത്തിയ മതങ്ങൾ ഇത്തരം ധാരണകളെയും ചോദ്യംചെയ്യുന്നതാണ്. മതാടിത്തറയെ യുക്തിവാദികൾ പരിശോധിക്കുന്നത് ആശയവാദപരമായാണെന്ന വിമർശനങ്ങളും നിലനില്ക്കുന്നുണ്ട്. 'മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങൾക്കെതിരായ സമരമാണ് മതത്തിനെതിരായ സമര'മെന്ന് മാർക്സ് വിശദീകരിക്കുന്നു. യുക്തിവാദികളുടെ ഇത്തരം യാന്ത്രിക സമീപനങ്ങളെ മറികടന്നുകൊണ്ട് ജാതീയവും മതപരവും വിശ്വാസപരവുമായ ആശയലോകങ്ങളെ നിരാകരിക്കുന്ന നിരീശ്വര-ഭൗതികവാദ നിലപാടുകൾ പുതിയ കാലത്ത് കൂടുതൽ സജീവവും വിപുലവുമാകുന്നുണ്ട്.
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്