"പന്തിയോസ് പീലാത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:Ecce_homo_by_Antonio_Ciseri_(1).jpg|thumb|250px|right|"ഇതാ മനുഷ്യൻ" (Ecce Homo) ജനക്കൂട്ടത്തിന്റെ ആർദ്രതനേടി യേശുവിനെ മോചിപ്പിക്കാൻ ശ്രമിക്കുന്ന പീലാത്തോസ്, അന്തോണിയോ സിസേറിയുടെ രചന]]
 
ഒന്നാം നൂറ്റാണ്ടിൽ, റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യൂദയായുടെ അഞ്ചാമത്തെ പ്രവിശ്യാധികാരിയായിരുന്നു '''പന്തിയോസ് പീലാത്തോസ്'''. തിബേരിയസ് ചക്രവർത്തിയുടെ കാലത്ത് എ.ഡി. 26-36 കാലത്താണ് അദ്ദേഹം ഈ പദവിയിൽ ഇരുന്നത്. [[യേശു|യേശുക്രിസ്തുവിന്റെ]] വിചാരണയേയും കുരിശുമരണത്തേയും സംബന്ധിച്ച സുവിശേഷാഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തിയത്.
 
==സ്രോതസ്സുകൾ==
[[പുതിയനിയമം|പുതിയനിയമത്തിനു]] പുറത്ത് പീലാത്തോസിനെ സംബന്ധിച്ച വിവരങ്ങൾക്ക് പ്രധാനമായും ആശ്രയിക്കാനുള്ളത് 1962-ൽ കണ്ടുകിട്ടിയ "പീലാത്തോസിന്റെശില"-യിലെ എഴുത്താണ്. പീലാത്തോസിനെ ഒരു ചരിത്രവ്യക്തിത്വമായി അടിവരയിടുന്ന ഈ രേഖ പ്രവിശ്യാധികാരി എന്ന അദ്ദേഹത്തിന്റെ സ്ഥാനപ്പേരിനെ സംബന്ധിച്ച സുവിശേഷസാക്ഷ്യത്തേയും പിന്തുണയ്ക്കുന്നു. ഇതിനു പുറമേ, റോമൻ ചരിത്രകാരനായ ടാസിറ്റസ്, [[ഫിലോ|അലക്സാണ്ഡ്രിയയിലെ ഫിലോ]], ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ [[ജോസെഫസ്|ഫ്ലാവിയസ് ജോസെഫ്]] എന്നിവരും പീലാത്തോസിനെ പരാമർശിക്കുന്നു. നാലുകാനോനികസുവിശേഷങ്ങൾക്കു പുറമേ, നിക്കദോമോസിന്റേയും [[മാർഷൻ|മാർഷന്റേയും]] അകാനോനികസുവിശേഷങ്ങൾ ഉൾപ്പെടെയുള്ള ലിഖിതങ്ങളിലും അദ്ദേഹം കടന്നുവരുന്നുണ്ട്. റോമിലെ പോന്തീ കുടുംബത്തിൽ പെട്ട ഒരു കുതിരപ്പടയാളിയായിരുന്നു പീലാത്തോസ് എന്നാണ് ഈ രേഖകളിൽ നിന്നുള്ള അനുമാനം. വലേരിയസ് ഗ്രാറ്റിയസിനെ പിന്തുടർന്നാണ് അദ്ദേഹം എ.ഡി. 26-ൽ യൂദയായുടെ പ്രവിശ്യാധികാരിയായത്. ഈ പദവിയിൽ പീലാത്തോസ് പിന്തുടർന്ന നയങ്ങൾ യഹൂദന്മാരുടെ മതഭാവുകത്വത്തെ അവഗണിച്ച് [[ഫിലോ|ഫിലോയുടേയും]] [[ജോസെഫസ്|ജോസഫസിന്റേയും]] വിമർശനം ഏറ്റുവാങ്ങി. [[ശമരിയർ|ശമരിയാക്കാരുടെ]] ഒരു കലാപത്തെ ക്രൂരമായി അടിച്ചമർത്തിയതിനെ തുടർന്ന് പീലാത്തോസിനെ റോമിലേക്കു തിരികെ വിളിച്ചതായും എ.ഡി. 37-ൽ തിബേരിയസിന്റെ മരണത്തിനു തൊട്ടുമുൻപ് അദ്ദേഹം റോമിൽ മടങ്ങിയെത്തിയതായും ജോസഫസ് പറയുന്നു. യൂദയായിൽ അദ്ദേഹത്തിന്റെ പിൻഗാമിയായത് മാർസെല്ലസാണ്.
"https://ml.wikipedia.org/wiki/പന്തിയോസ്_പീലാത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്