"ഒട്ടകപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 43:
== ആവാസം ==
ഒട്ടകപ്പക്ഷികൾ [[മരുഭൂമി|മരുഭൂമിയിലാണ്]] കൂടുതലായും ജീവിക്കുന്നത്. [[ആഫ്രിക്ക|ആഫ്രിക്കയിൽ]] ഇവയെ കൂടുതലായും കാണപ്പെടുന്നു. [[അറേബ്യയിൽ]] മുൻ‌കാലത്ത് ഒട്ടകപക്ഷികൾ ഉണ്ടായിരുന്നെങ്കിലും വേട്ടയാടൽ മൂലം അവയ്ക്ക് വംശനാശം സംഭവിച്ചു. ഒരിക്കൽ ജോർദ്ദാൻ, സിറിയ, ഇറാക്ക്, പാലസ്തീൻ മുതലായ പ്രദേശങ്ങളിൽ സുലഭമായി ഇവയെ കണ്ടിരുന്നു.
 
== വളർത്തൽ ==
ഇറച്ചിക്കും മുട്ടക്കുമായി ഒട്ടകപ്പക്ഷികളെ വളർത്താറുണ്ട്. ഒരു കോഴിമുട്ടയുടെ 24 ഇരട്ടി തൂക്കം വരുന്ന ഇതിന്റെ മുട്ടക്ക് 1.6 കി.ഗ്രാം വരെ തൂക്കമുണ്ടാകും. ഇതിന്റെ തൂവലും ചർമ്മവും അലങ്കാരപ്പണികൾക്കും ഉപയോഗിക്കാറുണ്ട്. ഒട്ടകപ്പക്ഷിയുടെ ഇറച്ചി ഏറ്റവും വിശിഷ്ടമായതായി കണക്കാക്കപ്പെടുന്നു. മറ്റിറച്ചികളെ അപേക്ഷിച്ച് പകുതിയോളം കൊളാസ്റ്റ്രോൾ ഉള്ള ഈ ഇറച്ചിയിൽ മറ്റുള്ളവയിലുള്ളതിന്റെ ആറിലൊന്ന് കൊഴുപ്പു മാത്രമേയുള്ളൂ.<ref name="deshabhimani-ക" />
 
ഇറച്ചിക്കായി വളർത്തുമ്പോൾ 12 മാസം വരെയാണ് ഇതിനെ വളർത്തുന്നത്. 21-ദിവസം വരെ പ്രായമായ ഓരോ കുഞ്ഞിനും 0.5 ച.മീ സ്ഥലം ലഭ്യമാകുന്ന തരത്തിലുള്ള കൂട് ആവശ്യമാണ്. അതിൽ കൂടുതൽ 22 ദിവസം മുതൽ 90 ദവസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഓരോന്നിനും 1 ച.മീ സ്ഥലം ആവശ്യമാണ്. 90 ദിവസത്തിൽ കൂടുതൽ 12 മാസം വരെ തുറസ്സായ സ്ഥലങ്ങളിലോ തുറന്ന കൂടുകളിലും വളർത്താം.<ref name="deshabhimani-ക">{{Cite news|url=http://www.deshabhimani.com/news-agriculture-all-latest_news-448614.html|title=ഒട്ടകപ്പക്ഷി ഇനി നാട്ടിലെ പക്ഷി|author=|publisher=ദേശാഭിമാനി|date=2015-03-12|accessdate=2015-04-06|archivedate=2015-04-06|archiveurl=http://web.archive.org/web/20150406113336/http://www.deshabhimani.com/news-agriculture-all-latest_news-448614.html|}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒട്ടകപ്പക്ഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്