"വെളുത്തീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 125 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1096 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 16:
വെളുത്തീയം [[വായു|വായുവിന്റെ]] സാന്നിധ്യത്തിൽ ചൂടാക്കിയാൽ [[ടിൻ ഡയോക്സൈഡ്]] (SnO<sub>2 </sub>) ആയി മാറുന്നു. വീര്യം കുറഞ്ഞ അമ്ലമാണിത്. ക്ഷാര ഓക്സൈഡുകളുമായി പ്രവർത്തിച്ച് ടിൻ ഡയോക്സൈഡ്, [[സ്റ്റാനേറ്റ്]] (SnO<sub>3 </sub><sup>-2</sup>) ലവണങ്ങളായും മാറുന്നു.
 
മറ്റു ലോഹങ്ങളെ തുരുമ്പെടുക്കുന്നതിൽ നിന്നും മറ്റു രാസപ്രവർത്തനങ്ങളിൽ നിന്നും തടയുന്നതിന് [[ടിൻ]] ആ ലോഹത്തിനു മുകളിൽ സംരക്ഷണകവചമായി പൂശാറുണ്ട്. [[ക്ലോറിൻ|ക്ലോറിനുമായും]] [[ഓക്സിജൻ|ഓക്സിജനുമായും]] നേരിട്ട് രാസപ്രവർത്തനത്തിലേർപ്പെടുന്ന ടിൻ, നേർത്ത അമ്ലങ്ങളുമായി പ്രവർത്തിച്ച് [[ഹൈഡ്രജൻ|ഹൈഡ്രജനെ]] ആദേശം ചെയ്യുന്നു.
 
[[ഇരുമ്പ്]] പോലെയുള്ള ലോഹങ്ങളിൽ നിന്നും വ്യത്യസ്തമായി സാധാരണ താപനിലയിൽ രൂപഭേദം വരുത്താവുന്ന രീതിയിൽ മുദുവായ (malleable) വെളുത്തീയം ഉയർന്നതാപനിലയിൽ പെട്ടെന്നു പൊട്ടുന്ന രീതിയിൽ കടുത്തതായി (brittle) മാറുന്നു.
വരി 30:
വൈറ്റ് ടിൻ, 13.2&nbsp;°C താപനിലക്കു താഴെ ദീർഘനേരം വച്ചാൽ അത് ഗ്രേ ടിൻ ആയി മാറുന്നു. അതിന്റെ ലോഹപ്രതലം കാലക്രമേണ, പെട്ടെന്ന് ഇളകിപ്പോകുന്ന ചാരനിറത്തിലുള്ള പൊടിയായി മാറുന്നു. അങ്ങനെ വസ്തുവിലെ ടിൻ ലോഹം മുഴുവൻ ഗ്രേ ടിൻ പൊടി ആകുന്നിടത്തോളം ഈ പ്രക്രിയ തുടരുകയും വസ്തുവിന്റെ ബലം നശിച്ച് കഷണങ്ങളായി പൊട്ടുന്നു. '''ടിൻ ഡിസീസ്''', അല്ലെങ്കിൽ ടിൻ പെസ്റ്റ് എന്നാണ് ഈ പ്രശ്നത്തെ പറയുന്നത്.
 
1812-ൽ [[നെപ്പോളിയൻ]] [[റഷ്യ|റഷ്യയെ]] ആക്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ പടയാളികളുടെ ഉടുപ്പിലെ ടിൻ കുടുക്കുകൾ ഇത്തരത്തിൽ നശിച്ചു എന്നും അത് തോൽ‌വിക്ക് ഒരു കാരണമായെന്നും കഥകളുണ്ട്. എന്നാൽ നെപ്പോളിയൻ ഇത് മുൻ‌കൂട്ടി കണ്ടിട്ടുണ്ടാകാമെന്നും, ടിൻ ഇത്തരത്തിൽ നാശത്തിനു വിധേയമാകാൻ ദീർഘസമയം ആവശ്യമാണെന്നതും കൊണ്ടും ഇത് ഒരു കെട്ടുകഥയാകാനാണ് വഴി.
 
ടിന്നിൽ [[ബിസ്മത്ത്|ബിസ്മത്തോ]] [[ആന്റിമണി|ആന്റിമണിയോ]] ചേർത്ത് വൈറ്റ് ടിൻ, ഗ്രേ ടിൻ ആയി മാറുന്ന ഈ പരിവർത്തനത്തെ തടയാനാകും.
"https://ml.wikipedia.org/wiki/വെളുത്തീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്