"മണക്കാട്ട്‌ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഐതിഹ്യം: ഉ:Kannanpallippad ശ്രദ്ധിക്കുക
താളിലെ വിവരങ്ങൾ {{SD|മൊത്തം പകർപ്പാണ്, സംവാദം കാണുക... എന്നാക്കിയിരിക്കുന്നു
വരി 1:
{{SD|മൊത്തം പകർപ്പാണ്, സംവാദം കാണുക.}}
{{കാത്തിരിക്കൂ}}
{{Infobox Mandir
|name = മണക്കാട്ട്‌ ദേവി ക്ഷേത്രം
|image = Manakkaattaamma.jpg
|image size = 300px
|alt =
|caption = മണക്കാട്ട്‌ ദേവി ക്ഷേത്രം
|other_names =
|devanagari =
|sanskrit_transliteration =
|tamil =
|marathi =
|bengali =
|script_name = [[മലയാളം]]
|script =
|locale = [[ആലപ്പുഴ ജില്ല]], [[കേരളം]]
|location =[[പള്ളിപ്പാട്]], [[ഹരിപ്പാട്]]
|primary_deity = [[ഭദ്രകാളി]]
 
|primary_deity = ഭുവനേശ്വരി
|architecture = [[തെക്കെ ഇന്ത്യൻ]], [[കേരളീയ രീതി]]
|important_festivals= തിരുവുത്സവം, പറയ്ക്കെഴുന്നള്ളത്
|website= [http://www.manakkattudevitemple.com www.manakkattudevitemple.com]
|number_of_monuments=
|inscriptions=
|date_built=
|creator =
|temple_board = തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109
|Website =
}}
[[കേരളം|കേരളത്തിൽ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] [[കാർത്തികപ്പള്ളി]] താലുക്കിൽ [[ഹരിപ്പാട്|ഹരിപ്പടിനു]] കിഴക്ക് [[പള്ളിപ്പാട്]] ഗ്രാമത്തിൻറെ തെക്കേ അതിർത്തിയായ മുട്ടത്തു നിന്നും ( പള്ളിപ്പാട് jn.) ഒരു വിളിപ്പാട് അകലെ [[തെക്കുംമുറി]] കരയിൽ ആണ് '''ശ്രീ മണക്കട്ടമ്മയുടെ''' ദേവാലയം സ്ഥിതി ചെയുന്നത്. '''"പോന്നുമണക്കാട്ടമ്മ"''' ഈ പവിത്ര നാമം പള്ളിപ്പാട്ടെ ജനതയുടെ ജീവിതത്തിനു മാർഗ്ഗവും വെളിച്ചവും പകരുന്ന ശക്തി ചൈതന്യമാണ്. ശ്രീ മണക്കാട്ട് ദേവി ക്ഷേത്രം, പള്ളിപ്പാട്ടെ തെക്കുംമുറി, കൊട്ടകകം, നടുവട്ടം, തെക്കെകര കിഴക്ക് ദേശക്കാരുടെ സർവസ്വവുമാണ്. അവർ തങ്ങളുടെ പരദേവതയായി '''"വലിയമ്മ"''' ആയി സത്യം ചെയ്തു അംഗീകരിച്ച ശക്തിസ്വരൂപിണിയായ പരാശക്തിയുടെ അധിവാസമ്മുൾക്കൊള്ളുന്നതാണീ പുണ്യസവിധം. [[നങ്ങ്യാർകുളങ്ങര]]--[[മാവേലിക്കര]] റോഡിൽ പള്ളിപ്പാട് ജങ്ഷനിൽനിന്ന് ഏകദേശം അര കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. പഞ്ചവർഗ്ഗതറയിൽ തടിയിൽ നിർമിച്ചതാണ് ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. 112, 113, 98, 109 എന്നീ എൻ.എസ്.എസ്. കരയോഗങ്ങളുടെ ഭരണത്തിൻ കീഴിൽ ആണ് ക്ഷേത്രം സ്തിഥി ചെയ്യുന്നത്. തന്ത്രകർമ്മങ്ങൾക്ക് അധികാരം താഴമൺ തന്ത്രികൾക്കാണ് .
== ഐതിഹ്യം ==
ദ്വാപരയുഗത്തിൽ ഖാന്ധവദാഹനത്തിൽ ഇവിടുത്തെ പുരാതന ക്ഷേത്രം നശിക്കുകയും വിഗ്രഹം ഭൂമിയിൽ മറഞ്ഞു പോകുകയും ചെയ്തു. പിന്നീടുള്ള കാലം ഈ പ്രദേശം വനമായി മാറി. വലിയമണക്കാട്ട്‌കാവ് എന്ന പ്രദേശത്താണ് വിഗ്രഹം മറഞ്ഞു കിടന്നിരുന്നത്. ഇതിനടുത്തുള്ള നെൽപ്പാടത്ത് കൊയ്ത്തിനു വന്ന പുലയ സ്ത്രീ അവിടെ കണ്ട ഒരു ശിലയിൽ തന്റെ അരിവാൾ തേച്ചു. കല്ലിൽ നിന്നും രക്തം വരുന്നത് കണ്ടു ഭയന്ന് പോയ ആ സ്ത്രീ വിവരം പെട്ടന്ന് വയലിൻറെയും കാവിൻറെയും ഉടമസ്ഥനായ മുട്ടം പെരുമ്പാറ ഇല്ലത്തെ ബ്രാഹ്മണനെ അറിയിച്ചു. ഉടനെ അവിടെയെത്തിയ ബ്രാഹ്മണൻ അത് ദേവി വിഗ്രഹം ആണെന്ന് തിരിച്ചറിയുകയും വിഗ്രഹമെടുത്ത്‌ സ്വന്തം ഇല്ലത്ത് കൊണ്ടുവന്ന് വെച്ച് ആരാധിച്ചു പോന്നു. ആ കാലത്ത് ആരാധിക്കാനും പരദേവതയില്ലാതിരുന്ന പള്ളിപ്പാട്ടെ തെക്കുംമുറി, കോട്ടയ്ക്കകം, നടുവട്ടം, തെക്കേക്കരകിഴക്ക് എന്നീ കരക്കാർ തങ്ങളുടെ ആഗ്രഹവും സങ്കടവും ബ്രാഹ്മണനോട് അറിയിച്ചു. പുരാതനമായ ശ്രീ ധർമ്മശാസ്താ ക്ഷേത്രമുള്ള മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച് ഭഗവതിയെ പ്രതിഷ്ഠ നടത്തി ആരാധിക്കാൻ അദ്ദേഹം നിർദേശിച്ചു.
 
