"പെലപ്പൊനേഷ്യൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Manuspanicker എന്ന ഉപയോക്താവ് പെലപ്പൊന്നേഷൻ യുദ്ധം എന്ന താൾ പെലപ്പൊനേഷ്യൻ യുദ്ധം എന്നാക്കി മാറ്റ...
No edit summary
വരി 15:
|casualties2=}}
 
പുരാതന ഗ്രീസിൽ, [[ആഥൻസ്|ആഥൻസിന്റെ]] സാമ്രാജ്യമായി പരിണമിച്ചിരുന്ന ഡീലിയൻ സഖ്യവും സ്പാർട്ടയുടെ നേതൃത്വത്തിലുള്ള പെലപ്പൊന്നേഷൻ സഖ്യവും തമ്മിൽ നടന്ന യുദ്ധമാണ് '''പെലപ്പൊന്നേഷൻപെലപ്പൊനേഷ്യൻ യുദ്ധം''' (ബിസി 431-404). യവനലോകത്ത് അതു കൈവരിച്ചിരുന്ന രാഷ്ട്രീയമേധാവിത്വവും ഈജിയൻ കടൽ പ്രദേശത്തെ വാണിജ്യമേൽക്കോയ്മയും നിലനിർത്താനുള്ള [[ആഥൻസ്|ഏഥൻസിന്റെ]] നിശ്ചയവും അതിനോട് മറ്റു നഗരരാഷ്ട്രങ്ങൾ പ്രകടിപ്പിച്ച എതിർപ്പുമാണ് ഈ യുദ്ധത്തിനു കാരണമായത്. ഗ്രീക്കു ലോകത്തെ സമൂലം ഉടച്ചുവാർത്ത ഈ പോരാട്ടം [[പെരിക്ലിസ്|പെരിക്ലീസിന്റെ]] ഭരണകാലത്തെ കേന്ദ്രമാക്കിയുള്ള ഗ്രീസിന്റെ വിഖ്യാതമായ സുവർണ്ണയുഗത്തിന്റെ അന്ത്യം സൂചിപ്പിച്ചു. "ഗ്രീസിന്റെ ആത്മഹത്യ" (the suicide of Greece) എന്നു പോലും ഈ യുദ്ധം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name ="durant"/>
==കാരണങ്ങൾ==
യവനലോകത്തിനാകെ ദുരിതം വിതച്ച ഈ അന്തഃഛിദ്രത്തിനു പല കാരണങ്ങളും ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. [[പെരിക്ലിസ്|പെരിക്ലിസിന്റെ]] കീഴിൽ രാഷ്ട്രാതിർത്തിക്കുള്ളിൽ [[ജനാധിപത്യം]] പിന്തുടർന്ന [[ആഥൻസ്]], അയൽനാടുകൾക്കു നേരെ സ്വീകരിച്ചതു ശക്തിയുടെ ഭാഷയെ ആശ്രയിച്ചുള്ള നയമായിരുന്നു. ഈജിയൻ കടലിലെ കച്ചവടമാർഗ്ഗങ്ങൾ [[ആഥൻസ്|ആഥൻസിന്റെ]] നിയന്ത്രണത്തിലായിരുന്നു. [[ഈജിപ്ത്|ഈജിപ്തിൽ]] നിന്നുള്ള ധാന്യഇറക്കുമതിയെ ആശ്രയിച്ചിരുന്ന [[ആഥൻസ്]] ഈജിയൻ കടലിന്റെ നിയന്ത്രണം നിലനില്പിന്റെ പ്രശ്നമായി കരുതി. എങ്കിലും വ്യാപാരമാർഗ്ഗങ്ങളെ വരുതിയിൽ നിർത്താനായി [[ആഥൻസ്]] കൈക്കൊണ്ട മയമില്ലാത്ത നടപടികൾ അയൽനാടുകൾക്ക് ഈർച്ചയും അവമാനവും ഉണ്ടാക്കി.
"https://ml.wikipedia.org/wiki/പെലപ്പൊനേഷ്യൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്