"മണക്കാട്ട്‌ ദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'==മണക്കാട്ട്‌ ദേവി ക്ഷേത്രം] == ===== ഐതീഹ്യം ===== ദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:29, 17 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

മണക്കാട്ട്‌ ദേവി ക്ഷേത്രം]

ഐതീഹ്യം

ദ്വാപരയുഗത്തിൽ ഖാന്ധവദാഹനത്തിൽ ഇവിടുത്തെ പുരാതന ക്ഷേത്രം നശിച്ചു പോകുകയുണ്ടായി. വിഗ്രഹം ഭൂമിയിൽ മറഞ്ഞുപോയി. കാലാന്തരത്തിൽ ഈ പ്രദേശം കാടായി മാറി. ഖാന്ധവവനം ദഹിച്ചു തുടങ്ങിയ സ്ഥലം കത്തിയൂർ(പത്തിയൂർ) അഗ്നി ഭഗവാനെ സഹായിക്കാൻ കൃഷ്ണാർജ്ജുനന്മാർ ഏകോപിച്ചു നിന്ന് അമ്പെയ്ത സ്ഥലം ഏയ്‌തൂർ(ഏവൂർ) അമ്പുകൾ വീണ സ്ഥലം അമ്പോളവയൽ എന്നിവ ക്ഷേത്രത്തിൻറെ സമീപത്തുള്ള പ്രദേശങ്ങളാണ്. ഇതൊക്കെ ചരിത്രപരമായ വസ്തുതകളുമാണ്. മുൻപ് വിവരിച്ച തരത്തിൽ വിഗ്രഹം മറഞ്ഞു കിടന്നത് വലിയമണക്കാട്ട്‌കാവ് എന്ന പ്രദേശത്താണ്. വലിയമണക്കാട്ട്‌കാവിനു സമീപമുള്ള നെൽവയലിൽ കൊയ്യാൻ വന്ന പുലയ സ്ത്രീ സമീപത്തു കണ്ട ഒരു ശിലയിൽ അരിവാൾ തേച്ചു. കല്ലിൽ നിന്നും രക്തം വരുന്നത് കണ്ട ആ സ്ത്രീ ഭയന്ന് വിവരം പെട്ടന്ന് വയലിൻറെയും കാവിൻറെയും ഉടമസ്ഥനായ മുട്ടം പെരുമ്പാറ ഇല്ലത്തെ ബ്രാഹ്മണനെ അറിയിച്ചു. ഉടനെ അവിടെയെത്തിയ ബ്രാഹ്മണൻ അത് ദേവി വിഗ്രഹം ആണെന്ന് തിരിച്ചറിയുകയും, ദേവീദർശനത്തിൻറെ മഹത്വം മനസിലാക്കി വിഗ്രഹമെടുത്ത്‌ തൻറെ ഇല്ലത്ത് കൊണ്ടുവന്ന് വെച്ച് പൂജയും നൈവേദ്യവും അർപ്പിച്ചു ആരാധിച്ചു പോന്നു. ആ കാലത്ത് ആശ്രയിക്കാനും, ആരാധിക്കാനും പരദേവതയില്ലാതിരുന്ന പള്ളിപ്പാട്ടെ തെക്കുംമുറി, കോട്ടയ്ക്കകം, നടുവട്ടം, തെക്കേക്കരകിഴക്ക് എന്നീ ദേശക്കാർ തങ്ങളുടെ ആഗ്രഹവും സങ്കടവും അറിയിച്ചപ്പോൾ അദ്ദേഹം, പുരാതനമായ ശ്രീ ധർമ്മശാസ്താ ക്ഷേത്രമുള്ള മണക്കാട്ട്‌ കാവ് വെട്ടിത്തെളിച്ച് ഭഗവതിയെ പ്രതിഷ്ഠ നടത്തി ആരാധിക്കാൻ നിർദേശിച്ചു.

കരക്കാർ മണക്കാട്ട്‌കാവ് വെട്ടിത്തെളിച്ച് വൈക്കത്തെ പ്രശസ്തമായ ചാതുവള്ളി മനയിലെ തന്ത്രിയെക്കൊണ്ട് പ്രതിഷ്ഠ നടത്തി. വിഗ്രഹം കാട്ടിക്കൊടുത്ത പുലയസ്ത്രീയുടെ കുടുംബത്തിനു വലിയമണക്കാട്ട്‌കാവ് എന്ന സ്ഥലം ദാനം ചെയ്യുകയാണുണ്ടായത്. ചരിത്ര സ്മരണകളുമായി ക്ഷേത്രത്തിൻറെ സമീപത്തു വടക്ക് കിഴക്ക് ഭാഗത്തായി വലിയമണക്കാട്ട്‌കാവ് എന്ന സ്ഥലവും വയലും ഉണ്ട്.

ദേവീപ്രതിഷ്ഠ നടത്തിയ പള്ളിപ്പാട്ടെ കരക്കാർ, മണക്കാട്ട്‌ കുടികൊള്ളുന്ന ശ്രീഭുവനേശ്വരിയെ തങ്ങളുടെ ഗ്രാമദേവതയായും, പരദേവതയായും"വലിയമ്മയായും" സത്യം ചെയ്ത് അംഗീകരിച്ചു.

പഞ്ചവർഗ്ഗതറയിൽ തടിയിൽ നിർമിച്ചതാണ് ഭഗവതീക്ഷേത്രത്തിൻറെ ശ്രീകോവിലും ചുറ്റമ്പലവും. ഭദ്രഭഗവതിയുടെ ഉത്സവചടങ്ങുകൾ, ഭുവനേശ്വരിയുടെ പൂജാവിധികൾ ഇങ്ങനെ പരാശക്തിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിക്കുന്ന ആചാരമാണ് ഇവിടെയുള്ളത്.‍ ഭഗവതിയുടെ വാഹനം ഋഷഭമാണ്. കായംകുളം രാജാവിൻറെയും, തിരുവിതാംകൂർ രാജാവിൻറെയും ശ്രദ്ധയും ഭക്തിയും ഈ ക്ഷേത്രം മദ്ധ്യ തിരുവിതാംകൂറിൽ പ്രഥമ സ്ഥാനത്തിനു കാരണമായി.

താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരര് രാജീവര് ആണ് ക്ഷേത്രം തന്ത്രി. പള്ളിപ്പാട് ഗ്രാമത്തിലെ തെക്കുംമുറി എൻ.എസ്.എസ്. കരയോഗം നമ്പർ 112, കോട്ടയ്ക്കകം എൻ.എസ്.എസ്. കരയോഗം നമ്പർ 113, നടുവട്ടം എൻ.എസ്.എസ്. കരയോഗം നമ്പർ 98, തെക്കേക്കരകിഴക്ക് എൻ.എസ്.എസ്. കരയോഗം നമ്പർ 109 എന്നീ കരയോഗങ്ങളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ക്ഷേത്രം. ഈ കരകളിൽ നിന്നും തിരഞ്ഞെടുക്കുന്ന അംഗങ്ങളാണ് ക്ഷേത്ര ഭരണം നിർവഹിക്കുന്നത്.

(അവലംബം: ക്ഷേത്ര രേഖകൾ)