"മദാം ഡി പോമ്പദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ഫ്രഞ്ചു രാജനീതിയുടേയും സംസ്കാരത്തിന്റേയും എല്ലാ മേഖലകളിലും അവരുടെ സ്വാധീനം എത്തി. ഭരണത്തിലെ നിയമനങ്ങളിലും വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രവ്യാപാരങ്ങളിലും അവരുടെ അഭിപ്രായം നിർണ്ണായകമായി. പരന്ന സംസ്കാരവും നല്ല വായനയും ഇതിനൊക്കെ അവർക്കു ബലമായി. ഒന്നാന്തരം ഫ്രെഞ്ചുഭാഷ എഴുതിയിരുന്ന അവർക്ക് 3500 വാല്യങ്ങൾ അടങ്ങിയ ഒരു പുസ്തകശേഖരം ഉണ്ടായിരുന്നു. രാജഭരണത്തിന്റെ വിമർശകരായിരുന്ന വോൾട്ടയർ ഉൾപ്പെടെയുള്ള ദാർശനികന്മാരുമായി മിത്രതയിൽ കഴിഞ്ഞ പോമ്പദൂർ, അവരെ സഹായിക്കുകയും ആപത്തുകളിൽ സംരക്ഷിക്കുകയും ചെയ്തു.
 
രാജാവിന്റെ കാമുകിയായിരുന്നപ്പോഴും രാജ്ഞിയുമായി നല്ല ബന്ധം പുലർത്താൻ പോമ്പദൂർ ശ്രദ്ധിച്ചു. എങ്കിലും അവരുടെ അസാമാന്യമായ സ്വാധീനം രാജാവിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ ശത്രുക്കളാക്കി. പോമ്പെദൂറിന്റെ ആഡംബരത്തിനു വേണ്ടിയുള്ള ചെലവ് വലിയ യുദ്ധങ്ങളുടേതിൽ അധികമാണെന്നു ശത്രുക്കൾ പറഞ്ഞു നടന്നു. ഇപ്പോൾ ഫ്രെഞ്ചു രാഷ്ട്രപതിയുടെ ഔദ്യോഗികവസതിയായ എലിസി കൊട്ടാരം രാജാവ് മദാം പോമ്പിദൂറിനു താമസിക്കാൻ കൊടുത്തപ്പോൾ ശത്രുക്കൾ അതിനു മുൻപിൽ, ‘മദാംവേശ്യ’ (Madam Whore) എന്നെഴുതിത്തൂക്കി. യുക്തിവാദികളായ ദാർശനികന്മാരുമായുള്ള അടുപ്പവും, പള്ളിസ്വത്തുക്കൾക്ക് നികുതി ചുമത്തണം എന്ന നിലപാടും അവരെ പൗരോഹിത്യത്തിന്റെയും ശത്രുവാക്കി. കുംബസാരക്കാരനായ[[കുമ്പസാരം|കുമ്പസാരക്കാരനായ]] പാതിരി, പോമ്പിദൂറുമായുള്ള ബന്ധത്തിന്റെ പേരിൽ രാജാവിനു [[കുർബ്ബാന|കുർബ്ബാനവിലക്ക്]] ഏർപ്പെടുത്തുക പോലും ചെയ്തു.
സപ്തവത്സരയുദ്ധത്തിൽ ഫ്രാൻസിനുണ്ടായ പരാജയവും യുദ്ധം മൂലമുണ്ടായ സാമ്പത്തികത്തളർച്ചയും പോമ്പദൂറിനെതിരെയുള്ള ജനാഭിപ്രായം ബലപ്പെടുത്തി. ഫ്രാൻസിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് അവർ കണ്ടെത്തിയ ആശ്വാസം “എനിക്കുശേഷം പ്രളയം വന്നാലെന്ത്?” എന്ന പ്രസിദ്ധമായ നിരീക്ഷണമായിരുന്നു. വിമർശനങ്ങളെ അതിജീവിച്ചും അവർ മരണം വരെ രാജാവുമായി സൗഹൃദത്തിലിരിക്കുകയും ഭരണത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. 1764-ൽ 42 വയസ്സുള്ളപ്പോഴായിരുന്നു അവരുടെ മരണം. ഒരു വർഷദിനത്തിൽ കാമുകിയുടെ ശവമഞ്ചം കടന്നുപോകുന്നതു നോക്കി കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരുന്ന രാജാവ്, “പ്രഭ്വിക്ക് കാലാവസ്ഥ നല്ലതല്ല” എന്നു നിരീക്ഷിച്ചതായി പറയപ്പെടുന്നു. അവരുടെ മരണവാർത്ത അഗാധമായി ദുഖിച്ച വോൾട്ടയർ ഇങ്ങനെ എഴുതി:-
"https://ml.wikipedia.org/wiki/മദാം_ഡി_പോമ്പദൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്