"ഡെമോസ്തനിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 14:
==പ്രസംഗകലയിൽ പ്രവീണൻ==
 
ഡെമോസ്തനിസിന് പൈതൃകമായി ലഭിച്ചിരുന്ന സ്വത്ത് രക്ഷകർത്താക്കളായി നിന്നവർ കയ്യടക്കി. ഇതു വീണ്ടെടുക്കാനായി ഡെമോസ്തനിസ് സ്വയം കേസുകൾ വാദിച്ചു. ഇതിന്റെ വിജയത്തിനുവേണ്ടി പ്രസംഗകല അഭ്യസിച്ച് പ്രത്യേക പ്രാവീണ്യം നേടി. പിൽക്കാലത്ത് വാഗ്മിയെന്ന നിലയിൽ പ്രശസ്തനായതിന്റെ തുടക്കം ഇതിൽ നിന്നായിരുന്നു. അക്കാലത്ത് സാധാരണമായിരുന്ന കായികവിദ്യാഭ്യാസംകായികവി{{ഒറ്റവരിലേഖനം|date=2013 സെപ്റ്റംബർ}}ദ്യാഭ്യാസം നേടുന്നതിന് ഇദ്ദേഹത്തിന്റെ ദുർബലമായ ശരീരപ്രകൃതി തടസ്സമായി നിന്നു. പ്രസംഗകലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഡെമോസ്തനിസിന് ഈ സാഹചര്യം പ്രേരണ നൽകി. [[ഗ്രീസ്|ഗ്രീസിലെ]] പ്രസിദ്ധ വാഗ്മിയായിരുന്ന ഇസേയസിൽ (Isaeus) നിന്നായിരുന്നു ഇദ്ദേഹം പ്രസംഗകലയിൽ പരിശീലനം നേടിയത്. പ്രസംഗത്തിൽ നൈപുണ്യം നേടാനായി [[കടൽ|കടൽക്കരയിൽച്ചെന്ന്]] [[തിരമാല|തിരമാലകളെ]] അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗം നടത്തി പരിശീലിച്ചുവെന്നും സംസാരശേഷിയിലുള്ള വൈകല്യം സുഗമമായ വാഗ്ധോരണിക്കു തടസ്സം സൃഷ്ടിക്കുന്നതു പരിഹരിക്കാനായി വായിൽ കല്ലുകളിട്ടുകൊണ്ടും, അത്യുച്ചത്തിൽ ശബ്ദിച്ചുകൊണ്ടും പരിശീലനം നടത്തിയിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രസംഗപരിശീലനത്തെപ്പറ്റി ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്.
 
==പൊതുപ്രവർത്തകൻ==
വരി 30:
==തടവുശിക്ഷ==
 
ഗവൺമെന്റുവക പണം തട്ടിയെടുത്തു എന്ന ഒരു ആക്ഷേപവുമായി ബന്ധപ്പെടുത്തി അലക് സാണ്ടറുടെ അനുയായികളിലൊരാൾ ഡെമോസ്തനിസിനെ കടുത്ത ആരോപണത്തിൽ കുടുക്കി. കുറ്റം ചുമത്തപ്പെട്ട ഡെമോസ്തനിസ് ശിക്ഷയ്ക്കു വിധിക്കപ്പെടുകയും തടവിലാക്കപ്പെടുകയുമുണ്ടായി. എന്നാൽ തടവിൽ നിന്നു രക്ഷപ്പെട്ട് ഇദ്ദേഹം ഏഥൻസിൽനിന്നും പലായനം ചെയ്തു. കുറേക്കാലം കഴിഞ്ഞ്, അലക് സാണ്ടർ[[അലക്സാണ്ടർ]] മരണമടഞ്ഞതിനുശേഷം (ബി.സി. 323), മാസിഡോണിയക്കാരെ പരാജയപ്പെടുത്താൻ ഈ അവസരം ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിൽ അതിനു നേതൃത്വം നൽകാനായി ഏഥൻസുകാർ ഡെമോസ്തനിസിനെ തിരികെ വിളിച്ചപ്പോൾ മാത്രമാണ് ഇദ്ദേഹത്തിനു മടങ്ങിയെത്താൻ സാധിച്ചത്. എന്നാൽ അലക് സാണ്ടർക്കുശേഷം അധികാരത്തിലേറിയ ആന്റിപേറ്റർ ഈ ഉദ്യമത്തെ ശക്തിയായി നേരിട്ടു പരാജയപ്പെടുത്തി. സ്വന്തം നിലനിൽപ്പ് പ്രശ്നമായിത്തീർന്നപ്പോൾ ഡെമോസ്തനിസ് കലൗറിയ (Calauria) എന്ന ദ്വീപിലേക്ക് പലായനം ചെയ്തു. പിന്തുടർന്നുവന്ന മാസിഡോണിയൻ സേനയ്ക്കു പിടികൊടുക്കുകയോ കീഴടങ്ങുകയോ ചെയ്യാതെ, ആത്മാഭിമാനം സംരക്ഷിക്കുവാൻ വേണ്ടി ഇദ്ദേഹം ബി.സി. 322 [[ഒക്ടോബർ]] 12-ന് [[വിഷം]] കഴിച്ച് [[ആത്മഹത്യ]] ചെയ്തു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ഡെമോസ്തനിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്