"ശ്രീകണ്ഠേശ്വരം പദ്മനാഭ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
തുടക്കം
(വ്യത്യാസം ഇല്ല)

03:39, 30 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം


ശബ്ദതാരാവലി എന്ന മലയാള നിഘണ്ടുവിന്റെ രചയിതാവും, ഭാഷാപണ്ഡിതനും, കവിയുമാണു് ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ള (1864 നവംബർ 27 - 1946 മാർച്ച് 4; 1040 വൃശ്ചികം 12 - 1121 കുംഭം 21).[1] ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതി ശബ്ദതാരാവലി എന്ന നിഘണ്ടുതന്നെ ആയിരുന്നെങ്കിലും, ഇതിനുപുറമേ അനേകം കാവ്യങ്ങളും തുള്ളൽകഥകളും ആട്ടക്കഥകളും രചിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം

തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് കുറവിളാകത്ത് നാരായണിപ്പിള്ളയുടെയും, തഹസിൽദാർ പരുത്തിക്കാട്ടു നാരായണപിള്ളയുടെയും മകനായി ജനിച്ചു. പദ്മനാഭപിള്ളയുടെ അമ്മാവൻ സർവ്വാധികാര്യക്കാർ പി. ഗോവിന്ദപ്പിള്ളയായിരുന്നു.[1]

അവലംബം

  1. 1.0 1.1 "ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള - ജീവചരിത്രം". കേരള സാഹിത്യ അക്കാദമി. Retrieved 30 ഏപ്രിൽ 2015.