"കൽദായ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 5:
[[File:MAR APREM METROPOLITAN METROPOLITAN OF MALABAR AND ALL INDIA NOW NATHAR KURSIYA.jpg|thumb|മാർ അപ്രേം മെത്രാപ്പോലീത്ത മലബാരിന്റെയും ഇന്ത്യയുടെയും മെത്രാപ്പോലീത്ത ഇപ്പോൾ പാത്രയർകീസ് സിംഹാസന സംരക്ഷകൻ]]
== പേരിനു പിന്നിൽ ==
കൽദായ എന്ന പദത്തിന്റെ സുറിയാനി അർത്ഥം കൽദായക്കാരൻ, പൂർവ സുറിയാനിക്കാരൻ എന്നൊക്കെയാണെങ്കിലും ലത്തീനിലും മറ്റു യൂറോപ്യൻ ഭാഷകളിലും ഈ പദം സിറിയൻ ദേശീയതയെയും സിറിയൻ അല്ലെങ്കിൽ അറമായിക് ഭാഷകളെയും സൂചിപ്പിക്കാനാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്. 16-ആം നൂറ്റാണ്ടിൽ [[ഉദയമ്പേരൂർ സൂനഹദോസ്|ഉദയമ്പേരൂർ സുനഹദോസിനു]] ശേഷം ഒരു വിഭാഗമാളുകൾ റോമിലെ മാർ പാപ്പയെമാർപാപ്പയെ പിന്താങ്ങി അതോടു കൂടി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയൻ റീത്തുകളെ തമ്മിൽ വേർതിരിച്ചു സൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. കത്തോലിക്കാ സുറിയാനിക്കാരെ കൽദായ കത്തോലിക്ക ക്രിസ്ത്യാനികളെന്നും പൂർവ്വിക സുറിയാനി ക്രിസ്ത്യാനികളെ കൽദായ സുറിയാനി സഭക്കാർ എന്നും വിളിച്ചുപോന്നു. കേരളത്തിലെ കൽദായ സുറിയാനി സഭ ഇപ്പോൾ [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെ]] ഭാഗമാണ്.
 
===നെസ്തോറിയൻ സഭ എന്നു വിളിക്കുന്നതിന്റെ പിന്നിൽ===
“ കിഴക്കിൻറെ സഭ സത്യത്തിൽ നിന്നു ഒട്ടും വ്യതിച്ചലിക്കുകയില്ല. എന്നാൽ [[ശ്ലീഹന്മാർ|ശ്ലീഹാമാരിൽ]] നിന്ന് സ്വീകരിച്ചീട്ടുള്ള വിശ്വാസം അതേപടി സൂക്ഷിക്കുകയും, മാറ്റം കൂടാതെ നിലനിര്ത്തി പോരുകയും ചെയ്തു. അവരെ അന്യായമായീട്ടാണ് നെസ്തോരീസ്സുക്കാരെന്നു വിളിക്കുന്നത്‌. എന്തുകൊണ്ടെന്നാൽ മാർ നെസ്തോരിസ് അവരുടെ പാത്രയര്കീസ് അല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാഷ കിഴക്കൻ സഭയ്ക്ക് പരിചിതവും അല്ല. പക്ഷെ രണ്ടു സ്വഭാവങ്ങളും രണ്ടു വസ്തുക്കളും ഒരു അഭിപ്രായവും ആണ് ദൈവത്തിൻറെ ഏകപുത്രന്, ഏകമ്ശീഹായ്ക്കുള്ളതെന്നാണ് അദ്ദേഹം ഉപദേശിച്ചത്. ഈ വസ്തുത അറിഞ്ഞപ്പോൾ കി.തിരുസഭ മാർ നെസ്തോരിസ് സത്യവിശ്വാസമാണ് , പ്രത്യേകിച്ച് മറിയത്തെ ” മ്ശീഹായുടെ മാതാവ്‌ “ എന്നു വിളിക്കുന്നതിൽ, ഏറ്റുപറയുന്നതെന്ന് അവർ സാക്ഷ്യം നല്കി. കി.തിരുസഭ ഇതിനെ അനുസരിച്ച് വന്നതുകൊണ്ട് മാർ നെസ്തോരിസ് അവരോടു ചേരുകയാണ് ഉണ്ടായതു അല്ലാതെ കി.തിരുസഭ അദ്ദേഹതോട് ചേരുകയല്ല ഉണ്ടായതു. മാർ നെസ്തോരിസിനെ മഹറൊൻ ചൊല്ലാൻ അവർ നിര്ബന്ധിതരായപ്പോൾ , അതിന് വഴങ്ങാതെ അവർ പറഞ്ഞു “ മാർ നെസ്തോരിസിനെ മഹറൊൻ ചൊല്ലുന്നതും, ദൈവീക ഗ്രന്ഥങ്ങളെയും പരിശുദ്ധ ശ്ലീഹാമാരെയും മഹറൊൻ ചൊല്ലുന്നതും തമ്മിൽ വ്യതാസമില്ല. അവരിൽ നിന്നാണ് നാം മുറുകെ പിടിച്ചിരിക്കുന്ന വിശ്വാസം കൈകൊണ്ടിരിക്കുന്നത്‌ “ എന്നു. ഇതിനാണ് നിങ്ങൾ മാർ നെസ്തോരിസിനെയും ഞങ്ങളെയും കുറ്റം വിധിക്കുന്നത്.”.
 