[[File:Manakkaattutemple.jpg|thumb|left|300px|പ്രധാന ക്ഷേത്രം]]
മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച കരക്കാർ അവിടെ ക്ഷേത്രം പണിത് വൈക്കത്തെ പ്രശസ്തമായ ചാതുവള്ളി മനയിലെ തന്ത്രിയെക്കൊണ്ട് പ്രതിഷ്ഠ നടത്തി.വിഗ്രഹം കാട്ടിക്കൊടുത്ത സ്ത്രീക്ക് മണക്കാട്ട്‌കാവ് ദാനം നല്കി എന്നാണു ചരിത്രം.
 
പഞ്ചവർഗ്ഗതറയിൽ തടിയിൽ നിർമിച്ചതാണ് ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും. ഭദ്രഭഗവതിയുടെ ഉത്സവചടങ്ങുകൾ, ഭുവനേശ്വരിയുടെ പൂജാവിധികൾ ഇങ്ങനെ പരാശക്തിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിക്കുന്ന ആചാരമാണ് ഇവിടെയുള്ളത്.‍ ഋഷഭമാണ് ഭഗവതിയുടെ വാഹനം. കായംകുളം രാജാവിൻറെയും, തിരുവിതാംകൂർ രാജാവിൻറെയും ശ്രദ്ധയും ഭക്തിയും ഈ ക്ഷേത്രം മദ്ധ്യ [[Travancore|തിരുവിതാംകൂറിൽ]] പ്രഥമ സ്ഥാനത്തിനു കാരണമായി.
[[Thazhamon Madom|താഴമൺ മഠം]] ബ്രഹ്മശ്രീ കണ്ഠരര് രാജീവര് ആണ് ക്ഷേത്രം തന്ത്രി. പള്ളിപ്പാട് ഗ്രാമത്തിലെ തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109 എന്നീ കരയോഗങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ക്ഷേത്രം. ഈ കരകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ക്ഷേത്ര ഭരണം നിർവഹിക്കുന്നത്.
 
