"നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 9 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1561861 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 18:
|website = [http://www.ncp.org.in/ http://www.ncp.org.in]
}}
ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിയാണ് '''നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി''' (ദേശീയവാദി കോൺഗ്രസ്). [[സോണിയാ ഗാന്ധി|സോണിയാ ഗാന്ധിയുടെ]] നേതൃത്വത്തെ എതിർത്തതിനാൽ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)|കോൺഗ്രസിൽ]] നിന്ന് പുറത്താക്കപ്പെട്ട [[ശരദ് പവാർ]], [[പി.എ. സാഗ്മ]], [[താരീഖ് അൻവർ]] എന്നിവർ ചേർന്ന് 1999 മെയ് 25-നാണ് പാർട്ടി രൂപവത്കരിച്ചത്. എൻ.സി.പി ഒരു ദേശീയ പാർട്ടിയാണ്.
രാജ്യത്ത് 15നും 35 നും വയസ്സിൽ ഇടയിൽ പ്രായമുള്ള യുവതികൾക്കായി സംഘടന രൂപികരിച്ച രാജ്യത്തെ ഏക രാഷ്ട്രീയപാർട്ടിയാണ് എൻ.സി.പി. രാഷ്ട്രവാദി യുവതി കോൺഗ്രസ് എന്നാണ് സംഘടനയുടെ പേര്. മഹാരാഷ്ട്രയിലെ മുക്കിലും മൂലയിലും ശക്തമായ വേരൊട്ടമുള്ള സംഘടനയാണിത്. ഇന്ത്യയിൽ മുഴുവൻ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, അന്തമാൻ നിക്കോബർ ദ്വീപുകളിലും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളിലും എൻ.സി.പി. കമ്മിറ്റികളുണ്ട്. മഹാരാഷ്ട്രയാണ് പാർട്ടിയുടെ ഏറ്റവും ശക്തികേന്ദ്രം. 72 എം.എൽ.എമാരുമായി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻ.സി.പിമാറിയിരുന്നു. എൻ.സി.പി-കോൺഗ്രസ് സഖ്യം തുടർച്ചയായി 10 വർഷം മഹാരാഷ്ട്ര ഭരിച്ചിരുന്നു. ഉപമുഖ്യമന്ത്രി, ആഭ്യന്തരം, പൊതുമരാമത്ത് ഉൾപ്പെടെ മഹാരാഷ്ട്രയിൽ 22 ഓളം മന്ത്രിമാർ ഉണ്ടായിരുന്നു. അജിത് പവാർ, ആർ ആർ പാട്ടീൽ എന്നിവർ ഉപമുഖ്യമന്ത്രിമാരായി. എൻ.സി.പി-കോൺഗ്രസ് സംഖ്യം ഗോവ സംസ്ഥാനത്ത് ഭരണം കയ്യാളിയിരുന്നു. ഉപമുഖ്യമന്ത്രി പദം എൻ.സി.പിയിലെ വിൽഫ്രൻഡ് സിസൂസയ്ക്ക് ആയിരുന്നു. മേഘാലയയിൽ എൻ.സി.പി- കോൺഗ്രസ് സംഖ്യം അധികാരത്തിലേറിയപ്പോൾ ധനകാര്യം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ എൻ.സി.പിക്കായിരുന്നു. കേന്ദ്രത്തിൽ ഒന്നാം യു.പി.എ മന്ത്രിസഭയിലും രണ്ടാം മന്ത്രിയിലും എൻ.സി.പി അംഗമായിരുന്നു. രണ്ട് മന്ത്രി സഭയിലുമായി നിരവധി വകുപ്പുകൾ പാർട്ടിയുടെ മന്ത്രിമാർ കൈകാര്യം ചെയ്തു. രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് 11 ലോക്‌സഭാംഗങ്ങളും ഏഴ് രാജ്യസഭാംഗങ്ങളുമടത്തം 17 എം.പിമാർ ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 100 ലേറെ എം.എൽ.എമാരും. രണ്ടാം യു.പി.എ മന്ത്രിസഭയിൽ മൂന്നു ക്യാബിനറ്റ് മന്ത്രിമാർ എൻ.സി.പിക്കുണ്ടായിരുന്നു. ശരത് പവാർ, ഫ്രഫുൽ പട്ടേൽ, താരിഖ് അൻവർ എന്നിവർ. നിലവിൽ 6 ലോക്‌സഭാംഗങ്ങളുണ്ട്. മഹരാഷ്ട്രയിൽ നിന്ന് 4 പേരും ബിഹാർ, ലക്ഷ ദ്വീപ് എന്നിവിടങ്ങളിൽ നിന്ന് ഒരു സീറ്റും. രാജ്യത്ത് ലക്ഷദ്വീപിലടക്കം നൂറുകണക്കിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ എൻ.സി.പി അധികാരത്തിലുണ്ട്. കേരളത്തിൽ പാർട്ടി സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷ മുന്നണിയുടെ ഭാഗമാണ്. ഇടതുമുന്നണി മന്ത്രിസഭയിൽ എൻ.സി.പിക്ക് നിരവധി തവണ പ്രാതിനിത്യം ഉണ്ടായിരുന്നു. നിലവിൽ രണ്ട് എം.എൽ.എമാരുമായി പാർട്ടി കേരളത്തിൽ പ്രതിപക്ഷത്താണ്. നാഷണലിസ്റ്റ് യുത്ത് കോൺഗ്രസ്(എൻ.വൈ.സി) യുവജന സംഘടനയാണ്. നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോൺഗ്രസ് (എൻ.എസ്.സി) വിദ്യാർഥി സംഘടനയാണ്. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് വനിതവിഭാഗം, നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് തൊഴിലാളി വിഭാഗവുമാണ്. കൂടാതെ നിരവധി പോഷക സംഘടനകളുണ്ട്. നാഷണലിസ്റ്റ് സ്റ്റുഡന്റ്‌സ് കോൺഗ്രസ് (എൻ.എസ്.സി) മഹാരാഷ്ട്ര, ഗോവ, മേഖലായ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ യുനിവേഴ്‌സിറ്റി ഭരണം കയ്യാളിയിരുന്നു.
 
 
{{Party-stub}}
"https://ml.wikipedia.org/wiki/നാഷണലിസ്റ്റ്_കോൺഗ്രസ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്