"സ്വയംഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
മനുഷ്യൻ ഉണ്ടായകാലം മുതൽക്കേ സ്വയംഭോഗം എന്ന രീതി ഉണ്ടായിരിക്കണം. ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെയുള്ള ചില ഗുഹാചിത്രങ്ങളിൽ സ്വയംഭോഗം ചെയ്യുന്ന മനുഷ്യനെ കാണാൻ സാധിക്കും. മാൾട്ടയിൽ നിന്നു ലഭിച്ച, ക്രി.മു. നാലാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ഒരു കളിമൺ ശില്പത്തിൽ സ്ത്രീ സ്വയംഭോഗം ചെയ്യുന്നതായാണ‍് ചിത്രീകരിച്ചിരിക്കുന്നത്. എങ്കിലും പുരാതനകാലങ്ങളില് നിന്നും ലഭിച്ച തെളിവുകളിൽ കൂടുതലും പുരുഷന്മാരുടേതാണ‍്. രേഖപ്പെടുത്തിയിരിക്കുന്ന വിവരണങ്ങളിൽ പുരാതന സുമേറിൽ നിന്നുള്ള തെളിവുകളാണ‍്‌ ഏറ്റവും പഴയത്. അവിടങ്ങളിൽ ഇത് ലൈംഗിക ശക്തി കൂട്ടുവാനുള്ള സമ്പ്രദായമായി ഒറ്റക്കോ ഇണയോട് ചേർന്നോ നടത്തിയിരുന്നതായി മനസ്സിലാക്കാം.
 
പുരാതന [[ഈജിപ്ത്|ഈജിപ്തിലാകട്ടെ]] സ്വയംഭോഗത്തിന്‌ കുറച്ചുകൂടെ ആദ്ധ്യാത്മികതലങ്ങളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. ദൈവങ്ങൾ സ്വയംഭോഗം ചെയ്തിരുന്നതായും അത് മായികമായ അർത്ഥം കൈവരിച്ചിരുന്നതായും കാണാം. [[ആട്ടും]]ആടം എന്ന ദേവത, പ്രപഞ്ചം സ്വയംഭോഗം ചെയ്താണ്‌ സൃഷ്ടിച്ചതെന്നും [[നൈൽ നദി|നൈലിന്റെ]] വേലിയിറക്കവും ഒഴുക്കുമെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്‌ എന്നെല്ലാമായിരുന്നു അവരുടെ വിശ്വാസം. ഇതേ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ [[ഈജിപ്ത്|ഈജിപ്തിലെ]] [[ഫറവോ]] മാർ നൈലിലേക്ക് ആചാരപൂർവ്വം സ്വയംഭോഗം ചെയ്യേണ്ടതായും ഉണ്ടായിരുന്നത്രെ<ref>Johnathan Margolis, "O: The intimate history of the orgasm", 2003. p134</ref>.
സ്വയംഭോഗത്തെ സംബന്ധിച്ച് വളരെ വിശാലമായ കാഴ്ചപ്പാട് പുലർത്തിയിരുന്ന പുരാതന ഗ്രീക്കുകാർ കടുത്ത ലൈംഗിക ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കനുള്ള ഉപാധിയായി സ്വയംഭോഗത്തെ കണ്ടിരുന്നു.ഗ്രീക്ക് പുരാതന പെയിന്റിംഗുകളിൽ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെയും കാണാം.
 
"https://ml.wikipedia.org/wiki/സ്വയംഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്