==ഉപദേവതകൾ==
* [[ശാസ്താവ്]]
* വല്യച്ചൻ (കുഞ്ചുകുട്ടിപിള്ള സർവ്വാദി കാര്യക്കാർ)
* യക്ഷിയമ്മ
* രക്ഷസ്
* മൂർത്തി
* സർപ്പസ്ഥാനം
 
== വിശേഷ ദിവസങ്ങൾ ==
വൃശ്ചികമാസം ഒന്ന് മുതൽ ധനുമാസത്തിലെ പതിനൊന്നു വരെയുള്ള നാല്പ്പതോന്നു ദിനങ്ങൾ മണക്കാട്ട്‌ ദേവി ക്ഷേത്രൽ മണ്ഡല കാലമായി ആഘോഷിക്കുന്നു. വൃശ്ചിക മാസം 24 മുതൽ എട്ടു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവം. ധനു 1നു ആണ് ആറാട്ട്‌. അരയാകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ് ആറാട്ട്‌. മകരഭരണിദിനം ആണ് പറയെടുപ്പ് ഉത്സവം നടക്കുന്നത്. പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി "കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
<br />
നവരാത്രി പൂജയും ദുർഗ്ഗാഷ്ടമിയും പൂജവെപ്പും എല്ലാം ആഘോഷിക്കുന്നു. [[വിജയദശമി]] ദിവസം രാവിലെ പുസ്തകങ്ങളും ആയുധങ്ങളും പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു.
<br />
കർക്കിടക മാസം ക്ഷേത്രത്തിൽ രാമായണ മാസമായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ രാമായണപാരായണം ഉണ്ടായിരിയ്ക്കും. വിനായകചതുർത്ഥിദിവസം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നുവരുന്നു. എല്ലാ മലയാള മാസം ഒന്നാം തീയതി അന്നദാനവുമുണ്ട്.
===== മറ്റു പ്രധാന ദിവസങ്ങൾ =====
{| class="wikitable"
|-
| ചിങ്ങം 1 || നിറപുത്തരി
|-
| നവരാത്രി കാലം || നവരാത്രി പൂജ
|-
| വൃശ്ചികം 1 മുതൽ || മണ്ഡലചിറപ്പ് മഹോത്സവം
|-
| വൃശ്ചികം 21,22 || കോലം വഴിപാടു
|-
| വൃശ്ചികം 24 || തൃക്കൊടിയേറ്റ്
|-
| ധനു 1 || തിരു ആറാട്ട്‌
|-
| മകരഭരണി || പറയ്ക്കെഴുന്നള്ളത് ആരംഭം (ഹരിപ്പാട് ഭാഗം)
|-
| മഹാ ശിവരാത്രി || പറയ്ക്കെഴുന്നള്ളത് തെക്കേക്കര കിഴക്ക്
|-
| മീനത്തിലെ അശ്വതി || പൊങ്കാല
|-
| മിഥുനം 13 || ശ്രീമദ് ഭാഗവത സപ്താഹയജ്ഞം (ആരംഭം)
|-
| മിഥുനം 21 || ശ്രീമദ് ഭാഗവത സപ്താഹയജ്ഞം (സമാപനം)
|-
| മിഥുനം 21 || പ്രതിഷ്ടാ വാർഷികം, വലിയ ഗുരുതി
|}
 
