"എഡ്വാർദൊ ഗലിയാനൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| website =
}}
പ്രശസ്തനായ [[ഉറുഗ്വേ|ഉറുഗ്വൻ]] എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് '''എഡ്വാർദൊ ഗലിയാനൊ''' (ജനനം : 3 സെപ്റ്റംബർ 1940 - 13 ഏപ്രിൽ 2015). ഇരുപത്തിയെട്ടോളം ഭാഷകളിൽ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ സാമ്രാജ്യത്വവിരുദ്ധമുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിച്ച ഇടതുപക്ഷ ബുദ്ധിജീവികളിൽ പ്രമുഖനായിരുന്നു.
==ജീവിതരേഖ==
ഉറുഗ്വയിൽ ജനിച്ച ഗലിയാനൊക്ക് 1973 ൽ രാജ്യത്ത് നടന്ന പട്ടാള അട്ടിമറിയോടെ നാടു വിടേണ്ടി വന്നു. സൈന്യത്തിന്റെ നോട്ട പുള്ളിയായ ഗലിയാനൊ [[അർജന്റീന|അർജന്റീനയിലും]] [[സ്പെയിൻ|സ്പെയിനിലുമായി]] ദീർഘകാലം ഒളിവിൽ കഴിഞ്ഞു. പട്ടാള ഏകാധിപത്യം 1985 ൽ തകർന്നതോടെ നാട്ടിൽ തിരിച്ചെത്തി. പത്രപ്രവർത്തനത്തിലും ടെലിവിഷനിലും രാഷ്ട്രീയത്തിലും സജീവമാണ്.<ref>http://www.flipkart.com/mirrors/p/itmdyhp6zreeg3ny?pid=9781846272202&icmpid=reco_pp_hCross_book_1</ref>
 
1971ൽ പ്രസിദ്ധീകരിച്ച ഓപ്പൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക എന്ന കൃതി ഗലിയാനൊയെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാക്കി. സ്പാനിഷ് അധിനിവേശകാലംമുതൽ വർത്തമാനകാലത്തെ അമേരിക്കൻ ഇടപെടൽവരെയുള്ള അഞ്ചുനൂറ്റാണ്ടുകാലത്തെ ഭൂഖണ്ഡചൂഷണത്തിന്റെ ചരിത്രംപറയുന്ന ഈ പുസ്തകം പുറത്തിറങ്ങിയതിനെത്തുടർന്ന് ഗലീനോ അറസ്റ്റിലായി.
 
ചിലി, അർജന്റീന, ഉറൂഗ്വയ് എന്നിവിടങ്ങളിലെ പട്ടാള ഭരണാധികാരികൾ ഗ്രന്ഥം നിരോധിച്ചു. 1973ൽ ഉറൂഗ്വേയിലെ പട്ടാളഅട്ടിമറിയെത്തുടർന്ന് ഗലീനോയെ നാടുകടത്തി. 2009ലെ അമേരിക്കൻ ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് പുസ്തകം സമ്മാനിച്ചുകൊണ്ട് അത് വായിക്കാൻ വെനസ്വേലൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ആവശ്യപ്പെട്ടതോടെ ഗ്രന്ഥം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ചു.
 
ഉറൂഗ്വയിലെ മോണ്ടി വീഡിയോയിലെ സ്വകാര്യ ആശുപത്രിയിൽ 2015 ൽ അന്തരിച്ചു.
==കൃതികൾ==
*ഓപ്പൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക
*മെമ്മറി ഓഫ് ഫയർ
*സോസർ ഇൻ സൺ ആൻഡ് ഷാഡോ
"https://ml.wikipedia.org/wiki/എഡ്വാർദൊ_ഗലിയാനൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്