"പന്തിയോസ് പീലാത്തോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യൂദയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു യൂദയായുടെ അഞ്ചാമത്തെ പ്രവിശ്യാധികാരിയായിരുന്നു '''പന്തിയോസ് പീലാത്തോസ്'''. തിബേരിയസ് ചക്രവർത്തിയുടെ കാലത്ത് എ.ഡി. 26-36 കാലത്താണ് അദ്ദേഹം ഈ പദവിയിൽ ഇരുന്നത്. യേശുവിന്റെ വിചാരണയേയും കുരിശുമരണത്തേയും സംബന്ധിച്ച സുവിശേഷാഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തിയത്.
 
പുതിയനിയമത്തിനു പുറത്ത് പീലാത്തോസിനെ സംബന്ധിച്ച വിവരങ്ങൾക്ക് പ്രധാനമായും ആശ്രയിക്കാനുള്ളത് 1962-ൽ കണ്ടുകിട്ടിയ പീലാത്തോസിന്റെ ശിലയിലെ"പീലാത്തോസിന്റെശില"-യിലെ എഴുത്താണ്. പീലാത്തോസിനെ ഒരു ചരിത്രവ്യക്തിത്വമായി അടിവരയിടുന്ന ഈ രേഖ പ്രവിശ്യാധികാരി എന്ന അദ്ദേഹത്തിന്റെ സ്ഥാനപ്പേരിനെ സംബന്ധിച്ച സുവിശേഷസാക്ഷ്യത്തേയും പിന്തുണക്കുന്നു. ഇതിനു പുറമേ, റോമൻ ചരിത്രകാരനായ ടാസിറ്റസ്, അലക്സാണ്ഡ്രിയയിലെ ഫിലോ, ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ഫ്ലാവിയസ് ജോസെഫ് എന്നിവരും പീലാത്തോസിനെ പരാമർശിക്കുന്നു. നാലുകാനോനികസുവിശേഷങ്ങൾക്കു പുറമേ, നിക്കദോമോസിന്റേയും മാർസിയന്റേയും അകാനോനികസുവിശേഷങ്ങൾ ഉൾപ്പെടെയുള്ള ലിഖിതങ്ങളിലും അദ്ദേഹം കടന്നുവരുന്നുണ്ട്. റോമിലെ പോന്തീ കുടുംബത്തിൽ പെട്ട ഒരു കുതിരപ്പടയാളിയായിരുന്നു പീലാത്തോസ് എന്നാണ് ഈ രേഖകളിൽ നിന്നുള്ള അനുമാനം. വലേരിയസ് ഗ്രാറ്റിയസിനെ പിന്തുടർന്നാണ് അദ്ദേഹം എ.ഡി. 26-ൽ യൂദയായുടെ പ്രവിശ്യാധികാരിയായത്. ഈ പദവിയിൽ പീലാത്തോസ് പിന്തുടർന്ന നയങ്ങൾ യഹൂദന്മാരുടെ മതഭാവുകത്വത്തെ അവഗണിച്ച് ഫിലോയുടേയും ജോസഫസിന്റേയും വിമർശനം ഏറ്റുവാങ്ങി. ശമരിയാക്കാരുടെ ഒരു കലാപത്തെ ക്രൂരമായി അടിച്ചമർത്തിയതിനെ തുടർന്ന് പീലാത്തോസിനെ റോമിലേക്കു തിരികെ വിളിച്ചതായും എ.ഡി. 37-ൽ തിബേരിയസിന്റെ മരണത്തിനു തൊട്ടുമുൻപ് അദ്ദേഹം റോമിൽ മടങ്ങിയെത്തിയതായും ജോസഫസ് പറയുന്നു. യൂദയായിൽ അദ്ദേഹത്തിന്റെ പിൻഗാമിയായത് മാർസെല്ലസാണ്.
 
യേശുവിനെ കുരിശുമരണത്തിൽ നിന്നു രക്ഷിക്കാൻ പീലാത്തോസ് ശ്രമിച്ചതായും, യഹൂദനേതൃത്വത്തിന്റേ നിർബ്ബന്ധത്തിനും ജനക്കൂട്ടത്തിന്റെ മുറവിളിക്കും വഴങ്ങി മനസ്സിലാമനസ്സോടെ മാത്രം അതിനു സമ്മതിച്ചതായുമാണ് നാലു കാനോനികസുവിശേഷങ്ങളുടേയും സാക്ഷ്യം. യേശുവിന്റെ വധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പീലാത്തോസ് പണിപ്പെട്ടതായി എല്ലാ സുവിശേഷങ്ങളും പറയുന്നു. ഈ നീതിമാന്റെ രക്തത്തിൽ എനിക്കു പങ്കില്ല എന്നു പറഞ്ഞ് പീലാത്തോസ് കൈകഴുകുന്ന നാടകീയരംഗവും മത്തായിയുടെ സുവിശേഷത്തിലുണ്ട്. യേശുവിന്റെ വധത്തിൽ റോമൻ ഭരണകൂടത്തിന്റേയും അതിന്റെ പ്രതിനിധി പീലാത്തോസിന്റേയും പങ്കിനെപ്പറ്റിയുള്ള സുവിശേഷസാക്ഷ്യത്തിന്റെ ആധികാരികത തർക്കവിഷയമാണ്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പന്തിയോസ്_പീലാത്തോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്