== പറയെടുപ്പ് (ഭഗവതിപ്പറ) ==
മണക്കാട്ട്‌ ദേവി ക്ഷേത്രത്തിലെ '''പറയെടുപ്പ്''' ഉത്സവത്തിനു വളരെയേറെ പഴക്കം ഉണ്ട്. മകര മാസത്തിലെ ഭരണി നാളിൽ തെക്കേക്കര കിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി '''കൈനീട്ടപ്പറ''' സ്വീകരിക്കുന്നതോടെ ആ കൊല്ലത്തെ പറയെടുപ്പ് ഉത്സവത്തിനു തുടക്കം ആകും.[[File:Para4.jpg|thumb|left|300px|ഭഗവതിപ്പറ]] [[ശിവരാത്രി]] ദിവസം തെക്കേകരകിഴക്ക് തുടർന്നുള്ള വെള്ളിയാഴ്ചകളിൽ നടുവട്ടം, കോട്ടയ്ക്കകം, തെക്കുംമുറി തുടങ്ങിയ കരകളിലും, പ്രത്യേകമായി നിശ്ചയിക്കുന്ന ദിവസങ്ങളിൽ സമീപത്തുള്ള മറ്റു പ്രദേശങ്ങളിലും എഴുന്നള്ളത് നടത്തുന്നു. മസ്തകാകൃതിയിലുള്ള സ്വർണ്ണമുഖപ്പറ്റും, 18 [[ആറന്മുള കണ്ണാടി|ആറന്മുള കണ്ണാടിയും]],പട്ടുടയാടകളും, പുടവകളും ചേർത്തണിയിച്ചോരുക്കുന്ന കെട്ടുജീവതയിൽ ഭഗവതിയുടെ '''കർമ്മബിംബം''' എഴുന്നള്ളിച്ചാണ് പറയ്ക്കെഴുന്നള്ളത് നടത്തുന്നത്. വീക്കുചെണ്ട, ഉരുട്ടുചെണ്ട, ഇലത്താളം, തകിൽ, കൊമ്പ്, കുഴൽ എന്നീ മേളക്കൂട്ടുകളും പാണിവിളക്കും, മെയ്‌വട്ടക്കുടകളും എഴുന്നള്ളത്തിനു അകമ്പടിയായി ഉണ്ടാകും. ചാണകം മെഴുകിയ തറയിൽ തൂശനില വെച്ച് നിറപറയും നിലവിളക്കുമായി ഓരോ ഭവനങ്ങളിലും അമ്മയെ സ്വീകരിക്കുന്നു. [[File:Para1.jpg|thumb|right|300px|ഭഗവതിപ്പറ]]പറയെടുപ്പ് ഉത്സവത്തിന്റെ പ്രധാന ആകർഷണം താലപ്പൊലി വഴിപാടു ആണ്. താലപ്പൊലി എന്തിയ ബാലികമാരുടെ അകമ്പടിയോടെ അമ്മയെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്ന ചടങ്ങാണ് ഇത്. ഉദ്ദിഷ്ടകാര്യലബ്ദിക്കും, സൗഭാഗ്യത്തിനും ഉള്ള ഉത്തമമായ വഴിപാടാണിത്. എഴുന്നള്ളത്തിൻറെ രണ്ടാം ദിവസം സന്ധ്യക്ക്‌ കരയുടെ അതൃത്തിയിൽ തിങ്ങി നിറഞ്ഞ ആബാലവൃദ്ധം ജനങ്ങളോടുംയാത്ര ചോദിക്കുന്ന '''യാത്രയയപ്പ്''' എന്ന ചടങ്ങ് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. മീനഭരണി ദിനത്തിനു മുൻപ് അകത്തെഴുന്നള്ളിക്കണം എന്ന വ്യവസ്ഥയും നിലവിലുണ്ട്.
[http://www.manakkattudevitemple.com/bhagavathipara കൂടുതൽ വായനക്ക്]
 
== എത്തിച്ചേരുവാനുള്ള വഴി ==
* ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - [[ഹരിപ്പാട് ]] - 4 കിലോമീറ്റർ അകലെ.
* ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - [[കായംകുളം]] - 7 കിലോമീറ്റർ അകലെ.
* കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാന്റ് [[ഹരിപ്പാട് ]] - 4 കിലോമീറ്റർ അകലെ.
* ഏറ്റവും അടുത്തുള്ള പട്ടണം - [[ഹരിപ്പാട്]]
 
== പുറത്തേക്കുള്ള കണ്ണികൾ ==
#[http://www.manakkattudevitemple.com/ ക്ഷേത്രത്തിന്റെ വെബ്സൈറ്റ്]
#[https://www.facebook.com/ManakkattuDeviTemple?ref=hl ക്ഷേത്രത്തിന്റെ ഫേസ്ബുക്ക്‌ പേജ് ]
#[https://www.youtube.com/channel/UCVxnBm1m2-Ty8S_9dlXym5g യൂട്യൂബ് വീഡിയോകൾ]
 
== അവലംബം ==
{{reflist}}
{{Hindu-temple-stub}}
{{ഫലകം:Famous Hindu temples in Kerala}}
[[വർഗ്ഗം:ആലപ്പുഴ ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ദേവീക്ഷേത്രങ്ങൾ]]
[[Category:കേരളത്തിലെ ദേവീക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ആലപ്പുഴ ജില്ല]]
"https://ml.wikipedia.org/wiki/മണക്കാട്ട്‌_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്