"മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bichumannar (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 72:
ക്രിസ്ത്യൻ ജനവിഭാഗങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ് പാവുക്കര കുര്യത്തുകടവിലുള്ള സെന്റ്പീറ്റേഴ്സ് ചർച്ച്. 1498-ൽ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ച ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിതെന്നു പറയപ്പെടുന്നു. വളരെ പാരമ്പര്യമുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പരുമല പള്ളി.
 
ഈ ക്ഷേത്ര ഗ്രാമങ്ങളിൽ തമിഴ് ബ്രാഹ്മണ വിഭാഗം കൂടുതലായി ഉണ്ടായിരുന്നു. പിൽക്കാലത്ത് ഈ ഗ്രാമം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ ജന്മനാളിലും വിശേഷ ദിവസങ്ങളിലും രാജാവ് തൃക്കൂരട്ടി ക്ഷേത്ര ദർശനത്തിന് സ്ഥിരമായി വന്നുചേർന്നിരുന്നു. ആ സമയങ്ങളിൽ പാർക്കുവനായി രാജാവു നിർമ്മിച്ചതാണ് ഇപ്പോൾ ജീർണ്ണാവസ്ഥയിലുള്ള കോയിക്കൽ കൊട്ടാരം. മുല്ലശ്ശേരികടവിൽ നിന്നും തണ്ടുവച്ച വള്ളത്തിൽ കൊട്ടാരത്തിലേക്കു വന്നിരുന്ന ജലപാതയാണ് ഇപ്പോഴത്തെ മണ്ണാത്തറ തോട്. കായംകുളം രാജാവും മാർത്താണ്ഡ വർമ്മ മഹാരാജാവും തമ്മിലുണ്ടായ ചരിത്രപ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് മാന്നാർ പടനിലം. കൊല്ലവർഷം 917-ൽ (എ.ഡി. 1742) വളരെ തന്ത്രപൂർവ്വം മെനഞ്ഞെടുത്ത [https://en.wikipedia.org/wiki/Mannar_treaty മാന്നാർ ഉടമ്പടി]യിൽഉടമ്പടിയിൽ രണ്ടു രാജാക്കന്മാരും ഒപ്പുവച്ചുവെങ്കിലും പിന്നീട് കായംകുളം രാജാവിനെ മാർത്താണ്ഡ വർമ്മ കീഴടക്കുകയായിരുന്നു.
 
1923-ൽ വെച്ചുര്യേത്ത് മഠത്തിന്റെ വടക്കേ വരാന്തയിൽ 21 വിദ്യാർത്ഥികളുമായി ഒരു വിദ്യാലയം ആരംഭിച്ചു.
"https://ml.wikipedia.org/wiki/മാന്നാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്