"മദാം ഡി പോമ്പദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Boucher_Marquise_de_Pompadour_1756_detail.jpg|thumb|200px|right|മദാം ഡി പോമ്പെദൂർ, ഫ്രാൻസ്വാ ബൗച്ചർ ഈ ചിത്രം വരക്കുമ്പോൾ പോമ്പദൂറിന് 38 വയസ്സായിരുന്നു]]
 
ലൂയി പതിനഞ്ചാമൻ രാജാവിന്റെ മുഖ്യകാമുകിയായിരുന്ന് പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രെഞ്ചു രാജനീതിയേയും, സാമൂഹ്യജീവിതത്തേയും, സംസ്കാരത്തേയും ഗണ്യമായി സ്വാധീനിച്ച വനിതയാണ് '''മദാം ഡി പോമ്പദൂർ''' (Madame de Pompadour - ജനനം: 29 ഡിസമ്പർ 1721; മരണം: ഡിസംബർ 15 ഏപ്രിൽ 1764). ജീൻ അന്തോണിയെറ്റെ പൊയ്സോൺ എന്നായിരുന്നു അവരുടെ ആദ്യത്തെ പേര്. ഒരു പലവ്യഞ്ജനക്കടക്കാരന്റെ കുടുംബത്തിൽ ജനിച്ച ജീൻ, ബുദ്ധിമതിയും അതിസുന്ദരിയും ആയിരുന്നു. “രാജാവിനുകാമുകിയാകാൻ” (morsel for a king) വിധിയുള്ളവളായി മകളെ കണക്കാക്കിയ അമ്മ അതിനു ചേർന്ന പരിശീലം കൊടുത്തു അവരെ വളർത്തി. 19-ആമത്തെ വയസ്സിൽ അമ്മയുടെ അനന്തിരവനെ വിവാഹം കഴിച്ച ജീൻ രണ്ടുകുട്ടികളുടെ അമ്മയായി. എങ്കിലും രാജാവിന്റെ അടുപ്പം സമ്പാദിച്ചു പുതിയൊരു ജീവിതം കണ്ടെത്താൻ അമ്മ മകളെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
 
രാജകിങ്കരന്മാർക്ക് കൈക്കൂലികൊടുത്തും, തന്ത്രപരമായി അത്യാകർഷണീയതയോടെ രാജാവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടും 1745-ൽ രാജാവിന്റെ ശ്രദ്ധനേടിയതോടെ അവരുടെ ഭാഗ്യം തെളിഞ്ഞു. താമസിയാതെ റെവന്യൂവകുപ്പിൽ കിട്ടിയ ഉദ്യോഗത്തിന്റെ ഔദാര്യം വാങ്ങി അവരുടെ ഭർത്താവ് ഒച്ചപ്പാടുണ്ടാക്കാതെ ഒഴിഞ്ഞു. തുടർന്ന് വേഴ്സായ് കൊട്ടാരത്തിൽ ജീനിന് വസതി അനുവദിച്ചുകിട്ടി. പോമ്പിദൂറിലെ പ്രഭ്വിയുടെ പദവി ചാർത്തിക്കിട്ടിയതോടെ അവർ മദാം ഡി പോമ്പദൂർ എന്നറിയപ്പെടാൻ തുടങ്ങി. തുടർന്നുവന്ന രണ്ടു പതിറ്റാണ്ടുകളിൽ അവർ രാജാവിന്റെ പ്രധാനകാമുകിയെന്നതിനൊപ്പം ഫ്രെഞ്ചു ഭരണത്തിന്റെയും സാമൂഹ്യജീവിതത്തിന്റേയും സംസ്കാരത്തിന്റേയും മുഖ്യകാര്യവാഹിയും ആയിരുന്നു. ജനാപവാദത്തിന്റേയും ആരോഗ്യത്തിന്റേയും കാരണങ്ങളാൽ രാജകാമുകിയുടെ പദവി ഒരു പതിറ്റാണ്ടിനുള്ളിൽ ഒഴിഞ്ഞെങ്കിലും മരണം വരെ രാജഭരണത്തിലെ മുഖ്യകാര്യസ്ഥയായി അവർ തുടർന്നു.
"https://ml.wikipedia.org/wiki/മദാം_ഡി_പോമ്പദൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്