"തിരുവനന്തപുരം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗതാഗതം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 132:
1918-ലാണ് കൊല്ലത്തുനിന്ന് റെയിൽ ഗതാഗതം തിരുവനന്തപുരത്തെ ചാക്ക വരെ നീട്ടിയത്. 1931-ൽ അത് തമ്പാനൂർ സെൻട്രൽ സ്റ്റേഷൻ വരെ നീട്ടി. റെയിൽ ഗതാഗതം ഇപ്പോൾ കന്യാകുമാരി വരെ നീട്ടിയിട്ടുണ്ട്.
 
തിരുവനന്തപുരം ജില്ലയിലെ ഗതാഗത സൗകര്യങ്ങൾ തികച്ചും പര്യാപ്തമാണ്; റോഡ്, റെയിൽ, ജല ഗതാഗത മാർഗങ്ങളാൽ സമ്പുഷ്ടമാണ് എന്നതിനു പുറമേ വ്യോമഗതാഗതസൗകര്യത്തിലും മുന്നിട്ടു നില്ക്കുന്നു. പൊതുമരാമത്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 1,864 കി.മീ. ഒന്നാംകിട റോഡുകൾ ഈ ജില്ലയിലുണ്ട്. ഇവയ്ക്കുപുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള 9,500 കി.മീ. പാതകളുമുണ്ട്. ഇവയിൽ 400 കി.മീ. മാത്രമാണ് ടാർ റോഡുകൾ; 3,000 കി.മീ. ചരലിട്ടുറപ്പിച്ചവയും ശേഷിച്ച 6,100 കി.മീ. ചെമ്മൺ പാതകളുമായി തുടരുന്നു. ജില്ലയിൽ കളിയിക്കാവിള മുതൽ പാരിപ്പള്ളിവരെ 80 കി.മീ. നീളുന്ന നാഷണൽ ഹൈവേ (NH 47) ആണ് പ്രധാന റോഡ്. മെയിൻ സെൻട്രൽ റോഡിന്റെ (MC Road) തിരുവനന്തപുരം മുതൽ കിളിമാനൂർ വരെയുള്ള 55 കി.മീ. ഭാഗം തിരുവനന്തപുരം ജില്ലയിലുണ്ട്. ജില്ലയിലെ റോഡുകളിൽ മാവിലക്കടവ്, അമരവിള, കരമന, ജഗതി, മണ്ഡപത്തിൻ കടവ്, മരുതൂർകടവ്, കുണ്ടമൺ കടവ്, പൂവമ്പാറ, വാമനപുരം, തിരുവല്ലം, അരുവിക്കര എന്നിവിടങ്ങളിലേത് ഉൾപ്പെടെ 124 പാലങ്ങളുണ്ട്. ജില്ലയിലെ ഒൻപത് ഡിപ്പോകൾ, ഏഴ് സബ്ഡിപ്പോകൾ, നാല് ഓപ്പറേറ്റിങ് സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1,171 ഷെഡ്യൂളുകൾ പ്രവർത്തിപ്പിക്കുന്നു. സ്വകാര്യ ഉടമയിലുള്ള ശതക്കണക്കിന് ബസ്സുകളും ദിവസേന സർവീസ് നടത്തുന്നുണ്ട്: തെക്കോട്ടും വടക്കോട്ടുമുള്ള ബ്രോഡ്ഗേജ്പാതകളിലൂടെ ഭാരതത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളുമായും റെയിൽ ബന്ധം സാധ്യമാക്കിയിരിക്കുന്നു. കൊച്ചുവേളി കേന്ദ്രീകരിച്ച് രണ്ടാമത്തെ റയിൽവേ ടെർമിനൽ പ്രവർത്തിച്ചു തുടങ്ങി. ജില്ലയിൽ 20 റെയിൽവേ സ്റ്റേഷനുകളുണ്ട്. പ്രധാന സ്റ്റേഷനായ തിരുവനന്തപുരം ആസ്ഥാനമാക്കി അതേപേരിലുള്ള റെയിൽവേ ഡിവിഷനുമുണ്ട്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കുവൈത്ത്, മസ്കറ്റ്, ജിദ്ദ, ദുബായ്, അബുദാബി, ദോഹ, കൊളംബോ, ബഹ്റിൻ, സിംഗപ്പൂർ, മാലി എന്നീ രാജ്യാന്തര കേന്ദ്രങ്ങളിലേക്കും കൊച്ചി, ചെന്നൈ, ബാംഗ്ളൂർ, മുംബൈ,. ഡൽഹി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും നേരിട്ട് വ്യോമയാത്രാ സൗകര്യം ലഭ്യമാണ്.
 
== കലാസാംസ്കാരികം ==
"https://ml.wikipedia.org/wiki/തിരുവനന്തപുരം_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്