"പൈതൽ മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പശ്ചിമഘട്ടം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 25:
| translation =
| language =
| location = [[കേരളം]], [[ഇന്ത്യ]]{{ind}}
| range = [[പശ്ചിമഘട്ടം]]
| coordinates = {{coord|12|11|33.85|N|75|35|10.12|E|region:IN|display=inline,title}}
വരി 40:
ഏഴിമലരാജ്യം മൂഷികരാജാക്കൻമാർ ഭരിച്ചിരുന്ന കാലത്ത്‌ നാടുവാഴികളായ വൈതൽകോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ്‌ ഇന്നത്തെ വൈതൽമല എന്നു കരുതപ്പെടുന്നു<ref name=lsg1>[http://www.lsgkerala.gov.in/pages/history.php?intID=5&ID=1120&ln=ml പേരിനു പിന്നിൽ] [[കേരളം]] തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ് വിലാസം</ref>. [[മലബാർ|മലബാറിന്റെ]] സമഗ്രചരിത്രമെഴുതിയ ബ്രിട്ടീഷ്‌ ഭരണകാലത്തെ മലബാർ കലക്‌ടർ വില്യംലോഗന്റെ മലബാർ മാന്വലിലും, ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടാക്കിയ റവന്യൂ രേഖകളിലും വൈതൽമല എന്നാണ്‌ വിശേഷിപ്പിച്ചു കാണുന്നത്‌. പിന്നീടെപ്പോഴോ പ്രാദേശികമായ പ്രയോഗത്താൽ അത് പൈതൽ മല എന്നാകുകയാണുണ്ടായതെന്ന് വാദിക്കുന്നവരുണ്ട്. ഇപ്പോഴും രണ്ട് പേരുകളും ഉപയോഗത്തിലുണ്ട്.
==പ്രത്യേകതകൾ==
കട്ടികൂടിയ [[കോടമഞ്ഞ്|കോടമഞ്ഞിനാൽ]] സമൃദ്ധമാണിവിടം. ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണപ്പെടുന്നു. [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷുകാരുടെ]] കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന{{തെളിവ്}} [[കറുവ |വയന]](Cinnamomum verum) എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവർന്നതാണ് ഇതിന്റെ തടി<ref>http://www.worldagroforestry.org/treedb2/AFTPDFS/Cinnamomum_verum.pdf</ref>. [[വൈതൽക്കുണ്ട്]], [[ഏഴരക്കുണ്ട്]] എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ഔഷധച്ചെടിയായ [[അങ്കര]] എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പർക്കം ആനകൾ പോലും ഒഴിവാക്കുമത്രേ. 'അങ്കര' ആക്കല്ലേ എന്നൊരു നാടൻ ശൈലി ഈ പ്രദേശത്തു് പ്രചാരത്തിലുണ്ടു്.). ഇവയ്ക്കു പുറമേ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.
 
500 വർഷത്തിലേറെ{{അവലംബം}} പഴക്കം കണക്കാക്കുന്ന ഒരു അമ്പലത്തറ ഇവിടെയുണ്ട്. സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്കരമാണ്. വൈതൽ ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു
== എത്തിച്ചേരാനുള്ള വഴി ==
കണ്ണൂർ ജില്ലയിലെ [[തളിപ്പറമ്പ്|തളിപ്പറമ്പിൽ]] നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല. [[പൊട്ടൻപ്ലാവ്]] എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽ മല എത്താം. [[ആലക്കോട്]] ,കാപ്പിമല ,മഞ്ഞപ്പുല്ല് വഴിയും പാത്തൻപാറ ,കരാമരം തട്ട് വഴിയും ,കുടിയാന്മല മുന്നൂർ കൊച്ചി വഴിയും ,സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് എത്തിച്ചേരാം .കാടിൻറെ മനോഹാരിത ആസ്വദിക്കെണ്ടവർക്ക് മഞ്ഞപ്പുല്ല് വഴിയാണ് അഭികാമ്യം .
== വിനോദസഞ്ചാര വികസനം ==
പൈതൽ മലയുടെ വിനോദസഞ്ചാര സാധ്യതകൾ കണ്ടറിഞ്ഞ് സർക്കാർ ഇന്ന് പൈതൽ മലയിൽ വിനോദസഞ്ചാര വികസനത്തിന് വളരെ പ്രാധാന്യം കൊടുക്കുന്നു. പദ്ധതികളുടെ ഭാഗമായി മലയിലെ വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനുള്ള ഒരു [[തൂക്കുപാലം|തൂക്കുപാലവും]] മലമുകളിലെ കാവൽ മാടത്തിന്റെ പുനരുദ്ധാരണവും താമസ സൗകര്യങ്ങളും, മല കയറുന്നതിനുള്ള പാതയും, പാത വീതികൂട്ടുന്ന പദ്ധതിയും പുരോഗമിക്കുന്നു. 2.7 കോടി രൂപയാണ് പദ്ധതി ചിലവ്. തദ്ദേശീയരുടെ പങ്കാളിത്തത്തോടെ ഉള്ള വിനോദസഞ്ചാര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
"https://ml.wikipedia.org/wiki/പൈതൽ_മല" എന്ന താളിൽനിന്ന് ശേഖരിച്ചത്