"പന്തിയോസ് പീലാത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
 
==സ്രോതസ്സുകൾ==
[[പുതിയനിയമം|പുതിയനിയമത്തിനു]] പുറത്ത് പീലാത്തോസിനെ സംബന്ധിച്ച വിവരങ്ങൾക്ക് പ്രധാനമായും ആശ്രയിക്കാനുള്ളത് 1962-ൽ കണ്ടുകിട്ടിയ "പീലാത്തോസിന്റെശില"-യിലെ എഴുത്താണ്. പീലാത്തോസിനെ ഒരു ചരിത്രവ്യക്തിത്വമായി അടിവരയിടുന്ന ഈ രേഖ പ്രവിശ്യാധികാരി എന്ന അദ്ദേഹത്തിന്റെ സ്ഥാനപ്പേരിനെ സംബന്ധിച്ച സുവിശേഷസാക്ഷ്യത്തേയും[[സുവിശേഷങ്ങൾ|സുവിശേഷ]]സാക്ഷ്യത്തേയും പിന്തുണയ്ക്കുന്നു. ഇതിനു പുറമേ, റോമൻ ചരിത്രകാരനായ ടാസിറ്റസ്, [[ഫിലോ|അലക്സാണ്ഡ്രിയയിലെ ഫിലോ]], ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ [[ജോസെഫസ്|ഫ്ലാവിയസ് ജോസെഫ്]] എന്നിവരും പീലാത്തോസിനെ പരാമർശിക്കുന്നു. നാലുകാനോനികസുവിശേഷങ്ങൾക്കു പുറമേ, നിക്കദോമോസിന്റേയും [[മാർഷൻ|മാർഷന്റേയും]] അകാനോനികസുവിശേഷങ്ങൾ ഉൾപ്പെടെയുള്ള ലിഖിതങ്ങളിലും അദ്ദേഹം കടന്നുവരുന്നുണ്ട്. റോമിലെ പോന്തീ കുടുംബത്തിൽ പെട്ട ഒരു കുതിരപ്പടയാളിയായിരുന്നു പീലാത്തോസ് എന്നാണ് ഈ രേഖകളിൽ നിന്നുള്ള അനുമാനം.വലേരിയസ് ഗ്രാറ്റിയസിനെ പിന്തുടർന്നാണ് അദ്ദേഹം എ.ഡി. 26-ൽ യൂദയായുടെ പ്രവിശ്യാധികാരിയായത്. ഈ പദവിയിൽ പീലാത്തോസ് പിന്തുടർന്ന നയങ്ങൾ യഹൂദന്മാരുടെ മത ഭാവുകത്വത്തെ അവഗണിച്ച് [[ഫിലോ|ഫിലോയുടേയും]] [[ജോസെഫസ്|ജോസഫസിന്റേയും]] വിമർശനം ഏറ്റുവാങ്ങി. [[ശമരിയർ|ശമരിയാക്കാരുടെ]] ഒരു കലാപത്തെ ക്രൂരമായി അടിച്ചമർത്തിയതിനെ തുടർന്ന് പീലാത്തോസിനെ റോമിലേക്കു തിരികെ വിളിച്ചതായും എ.ഡി. 37-ൽ തിബേരിയസിന്റെ മരണത്തിനു തൊട്ടു മുൻപ് അദ്ദേഹം റോമിൽ മടങ്ങിയെത്തിയതായും ജോസഫസ് പറയുന്നു. യൂദയായിൽ അദ്ദേഹത്തിന്റെ പിൻഗാമിയായത് മാർസെല്ലസാണ്.
[[ചിത്രം:Pilate_Inscription.JPG|thumb|200px|right|1961-ൽ കണ്ടുകിട്ടിയ പീലാത്തോസിന്റെ ശില]]
 
==പങ്ക്==
യേശുവിനെ മരണശിക്ഷയിൽനിന്നു രക്ഷിക്കാൻ പീലാത്തോസ് ശ്രമിച്ചതായും, യഹൂദനേതൃത്വത്തിന്റെ[[യഹൂദമതം|യഹൂദ]]നേതൃത്വത്തിന്റെ സമ്മർദ്ദത്തിനും ജനക്കൂട്ടത്തിന്റെ മുറവിളിക്കും വഴങ്ങി മനസ്സിലാമനസ്സോടെ മാത്രം അതിനു സമ്മതിച്ചതായുമാണ് സുവിശേഷഭാഷ്യം. യേശുവിന്റെ വധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പീലാത്തോസ് പണിപ്പെട്ടതായി എല്ലാ സുവിശേഷങ്ങളും പറയുന്നു. "ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല" എന്ന കൈകഴുകലിന്റെ നാടകീയരംഗം തന്നെ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലുണ്ട്]]. പീലാത്തോസ് "ആത്മാവിൽ ക്രിസ്ത്യാനി" ആയിരുന്നെന്ന് രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ [[ലത്തീൻ]] ക്രൈസ്തവചിന്തകൻ [[തെർത്തുല്യൻ]] കരുതി. ആറാം നൂറ്റാണ്ടോടെ കോപ്റ്റിക് ക്രിസ്തീയത അദ്ദേഹത്തെ പുണ്യവാനും രക്തസാക്ഷിയുമായി കൊണ്ടാടി.<ref name ="oxford">പന്തിയോസ് പീലാത്തോസ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 594-95)</ref>
 
==പുനർവായന==
"https://ml.wikipedia.org/wiki/പന്തിയോസ്_പീലാത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്