"പന്തിയോസ് പീലാത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
|||
വരി 1:
[[ചിത്രം:Ecce_homo_by_Antonio_Ciseri_(1).jpg|thumb|250px|right|"ഇതാ മനുഷ്യൻ" (Ecce Homo) ജനക്കൂട്ടത്തിന്റെ
[[റോമാസാമ്രാജ്യം|റോമാസാമ്രാജ്യത്തിന്റെ]] ഭാഗമായിരുന്നു യൂദയായുടെ അഞ്ചാമത്തെ പ്രവിശ്യാധികാരിയായിരുന്നു '''പന്തിയോസ് പീലാത്തോസ്'''. തിബേരിയസ് ചക്രവർത്തിയുടെ കാലത്ത് എ.ഡി. 26-36 കാലത്താണ് അദ്ദേഹം ഈ പദവിയിൽ ഇരുന്നത്. [[യേശു|യേശുക്രിസ്തുവിന്റെ]] വിചാരണയേയും [[കുരിശിലേറ്റിയുള്ള വധശിക്ഷ|കുരിശുമരണത്തേയും]] സംബന്ധിച്ച സുവിശേഷാഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തിയത്.
==സ്രോതസ്സുകൾ==
[[പുതിയനിയമം|പുതിയനിയമത്തിനു]] പുറത്ത് പീലാത്തോസിനെ സംബന്ധിച്ച വിവരങ്ങൾക്ക് പ്രധാനമായും ആശ്രയിക്കാനുള്ളത് 1962-ൽ കണ്ടുകിട്ടിയ "പീലാത്തോസിന്റെശില"-യിലെ എഴുത്താണ്. പീലാത്തോസിനെ ഒരു ചരിത്രവ്യക്തിത്വമായി അടിവരയിടുന്ന ഈ രേഖ പ്രവിശ്യാധികാരി എന്ന അദ്ദേഹത്തിന്റെ സ്ഥാനപ്പേരിനെ സംബന്ധിച്ച സുവിശേഷസാക്ഷ്യത്തേയും പിന്തുണയ്ക്കുന്നു. ഇതിനു പുറമേ, റോമൻ ചരിത്രകാരനായ ടാസിറ്റസ്, [[ഫിലോ|അലക്സാണ്ഡ്രിയയിലെ ഫിലോ]], ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ [[ജോസെഫസ്|ഫ്ലാവിയസ് ജോസെഫ്]] എന്നിവരും പീലാത്തോസിനെ പരാമർശിക്കുന്നു. നാലുകാനോനികസുവിശേഷങ്ങൾക്കു പുറമേ, നിക്കദോമോസിന്റേയും [[മാർഷൻ|മാർഷന്റേയും]] അകാനോനികസുവിശേഷങ്ങൾ ഉൾപ്പെടെയുള്ള ലിഖിതങ്ങളിലും അദ്ദേഹം കടന്നുവരുന്നുണ്ട്. റോമിലെ പോന്തീ കുടുംബത്തിൽ പെട്ട ഒരു കുതിരപ്പടയാളിയായിരുന്നു പീലാത്തോസ് എന്നാണ് ഈ രേഖകളിൽ നിന്നുള്ള അനുമാനം.
[[ചിത്രം:Pilate_Inscription.JPG|thumb|200px|right|1961-ൽ കണ്ടുകിട്ടിയ പീലാത്തോസിന്റെ ശില]]
==പങ്ക്==
യേശുവിനെ മരണശിക്ഷയിൽനിന്നു രക്ഷിക്കാൻ പീലാത്തോസ് ശ്രമിച്ചതായും, യഹൂദനേതൃത്വത്തിന്റെ സമ്മർദ്ദത്തിനും ജനക്കൂട്ടത്തിന്റെ മുറവിളിക്കും വഴങ്ങി മനസ്സിലാമനസ്സോടെ മാത്രം അതിനു സമ്മതിച്ചതായുമാണ് സുവിശേഷഭാഷ്യം. യേശുവിന്റെ വധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പീലാത്തോസ് പണിപ്പെട്ടതായി എല്ലാ സുവിശേഷങ്ങളും പറയുന്നു. "ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല" എന്ന കൈകഴുകലിന്റെ നാടകീയരംഗം തന്നെ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലുണ്ട്]]. പീലാത്തോസ് "ആത്മാവിൽ ക്രിസ്ത്യാനി" ആയിരുന്നെന്ന് രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ [[ലത്തീൻ]] ക്രൈസ്തവചിന്തകൻ [[തെർത്തുല്യൻ]] കരുതി. ആറാം നൂറ്റാണ്ടോടെ കോപ്റ്റിക് ക്രിസ്തീയത അദ്ദേഹത്തെ പുണ്യവാനും രക്തസാക്ഷിയുമായി കൊണ്ടാടി.<ref name ="oxford">പന്തിയോസ് പീലാത്തോസ്, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 594-95)</ref>
==പുനർവായന==
|