"മണക്കാട്ട്‌ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75:
|}
 
== പറയെടുപ്പ് (ഭഗവതിപ്പറ) ==
ഓണാട്ടുകരക്കാരുടെ ആധ്യാത്മിക വിശുദ്ധിയുടെയും, ഈശ്വരീയ ധർമ്മത്തിൻറെയും മകുടോദാഹരണമാണ് "ഭഗവതിപ്പറ" അഥവാ പറയ്‌ക്കെഴുന്നള്ളത്. ശ്രീ മണക്കാട്ട്‌ ദേവീ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്‌.ഭക്തനും അമ്മയും തമ്മിലുള്ള ഉദാത്തമായ ബന്ധം ആശ്രിതവത്സലയായ പരാശക്തി തൻറെ ഭക്തരെ കാണാനും, അവരുടെ ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാനും ഓരോ ഭവനങ്ങളിലേക്കുംഎഴുന്നള്ളുന്ന മംഗളമുഹൂർത്തമാണിത്.[[File:Para4.jpg|thumb|left|300px|ഭഗവതിപ്പറ]]മസ്തകാകൃതിയിലുള്ള സ്വർണ്ണമുഖപ്പറ്റും, 18 ആറന്മുള കണ്ണാടിയും, പുടവകളും, പട്ടുടയാടകളും ചേർത്തണിയിച്ചോരുക്കുന്ന കെട്ടുജീവതയിൽ ഭഗവതിയുടെ "കർമ്മബിംബം" എഴുന്നള്ളിച്ചാണ് പറയ്ക്കെഴുന്നള്ളത് നടത്തുന്നത്. മകരഭരണിദിനം ആണ് പറയെടുപ്പ് ഉത്സവം നടക്കുന്നത്. പ്രഭാതത്തിൽ ജീവത എഴുന്നള്ളിച്ച് തെക്കേക്കരകിഴക്ക് കരയിലെ അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തി "കൈനീട്ടപ്പറ സ്വീകരിക്കുന്നതോടെ പറയ്ക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നു.
[[File:Para1.jpg|thumb|right|300px|ഭഗവതിപ്പറ]]
"https://ml.wikipedia.org/wiki/മണക്കാട്ട്‌_ദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്