“ രണ്ടു സ്വഭാവങ്ങളാലും സർവ്വരാലും ആരാധിക്കപ്പെട്ട ദൈവപുത്രനായ മ്ശീഹാ ഒരുവനാകുന്നു. അവൻ തൻറെ ദൈവത്വത്തിൽ കാലങ്ങളുടെ പൂർണ്ണതയിൽ സംയോജിച്ച ശരീരത്താൽ കന്യകമറിയത്തില്നി്ന്ന് ജനിച്ചവനാകുന്നു. അവൻറെ ദൈവത്വം അമ്മയുടെ സ്വഭാവത്തില്നിന്നല്ല, അവൻറെ മനുഷ്യത്വം പിതാവിൻറെ സ്വഭാവത്തില്നിന്നല്ല. ഈ സ്വഭാവങ്ങൾ അതിൻറെ പൂര്ണ്ണാവസ്ത പുത്രത്വത്തിൻറെ ഏക ആളിൽ സംരക്ഷിക്കപെട്ടിരിക്കുന്നു. ദൈവത്വം ഒരു സ്വഭാവത്തിൽ മൂന്നു വസ്തുക്കൾ അടക്കിയിരിക്കുന്നവിധത്തിൽ പുത്രത്വം ഒരാളിൽ രണ്ടു സ്വഭാവങ്ങളെ ഒരാളിൽ കൊള്ളിചിരിക്കുന്നു. വിശുദ്ധ സഭ ഇങ്ങിനെയാണ് പഠിപ്പിക്കുന്നത്‌. എൻറെ കര്ത്താവേ അങ്ങയുടെ ദൈവത്വത്തെയും മനുഷ്യത്വത്തെയും വിഭജിക്കാതെ ഞങ്ങൾ ആരാധിക്കുന്നു. ”
 
