"മദാം ഡി പോമ്പദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
രാജകിങ്കരന്മാർക്ക് കൈക്കൂലികൊടുത്തും, തന്ത്രപരമായി അത്യാകർഷണീയതയോടെ രാജാവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടും 1745-ൽ രാജാവിന്റെ ശ്രദ്ധനേടിയതോടെ അവരുടെ ഭാഗ്യം തെളിഞ്ഞു. താമസിയാതെ റെവന്യൂവകുപ്പിൽ കിട്ടിയ ഉദ്യോഗത്തിന്റെ ഔദാര്യം വാങ്ങി അവരുടെ ഭർത്താവ് ഒച്ചപ്പാടുണ്ടാക്കാതെ ഒഴിഞ്ഞു. തുടർന്ന് വേഴ്സായ് കൊട്ടാരത്തിൽ ജീനിന് വസതി അനുവദിച്ചുകിട്ടി. പോമ്പിദൂറിലെ പ്രഭ്വിയുടെ പദവി ചാർത്തിക്കിട്ടിയതോടെ അവർ മദാം ഡി പോമ്പദൂർ എന്നറിയപ്പെടാൻ തുടങ്ങി. തുടർന്നുവന്ന രണ്ടു പതിറ്റാണ്ടുകളിൽ അവർ രാജാവിന്റെ പ്രധാനകാമുകിയെന്നതിനൊപ്പം ഫ്രെഞ്ചു ഭരണത്തിന്റെയും സാമൂഹ്യജീവിതത്തിന്റേയും സംസ്കാരത്തിന്റേയും മുഖ്യകാര്യവാഹിയും ആയിരുന്നു. ജനാപവാദത്തിന്റേയും ആരോഗ്യത്തിന്റേയും കാരണങ്ങളാൽ രാജകാമുകിയുടെ പദവി ഒരു പതിറ്റാണ്ടിനുള്ളിൽ ഒഴിഞ്ഞെങ്കിലും മരണം വരെ രാജഭരണത്തിലെ മുഖ്യകാര്യസ്ഥയായി അവർ തുടർന്നു.
 
ഫ്രഞ്ചു രാജനീതിയുടേയും സംസ്കാരത്തിന്റേയും എല്ലാ മേഖലകളിലും അവരുടെ സ്വാധീനം എത്തി. ഭരണത്തിലെ നിയമനങ്ങളിലും വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രവ്യാപാരങ്ങളിലും അവരുടെ അഭിപ്രായം നിർണ്ണായകമായി. പരന്ന സംസ്കാരവും നല്ല വായനയും ഇതിനൊക്കെ അവർക്കു ബലമായി. ഒന്നാന്തരം ഫ്രെഞ്ചുഭാഷ എഴുതിയിരുന്ന അവർക്ക് 3500 വാല്യങ്ങൾ അടങ്ങിയ ഒരു പുസ്തകശേഖരം ഉണ്ടായിരുന്നു. രാജഭരണത്തിന്റെ വിമർശകരായിരുന്ന വോൾട്ടയർ ഉൾപ്പെടെയുള്ള ദാർശനികന്മാരുമായി മിത്രതയിൽ കഴിഞ്ഞ പോമ്പിദോർപോമ്പദൂർ, അവരെ സഹായിക്കുകയും ആപത്തുകളിൽ സംരക്ഷിക്കുകയും ചെയ്തു.
 
രാജാവിന്റെ കാമുകിയായിരുന്നപ്പോഴും രാജ്ഞിയുമായി നല്ല ബന്ധം പുലർത്താൻ പോമ്പദൂർ ശ്രദ്ധിച്ചു. എങ്കിലും അവരുടെ അസാമാന്യമായ സ്വാധീനം രാജാവിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ ശത്രുക്കളാക്കി. പോമ്പെദൂറിന്റെ ആഡംബരത്തിനു വേണ്ടിയുള്ള ചെലവ് വലിയ യുദ്ധങ്ങളുടേതിൽ അധികമാണെന്നു ശത്രുക്കൾ പറഞ്ഞു നടന്നു. ഇപ്പോൾ ഫ്രെഞ്ചു രാഷ്ട്രപതിയുടെ ഔദ്യോഗികവസതിയായ എലിസി കൊട്ടാരം രാജാവ് മദാം പോമ്പിദൂറിനു താമസിക്കാൻ കൊടുത്തപ്പോൾ ശത്രുക്കൾ അതിനു മുൻപിൽ, ‘മദാംവേശ്യ’ (Madam Whore) എന്നെഴുതിത്തൂക്കി. യുക്തിവാദികളായ ദാർശനികന്മാരുമായുള്ള അടുപ്പവും, പള്ളിസ്വത്തുക്കൾക്ക് നികുതി ചുമത്തണം എന്ന നിലപാടും അവരെ പൗരോഹിത്യത്തിന്റെയും ശത്രുവാക്കി. കുംബസാരക്കാരനായ പാതിരി, പോമ്പിദൂറുമായുള്ള ബന്ധത്തിന്റെ പേരിൽ രാജാവിനു കുർബ്ബാനവിലക്ക് ഏർപ്പെടുത്തുക പോലും ചെയ്തു.
"https://ml.wikipedia.org/wiki/മദാം_ഡി_പോമ്പദൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്