"പന്തിയോസ് പീലാത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
 
എങ്കിലും യേശുവിന്റെ വധത്തിൽ റോമൻ ഭരണകൂടത്തിന്റേയും അതിന്റെ പ്രതിനിധി പീലാത്തോസിന്റേയും പങ്കിനെപ്പറ്റിയുള്ള സുവിശേഷസാക്ഷ്യത്തിന്റെ വിശ്വസനീയത തർക്കവിഷയമാണ്. ഈ ആഖ്യാനങ്ങൾ സുവിശേഷകന്മാരുടെ വീക്ഷണഗതിയുടേയും അവരെ സ്വാധീനിച്ച രാഷ്ട്രീയസാഹചര്യങ്ങളുടേയും സൃഷ്ടിയാകാം എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ വധത്തിന്റെ മുഴുവൻ ഉത്തരാവാദിത്വവും യഹൂദനേതൃത്വത്തിൽ ചുമത്തുന്ന സുവിശേഷഭാഷ്യവും അതിൽ തെളിയുന്ന പീലാത്തോസിന്റെ ചിത്രവും, തുടർന്നുവന്ന നൂറ്റാണ്ടുകളിൽ ക്രൈസ്തവലോകത്തെ ഗ്രസിച്ച [[ജൂതവിരോധം|ജൂതവിരുദ്ധതയിൽജൂതവിരോധത്തിൽ]] വഹിച്ച പങ്കിന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും പുനഃപരിശോധിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ തടവിലാക്കിയത് ഒരു റോമൻ സേനാഗണമായിരുന്നെന്നും, യഹുദന്മാരുടെ രക്ഷകപ്രതീക്ഷയേയും വിമോചനവാഞ്ഛയേയും ഭയന്ന റോമൻ ഭരണകൂടം തന്നെയാകാം കുരിശേറ്റലിനു മുൻകൈ എടുത്തിരിക്കുകയെന്നും യഹൂദരുടെ അധികാരസമിതിയായ സെൻഹെദ്രിൻ യേശുവിന്റെ കാര്യം പരിഗണിക്കാൻ കൂടിച്ചേർന്നിട്ടു തന്നെ ഉണ്ടാവില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.<ref name ="oxford"/>
 
==അവലംബം==
"https://ml.wikipedia.org/wiki/പന്തിയോസ്_പീലാത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്