"സ്വയംഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
ലൈംഗികമായ സംതൃപ്തിനേടുന്നതിനായി ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ (സാധാരണയായി [[രതിമൂർച്ഛ|രതിമൂർച്ഛയെത്തും]] വരെ) ഉത്തേജിപ്പിക്കുന്നതാണ‍് '''സ്വയംഭോഗം''' <ref name="webmd">Shuman. T (2006-02).[http://www.webmd.com/sex-relationships/guide/masturbation-guide Your Guide to Masturbation വെബ് എം.ഡി സൈറ്റിന്റെ താൾ].WebMD, Inc. and the Cleveland Clinic Department of Obstetrics and Gynecology. </ref>. സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ, അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ഉപകരണങ്ങൾ ഉപയോഗിച്ചോ സ്വയംഭോഗത്തിൽ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽ‌പ്പെടും<ref>Based on "masturbation" in ''Merriam-Webster's Collegiate Dictionary, Eleventh Edition'', Merriam-Webster, Inc., 2003</ref>. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവർത്തി [[ആത്മരതി (autoeroticism)|ആത്മരതിയുടെ]] പല രീതികളിലുൾപ്പെടുന്നു.സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു.<ref>Based on "masturbation" in ''Merriam-Webster's Collegiate Dictionary, Eleventh Edition'', Merriam-Webster, Inc. 2003</ref>
 
സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്<ref>Michael S. Patton.Twentieth-century attitudes toward masturbation. Journal of Religion and Health. Volume 25, Number 4, 291-302. doi: 10.1007/BF01534067</ref><ref>Greydanus DE and Geller B. Masturbation: historic perspective. New York State Journal of Medicine, November 1980.</ref>. മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും,ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ശാസ്ത്രം കണക്കാക്കുന്നുള്ളൂ<ref>{{Cite book | last = B.First | first = Michael | title = Diagnostic and Statistical Manual of Mental Disorders – 4th Ed.(DSM-IV-TR, 2000) | publisher = American Psychiatric Association | date = 2000 | location = Washington DC, USA | url = http://online.statref.com/titles/titleinfopage.aspx?titleid=37 | isbn = 0-89042-024-6}}</ref>.സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല<ref>{{Cite book | last = Cornog | first = Martha | title = The Big Book of Masturbation: From Angst to Zeal | publisher = Down There Press | date = May, 2003 | location = USA | isbn = 978-0940208292}}</ref>.വളർത്തുന്നതോ വന്യമോ ആയ മൃഗങ്ങളിലെ പല ജാതികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്<ref name="Bagemihl,1999">Bruce Bagemihl: Biological Exuberance: Animal Homosexuality and Natural Diversity. St. Martin's Press, 1999. ISBN 0-312-19239-8</ref>.
 
ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൌമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. ആവർത്തിച്ച് സ്വയംഭോഗം ചെയ്യാനുള്ള പ്രേരണമൂലം ദൈനംദിന പ്രവർത്തികൾക്ക് തടസ്സം നേരിടുക, പൊതുസ്ഥലങ്ങളിൽ വച്ച് പ്രദർശനവാഞ്ഛയോടെ സ്വയംഭോഗം നടത്തുക, കടുത്ത മാനസികപിരിമുറുക്കം ഉണ്ടാക്കുക എന്നിങ്ങനെയുള്ള അവസ്ഥകളിൽ സ്വയംഭോഗം ഒരു വൈദ്യശാസ്ത്രപ്രശനമാകാറുണ്ട്<ref name="webmd"/>.
"https://ml.wikipedia.org/wiki/സ്വയംഭോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്