== ചരിത്രം ==
കൽദായ സുറിയാനി ക്രിസ്ത്യാനികളുടെ കേരളത്തിലെ പ്രമുഖ കേന്ദ്രം ഇന്ന് തൃശ്ശൂർ ആണ്. എന്നാൽ മുൻകാലങ്ങളിലെ സ്ഥിതി അതായിരുന്നില്ല. വിശുദ്ധ തോമസിനാൽ സ്ഥാപിതമായ ഇന്ത്യയിലെ ക്രൈസ്തവ സഭ മുഴുവനും കല്ദായ സുറിയാനി അവരുടെ ആരാധനകൾക്കു ഉപയോഗിക്കുകയും, [[ബാബിലോണിയ|ബാബിലോണിലെ]] പാത്രയാർക്കീസിന്റെ ഭരണനേതൃത്വം അംഗീകരിക്കുകയും ചെയ്തുപോന്നിരുന്നതായി ചില ക്രൈസ്തവ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പോര്ത്തുഗീസുകാരുടെയും മറ്റു വിദേശ ശക്തികളുടെയും ഇടപെടലും പ്രവർത്തരനങ്ങളും മൂലമാണ് കല്ദായ സുറിയാനി സഭ ക്ഷയോന്മുഖമായത്.
മാർ അവ്രാഹം പാത്രിയർക്കീസിന്റെ കാലത്ത് ഈ സഭ ഇന്ത്യയിൽ എല്ലായിടത്തും പടർന്നു പന്തലിച്ചു കിടന്നിരുന്നു{{അസ്സീറിയൻ സഭാ ചരിത്രം ൩൩ a.d മുതൽ 2011 a.d വരെ,കാലിഫോർന്നിയ. 18 ആം നൂറ്റാണ്ടിലെ കൈ എഴുത്ത് പുസ്തകം ഇവ രണ്ടും തൃശ്ശൂരിലെ വിൽ‌സൺ മുരിയടൻ എന്ന വ്യക്തിയുടെ സുറിയാനി ലൈബ്രറിയിൽ ഇന്നും ഇരിക്കുന്നു. }}. എന്നാൽ മുഗൾ ചക്രവർത്തിമാരുടെ കാലത്ത് ക്ഷയോന്മുഖമായി തുടങ്ങി. [[ഉദയമ്പേരൂർ സൂനഹദോസ്|ഉദയം‌പേരൂർ സൂനഹദോസിനുശേഷം]] പറങ്കികൾ ഈ സഭയെ കയ്യേറ്റം ചെയ്യുകയും അതിന് ഫലമായി ചിലർ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും ഇപ്പോഴും ചിലർ മാതൃ സഭയിലേക്ക് മടങ്ങി വരികയുണ്ടായത്രേ. പേർഷ്യൻ സഭയിൽ നിന്നു ഇന്ത്യൻ സഭയിലേക്ക് അയക്കുന്ന മെത്രാന്മാരെ പറങ്കികൾ കൊല്ലുക നിമിത്തം(കേരളത്തിലെ കൽദായ സുരിയനിക്കാരുടെ ചരിത്ര സംക്ഷേപം, പ്രിന്റെഡ്‌ തിരുവനന്തപുരം) ഇന്ത്യയിലെ കൽദായ സഭയ്ക്ക് നായകന്മാർ ഇല്ലാതെയായി. പോർത്തുഗീസ് മെത്രാന്മാരുടെ ഭരണത്തിൽ അസ്വസ്ഥരായ ഒരു വിഭാഗം നസ്രാണികൾ സുറിയാനി മെത്രാന്മാരെ കിട്ടുന്നതിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഇതും പറങ്കികൾ അനുവദിച്ചില്ല .ചിലർ 17-ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ കുടിയേറിയ സിറിയൻ ഓർത്തഡോക്സ് ബിഷപ്പിൽ നിന്ന് തങ്ങൾക്കായൊരു നേതൃത്വത്തിന്‌ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ കൽദായ സുറിയാനി സഭ പേർഷ്യൻ മെത്രാന്മാരെ കിട്ടുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. അതിൻ ഫലമായി 1814-ൽ ഈ സഭ ബാഗ്ദാദ് ആസ്ഥാനമായുള്ള പേർഷ്യൻ സിംഹസനതിലെ പൗരസ്ത്യസഭാ കാതോലിക്കാ-പാത്രിയർക്കീസിന്റെ പക്കലേക്ക് അന്തോനി തൊണ്ടനാട്ട് എന്ന വൈദികനെ അയക്കുകയും മാർ അബ്ദീശോ എന്ന പേരിൽ 1862-ൽ [[മെത്രാൻ|മെത്രാനായി]] വാഴിക്കുകയും ചെയ്തു. 1900-ത്തിൽ ഇദ്ദേഹം അന്തരിച്ചു.
 
വരി 20:
[[File:ടോംബ്ഓഫ് മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത.jpg|thumb|മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയുടെ കബറിടം]]
 
1908 മുതല് 1945 വരെ കേരളത്തിലെ കല്ദായ സുറിയാനി സഭയെ ഭരിച്ച മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്ത തിരുമേനി ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റാരോടും മഹത്വത്തിൽ കിടപിടിക്കുന്ന ഒരാളായിരുന്നു. അക്കാലത്ത്‌ ഇന്ത്യ സന്ദര്ശി്ച്ച പ്രസിദ്ധനായ ഒരു പാശ്ചാത്യ നിരൂപകൻ{{താഴെ പറയുന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രകാരം}} പറഞ്ഞത് മഹാത്മാഗാന്ധിയും, ടാഗോറും, മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയും ആണ് ജീവിച്ചിരിക്കുന്ന മൂന്നു മഹാത്മാക്കൾ എന്നാണ്.{{ഉദയംപേരൂർ സുനഹദോസ്,by, m.v. paul. thrissur. }}1931 ൽ [[ജവഹർലാൽ നെഹ്റു]] സകുടുംബം കേരളം സന്ദര്ശിച്ചപ്പോൾ അദ്ദേഹം മാർ അബിമലെക് തിമോത്തെയൂസ് മെത്രാപോലീത്തയെ സന്ദര്ശിക്കുകയുണ്ടായി. ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥയിൽ ആ സംഭവം അദ്ദേഹം അനുസ്മരിചീട്ടുണ്ട്. (തുടരും)
 
 
"https://ml.wikipedia.org/wiki/കൽദായ_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്