"മെറീ അന്റോനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 43:
====സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷം, ഫ്രഞ്ചു വിപ്ലവം====
{{പ്രധാനലേഖനം|ഫ്രഞ്ചു വിപ്ലവം}}
[[ജ്ഞാനോദയകാലം| ജ്ഞാനോദയകാലത്തിന്റെ ]] പശ്ചാത്തലത്തിൽ യൂറോപ്യൻ സമൂഹത്തിന്റെ ചിന്താഗതികളിൽ വിപ്ലവാത്മകമായ പരിവർത്തനങ്ങൾ ഉണ്ടായി.പതിനെട്ടാം ശതകത്തിന്റെ അവസാനത്തെ രണ്ടു ദശകങ്ങളിൽ ഫ്രാൻസിൽ സാമൂഹ്യവും രാഷ്ട്രീയവുമായ വൻമാറ്റങ്ങൾ സംഭവിച്ചു.<ref>[https://archive.org/stream/marieantoinetted01imbe#page/n8/mode/1up Marie Antoinette and the downfall of Royalty-Imbert de Saint-Amand 1891]</ref> സ്വതന്ത്ര്യമാണ് മനഷ്യന്റെ ഏറ്റവും അമൂല്യ സമ്പത്തെന്ന [[വോൾട്ടയർ|വോൾട്ടയറുടേയും]] [[റുസ്സോ |റുസ്സോയുടേയും]] ചിന്താഗതികളും [[അമേരിക്കൻ സ്വാതന്ത്ര്യസമരം | അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ ]]പങ്കെടുത്ത് തിരിച്ചെത്തിയ പട്ടാളക്കാരുടേയും ഫ്രഞ്ചുപട്ടാളക്കാരുടെ പുത്തൻ ആശയങ്ങൾആശയങ്ങളും ജനങ്ങളെ പ്രബുദ്ധരാക്കി. നിരന്തരമായ യുദ്ധക്കെടുതികൾ, കാലാവസ്ഥ മോശമായതു കാരണം തുടർച്ചയായുള്ള വിളവുനാശങ്ങൾ,ഭക്ഷ്യക്ഷാമം ഇവയൊക്കെ സാധാരണജനതയുടെ നിത്യജീവിതം ദുരിതപൂർണമാക്കി.<ref>{{cite book|title= Interpreting the French Revolution|author=Francois Furet|publisher=Cambridge University Press|year=1981|ISBN= 9780521280495}}</ref>. നികുതി വർധനവ് തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്നും പുരോഹിത-കുലീനവർഗങ്ങൾ കാലാകാലമായി നികുതിയുടെ പരിധിക്കുപുറത്താണെന്നുമുള്ള വസ്തുതയും ഈ നില മാറ്റാൻ ശ്രമിച്ച ധനകാര്യോപദേഷ്ടാവിനെ ചക്രവർത്തി പുറത്താക്കിയതും(1787) പൊതുജനത്തെ കുപിതരാക്കി. ലൂയി ചക്രവർത്തിയെ താഴത്തിറക്കാനായി ചാർച്ചയിൽപ്പെട്ട സഹോദരൻ ഒർലീൻസ് പ്രഭു ഗൂഢാലോചന നടത്തി. ഒർലീൻസ് പ്രഭുവിന്റെ ഔദ്യോഗികവസതി പാലേ റോയാൽ പാട്രിയറ്റ് കക്ഷിയുടെ സമ്മേളനസ്ഥലമായി. <ref>[http://onlinebooks.library.upenn.edu/webbin/book/lookupid?key=ha005942687 Men and Women of French Revolution- J. Mills Witham 1933]</ref>.
 
1789 മെയ് 5-ന് നൂറ്റിയെഴുപത്തഞ്ചു കൊല്ലത്തെ വിടവിനു ശേഷം പുരോഹിതർ , കുലീനർ, സാധാരണജനത എന്നീ മൂന്നുവർഗങ്ങളുടെ പ്രതിനിധികളടങ്ങുന്ന പൗരസഭ, എസ്റ്റാറ്റ് ജനറാൽ, വെഴ്സായിൽ സമ്മേളിച്ചു. പുരോഹിത-കുലീന പ്രതിനിധികൾ യാതൊരു വിധ ആനുകൂല്യങ്ങളും വിട്ടുകൊടുക്കാൻ തയ്യാറായില്ല. പൊതുജനങ്ങളും വരേണ്യവർഗങ്ങളും തമ്മിലുള്ള വൈരം മൂത്തു. ചക്രവർത്തി തങ്ങൾക്കെതിരെ സായുധാക്രമണം നടത്താൻ ഒരുമ്പെടുകയാണെന്ന വാർത്ത പരന്നതോടെ രോഷാകുലരായ ജനം 1789 ജൂലൈ 14-ന് ബാസ്റ്റീൽ തടവറ ഭേദിച്ച്. അതിനകത്ത് സംഭരിച്ചു വെച്ചിരുന്ന യുദ്ധക്കോപ്പുകൾ കൈക്കലാക്കി. ഭരണപരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ജനകീയസഭ ചക്രവർത്തിയിൽ നിർബന്ധം ചെലുത്തി. 21 ജൂലൈ 1791-ന് രാജകുടുംബം ഓസ്റ്റ്രിയയിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയത് വിഫലമായി.<ref>[https://books.google.co.in/books?id=DmUUAAAAQAAJ&pg=PA168&lpg=PA168&dq=Clery+on+French+revolution&source=bl&ots=_xB1IIYQ8w&sig=6L6Q204PJiKaxc7ndOwt_79t3Eg&hl=en&sa=X&ei=6oQbVYW7KIO6uASJ_oHoCg&ved=0CDwQ6AEwBA#v=onepage&q&f=false Royal Memoirs of the French Revolution Journey to Varennes by Madame Royal (1823) page 13-42]</ref> രാജകുടുംബം കൊട്ടാരത്തടങ്ങലിലായി. ഇതിനകം ഫ്രാൻസിൽ മൂന്നു വ്യത്യസ്ഥ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടിരുന്നു. രാജഭക്തരുടെ ഫൂയോൺസ് വിഭാഗം, വിപ്ലവപാർട്ടിയുടെ രണ്ടു വിഭാഗങ്ങൾ മിതവാദികളുടെ ഷിറോൻഡിൻസ് ഗ്രൂപ്പും തീവ്രവാദികളുടെ ഷാകോബൈൻസ് ഗ്രൂപ്പും.<ref name= Yonge/>,<ref>[https://archive.org/stream/marieantoinette00abbo#page/n6/mode/1up Marie Antoinette by A.K. Fowle (1906) page 196]</ref>,<ref>[https://books.google.co.in/books?id=9ns_AQAAMAAJ&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false The French Revolution A History by Thomas Carlyle 1859]</ref>
"https://ml.wikipedia.org/wiki/മെറീ_അന്റോനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്